scorecardresearch

നവകേരള സദസ് ഇന്ന് പുനരാരംഭിക്കും

തൃക്കാക്കര, തൃപ്പൂണിത്തുറ, കുന്നത്തുനാട്, പിറവം മണ്ഡലങ്ങളിലെ നവകേരള സദസ് എന്നാണ് എന്ന കാര്യം പിന്നീടായിരിക്കും തീരുമാനിക്കുക

തൃക്കാക്കര, തൃപ്പൂണിത്തുറ, കുന്നത്തുനാട്, പിറവം മണ്ഡലങ്ങളിലെ നവകേരള സദസ് എന്നാണ് എന്ന കാര്യം പിന്നീടായിരിക്കും തീരുമാനിക്കുക

author-image
WebDesk
New Update
Nava Kerala Sadas

Kerala news, NavaKerala Sadass: കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് നിര്‍ത്തിവച്ച കേരളം സർക്കിന്റെ നവകേരള സദസ് ഇന്ന്, എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ നിന്ന് പുനരാരംഭിക്കും. കാനത്തിന്റെ സംസ്കാരത്തിന് ശേഷം ഉച്ചക്ക് രണ്ട് മണിക്ക് ആണ് പര്യടനം തുടങ്ങുക.  കോതമംഗലം, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങളിലും ഇടുക്കിയിലെ തൊടുപുഴയിലും ഇന്ന് നവകേരള സദസ് നടക്കും. കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് മാറ്റിവച്ച തൃക്കാക്കര, തൃപ്പൂണിത്തുറ, കുന്നത്തുനാട്, പിറവം മണ്ഡലങ്ങളിലെ നവകേരള സദസ് എന്നാണ് എന്ന കാര്യം പിന്നീടായിരിക്കും തീരുമാനിക്കുക.

Advertisment

നവകേരള സദസ്

നവകേരള നിർമിതിയുടെ ഭാഗമായി 140 അസംബ്ലി മണ്ഡലങ്ങളിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ ഔദ്യോഗിക പര്യടനം നടത്തി സമസ്ത മേഖലയിലെയും പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും, മണ്ഡലം കേന്ദ്രീകരിച്ച്‌ ബഹുജന സദസും നടത്തുന്ന പരിപാടിയാണ് നവകേരള സദസ്. നവകേരള നിർമിതിയുടെ ഭാഗമായി സർക്കാർ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച്‌ ജനങ്ങളുമായി കൂടുതൽ സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുന്നതിനുമാണ് നവകേരള സദസ് രൂപകൽപന ചെയ്തിട്ടുള്ളത്. നവംബർ 18 മുതൽ ഡിസംബർ 23 വരെയാണ് നവകേരള സദസ് നടക്കുക.

വരും ദിനങ്ങളിലെ നവകേരള സദസ്സ് ഷെഡ്യൂൾ 

ഡിസംബർ 11 തിങ്കൾ

9AM - ഇടുക്കി  പ്രഭാതയോഗം
11AM - ഇടുക്കി ദേവികുളം (അടിമാലി)  
3PM - ദേവികുളം (അടിമാലി)  
5PM - ഉടുമ്പഞ്ചോല (നെടുങ്കണ്ടം)

ഡിസംബർ 12 ചൊവ്വ

11AM - പീരുമേട്  
3PM - പൂഞ്ഞാർ (മുണ്ടക്കയം)
4.30PM - കാഞ്ഞിരപ്പള്ളി (പൊൻകുന്നം)
6PM - പുതുപ്പള്ളി (പാമ്പാടി)

Advertisment

ഡിസംബർ 13 ബുധൻ

9AM - കോട്ടയം പ്രഭാതയോഗം
11AM - കോട്ടയം
3PM - ചങ്ങനാശേരി 
4.30PM - പാല 
6PM - ഏറ്റുമാനൂർ

ഡിസംബർ 14 വ്യാഴം

9AM - കടുത്തുരുത്തി പ്രഭാതയോഗം
11AM - കടുത്തുരുത്തി
3PM - വൈക്കം 
4.30PM - അരൂർ 
6PM - ചേർത്തല

ഡിസംബർ 15 വെള്ളി

9AM - ആലപ്പുഴ പ്രഭാതയോഗം
11AM - ആലപ്പുഴ
3PM - അമ്പലപ്പുഴ
4.30PM - കുട്ടനാട്
6PM - ഹരിപ്പാട്

ഡിസംബർ 16 ശനി

9AM - കായംകുളം പ്രഭാതയോഗം
11AM - കായംകുളം
3PM - മാവേലിക്കര
4.30PM - ചെങ്ങന്നൂർ
6PM - തിരുവല്ല

ഡിസംബർ 17 ഞായർ

9AM - പത്തനംതിട്ട പ്രഭാതയോഗം
11AM - റാന്നി
3PM - ആറന്മുള
4.30PM - കോന്നി
6PM - അടൂർ

ഡിസംബർ 18 തിങ്കൾ

9AM - കൊട്ടാരക്കര പ്രഭാതയോഗം
11AM - പത്തനാപുരം
3PM - പുനലൂർ
4.30PM - കൊട്ടാരക്കര
6PM - കുന്നത്തൂർ

ഡിസംബർ 19 ചൊവ്വ

9AM - കൊല്ലം പ്രഭാതയോഗം
11AM - കരുനാഗപ്പള്ളി
3PM - ചവറ
4.30PM - കുണ്ടറ
6PM - കൊല്ലം

ഡിസംബർ 20 ബുധൻ

11AM - ചടയമംഗലം
3PM - ഇരവിപുരം
4.30PM - ചാത്തന്നൂർ
6PM - വർക്കല

ഡിസംബർ 21 വ്യാഴം

9AM - ആറ്റിങ്ങൽ പ്രഭാതയോഗം
11AM - ചിറയിൻകീഴ്
3PM - ആറ്റിങ്ങൽ
4.30PM - വാമനപുരം
6PM - നെടുമങ്ങാട് 

ഡിസംബർ 22 വെള്ളി

9AM - കാട്ടാക്കട പ്രഭാതയോഗം
11AM - അരുവിക്കര
3PM - കാട്ടാക്കട
4.30PM - നെയ്യാറ്റിൻകര
6PM - പാറശാല

ഡിസംബർ 23 ശനി

11 AM - കോവളം  
3PM - നേമം 
4.30PM -കഴക്കൂട്ടം
6 PM- തിരുവനന്തപുരം & വട്ടിയൂർക്കാവ്

Read Here: കാനത്തിന് വിട ചൊല്ലി കേരളം

nava kerala sadass Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: