/indian-express-malayalam/media/media_files/uploads/2021/06/Muttil-Tree-Felling-Case-2.jpg)
തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കേസിൽ അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് എഡിജിപി എ. ശ്രീജിത്ത് മടക്കി. പ്രാഥമിക റിപ്പോർട്ടിൽ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് മടക്കിയത്. കേസിൽ ഓരോ ആരോപണവിധേയരുടെ പങ്കും വിശദമായി അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ എഡിജിപി നിർദേശിച്ചിട്ടുണ്ട്.
മുട്ടിൽ മരംമുറിക്കേസിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കുള്ളതായി ആരോപണമുണ്ടായിരുന്നു. ഈ ആരോപണങ്ങളെ ശരിവയ്ക്കുന്ന തെളിവുകളും കേസന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ ലഭിച്ചിരുന്നു. എന്നാൽ അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ ഉദ്യോഗസ്ഥരുടെ ഇടപെടലിനെ കുറിച്ച് കൃത്യമായി പറയുന്നില്ല.
ഡിവിഷണൽ ഫോറസ്ററ് ഓഫീസർ (ഡിഎഫ്ഓ) രഞ്ജിത്ത്, മുൻ റെയ്ഞ്ച് ഓഫീസർ ബാബുരാജ് എന്നിവർക്കെതിരായ കണ്ടെത്തലുകളിലും കൃത്യതയില്ല എന്നാണ് വിവരം.മരംമുറി കേസിൽ അന്വേഷണത്തിന് തുടക്കമിട്ട റെയ്ഞ്ച് ഓഫിസർ ഷെമീറിനെതിരെ പ്രതികൾ ഉന്നിയിച്ച ആരോപണങ്ങളും റിപ്പോർട്ടിൽ അതേപടി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ, അന്വേഷണ സംഘം കാര്യമായ അന്വേഷണം നടത്താതെ സമർപ്പിച്ച അപൂർണമായ റിപ്പോർട്ടാണെന്ന് കണ്ടാണ് കൃത്യമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ എഡിജിപി എസ് ശ്രീജിത്ത് നിർദേശിച്ചിരിക്കുന്നത്.
Also Read: ‘വധഗൂഢാലോചന കേസ് റദ്ദാക്കണം’; ദിലീപ് ഹൈക്കോടതിയില്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.