scorecardresearch

ഒരാഴ്ച അതീവ ജാഗ്രത, ആവശ്യ മരുന്നുകള്‍ സ്റ്റോക്കുണ്ട്; എന്‍ഐവിയിലെ വിദഗ്ധര്‍ എത്തുമെന്ന് ആരോഗ്യമന്ത്രി

പനി, ഛര്‍ദി തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ എത്രയും വേഗം റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി

പനി, ഛര്‍ദി തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ എത്രയും വേഗം റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി

author-image
WebDesk
New Update
Omicron wave, Covid19, Veena George, ie malayalam

Photo: Screengrab

കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് അടുത്ത ഒരാഴ്ച അതീവ ജാഗ്രതയുണ്ടാകണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. രോഗലക്ഷണമുള്ള രണ്ടുപേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ആവശ്യമായ മരുന്നുകള്‍ സ്റ്റോക്കുണ്ട്. മെഡിക്കൽ കോളേജിൽ സ്രവ പരിശോധനയ്ക്ക് സംവിധാനമുണ്ടാകും. ഇതിനായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്ന് വിദഗ്ധര്‍ എത്തുമെന്നും മന്ത്ര വ്യക്തമാക്കി.

Advertisment

പന്ത്രണ്ടു വയസുകാരന് നിപ പിടിപെട്ടതിന്റെ ഉറവിടം വ്യക്തമല്ലെന്ന് മന്ത്രി പറഞ്ഞു. രോഗവിവരം സ്ഥിരീകരിച്ച നിമിഷം മുതല്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ചു. കുട്ടിയുമായി പ്രാഥമിക സമ്പര്‍ക്കമുണ്ടായവരെ കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുമായി സമ്പര്‍ക്കമുണ്ടായ 188 പേരില്‍ 20 പേര്‍ ഹൈ റിസ്ക് വിഭാഗത്തിലുള്ളവരാണ്. ഇവരെ മെഡിക്കല്‍ കോളെജിലേക്ക് മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രതിരോധ നടപടികളുടെ ഭാഗമായി കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. കൺട്രോൾ റും ഉച്ച മുതൽ പ്രവർത്തന സജ്ജമായി. 0495 2382500, 0495 2382800 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. പനി, ഛര്‍ദി തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ എത്രയും വേഗം റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ വാര്‍ഡും തുറന്നു.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രൂപീകരിക്കുന്നതിനായി ചേര്‍ന്ന സമഗ്ര യോഗത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന്‍, കലക്ടര്‍, ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Advertisment

Also Read: കോഴിക്കോട്ട് ചികിത്സയില്‍ കഴിഞ്ഞ പന്ത്രണ്ടുകാരന്‍ മരിച്ചു; നിപ സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി

Nipah Virus Kerala Health Department Kozhikode

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: