/indian-express-malayalam/media/media_files/uploads/2017/03/thushar-vellappally02.jpg)
ദുബായ്: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസില്‍ ഒത്തുതീര്‍പ്പ് ഭീഷണിയുമായി പരാതിക്കാരന്‍ നാസില്‍. ആറ് കോടി രൂപ നല്‍കിയാല്‍ കേസ് പിന്‍വലിക്കാമെന്നാണ് നാസിലിന്റെ നിബന്ധന. എന്നാല്‍ മൂന്ന് കോടി മാത്രമേ നല്‍കാന്‍ സാധിക്കുകയുള്ളൂവെന്നാണ് തുഷാറിന്റെ പ്രതികരണം.
കോടതിക്ക് പുറത്ത് നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലാണ് നാസില്‍ തന്റെ നിബന്ധന മുന്നോട്ട് വച്ചത്. തനിക്ക് നാസിലുമായി ഇത്രയും തുകയുടെ ബിസിനസുണ്ടായിരുന്നില്ലെന്നും പരമാവധി മൂന്നര കോടി വരെ നല്‍കാമെന്നും തുഷാര്‍ പറഞ്ഞു. അതേസമയം, മുപ്പത് ലക്ഷം ദിര്‍ഹം, ആറ് കോടിയോളം രൂപ, നല്‍കാതെ കേസ് പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് നാസില്‍.
Read More: യൂസഫലി ഇടപെട്ടു; തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം
'90 ലക്ഷം ദിര്‍ഹത്തിന് (ഏകദേശം 18 കോടി രൂപ) ആണ് ചെക്ക് കേസ് ഫയല്‍ ചെയ്തിട്ടുള്ളത്. ഇപ്പോള്‍ എന്നോടാവശ്യപ്പെടുന്നത് 30 ലക്ഷം ദിര്‍ഹമാണ് (ഏകദേശം 5.87 കോടി രൂപ). ഈ തുക നല്‍കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഇല്ലാത്ത ഇടപാടിന്റെ പേരിലാണ് ഈ കേസ്. എല്ലാ രേഖകളും കോടതിയില്‍ നല്‍കും. കേസ് കോടതിയില്‍ തുടരും' തുഷാര്‍ പറഞ്ഞു.
തനിക്ക് നാസിലുമായി വ്യക്തിപരമായി ഇടപാടൊന്നുമില്ല. ജോയിന്റ് അക്കൗണ്ടിലുള്ള ചെക്കാണ് കേസിനാധാരം. അതുകൊണ്ടുതന്നെ മറ്റു പങ്കാളികള്‍ കൂടി അതില്‍ ഒപ്പിടേണ്ടതുണ്ട്. നാസിലിന്റെ കമ്പനിയും ബോയിങ് കണ്‍സ്ട്രക്ഷനുമായുണ്ടായിരുന്നത് 6.75 ലക്ഷം ദിര്‍ഹത്തിന്റെ കരാറാണെന്നും തുഷാര്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us