scorecardresearch

നിപ: കണ്ടെയിന്‍മെന്റ് സോണുകളും നിയന്ത്രണങ്ങളും

കണ്ടെയിന്‍മെന്റ് സോണായ പ്രദേശങ്ങളില്‍നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാന്‍ അനുവാദമില്ല

കണ്ടെയിന്‍മെന്റ് സോണായ പ്രദേശങ്ങളില്‍നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാന്‍ അനുവാദമില്ല

author-image
WebDesk
New Update
Nipah, Nipah Virus, Nipah Virus kozhikode, antibody dectects in bats, antibody dectects in bats samples kozhikode, NIV Pune Nipah, Nipah in Kozhikode, Kozhikode, Kozhikode Nipah, Kerala Nipah, Nipah in Kerala, നിപാ വൈറസ്, കോഴിക്കോട്, നിപ, നിപാ, നിപാ കോഴിക്കോട്, veena george, malayalam news, kozhikode news, kerala news, ie malayalam

കോഴിക്കോട്: ജില്ലയില്‍ നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്ത ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മുഴുവനായും പ്രദേശത്തിന്റെ മൂന്ന് കിലോ മീറ്റര്‍ ചുറ്റളവിലുള്ള മേഖലകളും കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഢി ഉത്തരവിറക്കി.

Advertisment

മുക്കം മുന്‍സിപ്പാലിറ്റിയിലെ 18,19, 20, 21, 22 വാര്‍ഡുകള്‍, മാവൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്‍പത്,10,11 വാര്‍ഡുകള്‍, കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്,11,12,13,14,15,16 വാര്‍ഡുകള്‍, വാര്‍ഡ് ഒന്‍പതിലെ പരപ്പില്‍ ഭാഗം, വാര്‍ഡ് പത്തിലെ പഴംപറമ്പ് - പൊറ്റമ്മല്‍ ഭാഗം, കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡ്, വാര്‍ഡ് പതിമൂന്നിലെ അരീക്കോട് മുക്കം സ്റ്റേറ്റ് ഹൈവേയുടെ ഇടത് ഭാഗം എന്നീ വാര്‍ഡുകളിലും പ്രദേശങ്ങളിലുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

publive-image

നിയന്ത്രണങ്ങള്‍

  • കണ്ടെയിന്‍മെന്റ് സോണായ പ്രദേശങ്ങളില്‍നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാന്‍ അനുവദിക്കുകയില്ല (Strict perimeter control).
  • വാര്‍ഡുകളില്‍ കര്‍ശനമായ ബാരിക്കേഡിങ് നടത്തും. ഇക്കാര്യം പൊലീസും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറിമാരും ഉറപ്പ് വരുത്തണം.
  • ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ മാത്രമെ അനുവദനീയമായിട്ടുള്ളൂ. പ്രവര്‍ത്തന സമയം രാവിലെ ഏഴ് മണി മുതല്‍ ഉച്ചക്ക് 12 മണി വരെ മാത്രം. മരുന്ന് ഷോപ്പുകള്‍ക്കും മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ക്കും സമയപരിധിയില്ല.
  • സര്‍ക്കാര്‍- അര്‍ദ്ധസര്‍ക്കാര്‍ -പൊതുമേഖല - ബാങ്കുകള്‍ എന്നിവ ഉള്‍പ്പെടെ മറ്റൊരു സ്ഥാപനവും ഇനിയെരുത്തരവുണ്ടാവുന്നത് വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല.
  • തദ്ദേശസ്വയംഭരണ സ്ഥാപനം, വില്ലേജ് ഓഫീസുകള്‍, പോലീസ് സ്റ്റേഷന്‍ എന്നിവ മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും, വില്ലേജുകളിലും പൊതുജനങ്ങള്‍ എത്തുന്നത് തടയേണ്ടതും പരമാവധി ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്.
  • വാര്‍ഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു. നാഷണല്‍ ഹൈവേ സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും മേല്‍ പറഞ്ഞിരിക്കുന്ന വാര്‍ഡുകളില്‍ ഒരിടത്തും വാഹനം നിര്‍ത്താന്‍ പാടുള്ളതല്ല. ഇതുസംബന്ധിച്ച് റീജിണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറും ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസറും നിര്‍ദ്ദേശങ്ങള്‍ നല്‍കണം.
Advertisment

Also Read: നിപ: എട്ടു പേർക്ക് രോഗലക്ഷണം, 32 പേർ ഹൈ റിസ്ക് വിഭാഗത്തിൽ, സമ്പർക്കപ്പട്ടികയിൽ 251 പേർ

Kozhikode Kozhikode Collector Kozhikode Medical College Kerala Health Department Nipah Virus

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: