/indian-express-malayalam/media/media_files/2025/08/30/boat-race-2025-08-30-18-01-29.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
Nehru Trophy Boat Race 2025: ആലപ്പുഴ: എഴുപത്തി ഒന്നാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ജലരാജാവായി കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ. വാശിയേറിയ മത്സരത്തിൽ പുന്നമടയുടെ ഓളപ്പരപ്പുകളെ കീറിമുറിച്ച് ഫോട്ടോഫിനിഷിലാണ് വീയപുരം ചുണ്ടന്‍ ഒന്നാമത്തെത്തിയത്.
പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനത്തും, പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേൽപ്പാടം ചുണ്ടൻ മൂന്നാം സ്ഥാനത്തും, നീരണം ബോട് ക്ലബിന്റെ നീരണം ചുണ്ടൻ നാലാം സ്ഥാനത്തുമെത്തി.
Also Read: 2134 കോടി ചെലവ്, 8.73 കിലോമീറ്റർ നീളം; കോഴിക്കോട് – വയനാട് തുരങ്കപാത നിര്‍മാണത്തിനു നാളെ തുടക്കം
4:21.084 മിനിറ്റിൽ വീയപുരം ഫിനിഷു ചെയ്തപ്പോൾ, മൈക്രോ സെക്കന്റുകളുടെ വ്യത്യാസത്തിൽ 4.21.782 മിനിറ്റിലാണ് നടുഭാഗം രണ്ടാം സ്ഥാനത്തായത്. മേൽപ്പാടം - 4.21.933 മിനിറ്റിലും, നിരണം 4:22.035 മിനിറ്റിലുമാണ് ഫിനിഷിങ് പോയിന്റ് കടന്നത്.
വിവിധ വിഭാഗങ്ങളിലായി 21 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് ഇന്ന് മാറ്റുരച്ചത്. മൂന്ന് ചുരുളൻ, അഞ്ച് ഇരുട്ടുകുത്തി എ, 18 ഇരുട്ടുകുത്തി ബി, 14 ഇരുട്ടുകുത്തി സി, അഞ്ച് വെപ്പ് എ, മൂന്ന് വെപ്പ് ബി, തെക്കനോടി തറയും തെക്കനോടി കെട്ടും ഒന്നുവീതവും മത്സരിച്ചതായാണ് വിവരം. ആദ്യ നാലിൽ നാലു വള്ളം, അഞ്ചാം ഹീറ്റ്സിൽ മൂന്നു വള്ളം, ആറാമത്തേതിൽ രണ്ടു വള്ളം എന്നിങ്ങനെയായിരുന്നു മത്സരക്രമം. ഹീറ്റ്സിൽ മികച്ച സമയംകുറിച്ച നാലു വള്ളങ്ങളാണ് ഫൈനലിലെത്തിയത്.
Also Read: മുഖ്യമന്ത്രിക്ക് അയ്യപ്പനിൽ വിശ്വാസമുണ്ടോ?; ആ​ഗോള അയ്യപ്പ സംഗമത്തെ എതിർത്ത് ബിജെപി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us