/indian-express-malayalam/media/media_files/2025/07/04/nipah1-2025-07-04-14-00-18.jpg)
Nipah Updates in Kerala
Nipah Updates in Kerala:പാലക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ നിപ ജാഗ്രതയെ തുടർന്ന് മാസ്‌ക് നിർബന്ധമാക്കിക്കൊണ്ട് ഉത്തരവ്. കൂടാതെ കണ്ടെയ്ൻമെന്റ് സോണുകളിലെ സർക്കാർ ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' സംവിധാനവും ഏർപ്പെടുത്തി. വർക്ക് ഫ്രം ഹോം സാധ്യമല്ലാത്ത ജീവനക്കാർക്കുള്ള പ്രത്യേക അവധി സംബന്ധിച്ച് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുള്ളതായും ജില്ലാ കളക്ടർ അറിയിച്ചു.
Also Read:നിപ ബാധിച്ച് മരിച്ച വ്യക്തിയുടെ മകനും രോഗം സ്ഥിരീകരിച്ചു
കണ്ടെയ്ൻമെന്റ് സോണുകളിൽ ഉൾപ്പെട്ട സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കും. കൂടാതെ, കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്തുള്ള സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന കണ്ടെയ്ൻമെന്റ് സോണുകളിലെ വിദ്യാർഥികൾക്കും ഇനി ഓൺലൈൻ ക്ലാസുകൾ ആയിരിക്കും.
അതേസമയം, വിവിധ ജില്ലകളിലായി നിപ സമ്പർക്കപ്പട്ടികയിൽ ഉള്ളത് 674 പേരെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മലപ്പുറം ജില്ലയിൽ 131 പേരും പാലക്കാട് 426 പേരും കോഴിക്കോട് 115 പേരും എറണാകുളം, തൃശൂർ ജില്ലകളിൽ ഒരാൾ വീതവുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്.
Also Read:പാലക്കാട് നിപ ബാധ: സമ്പര്‍ക്കപ്പട്ടികയില്‍ 112 പേർ; സംസ്ഥാനത്ത് ആകെ 609 പേര്‍
മലപ്പുറത്ത് 12 പേർ ഐസൊലേഷനിൽ ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയിൽ ഇതുവരെ 88 സാമ്പിളുകൾ നെഗറ്റീവ് ആയിട്ടുണ്ട്. ഐസൊലേഷൻ കാലം പൂർത്തിയാക്കിയ മലപ്പുറം ജില്ലയിൽ നിന്നുള്ള 81 പേരേയും പാലക്കാട് നിന്നുള്ള 2 പേരേയും എറണാകുളത്ത് നിന്നുള്ള ഒരാളേയും സമ്പർക്കപ്പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് 17 പേർ ഐസൊലേഷനിൽ ചികിത്സയിലാണ്.
Also Read:മഴ മുന്നറിയിപ്പിൽ മാറ്റം; നാലിടത്ത് റെഡ് അലർട്ട്: ജാഗ്രതാ നിർദേശം
സംസ്ഥാനത്ത് ആകെ 32 പേർ ഹൈയസ്റ്റ് റിസ്‌കിലും 111 പേർ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. വൺ ഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ച് നിപ കേസുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഡോക്യുമെന്റ് ചെയ്യാൻ മന്ത്രി നിർദേശം നൽകി. മലപ്പുറത്ത് ഐസിഎംആർ ടീം സന്ദർശനം നടത്തി.
Read More
വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ഷാർജയിൽ സംസ്‌കരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.