scorecardresearch

'മുൻഷി'യെ ആദ്യം രംഗത്ത് അവതരിപ്പിച്ച കെ പി എസ് കുറുപ്പ് ഇനി ഓർമ

10 വർഷം തുടർച്ചയായി 'മുൻഷി'യെന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് കെ പി എസ് കുറുപ്പാണ്

10 വർഷം തുടർച്ചയായി 'മുൻഷി'യെന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് കെ പി എസ് കുറുപ്പാണ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
munshi actor kp sivasankara kurup passes away, kp sivasankara kurup passes away, munshi actor passes away, munshi actor kp sivasankara kurup, മുൻഷി, കെപി ശിവശങ്കരക്കുറുപ്പ്, മുൻഷി നടൻ, ie malayalam

ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ 'മുൻഷി' പരമ്പരയിൽ പ്രധാന കഥാപാത്രമായ 'മുൻഷി'യെ അവതരിപ്പിച്ചിരുന്ന കെ പി ശിവശങ്കര കുറുപ്പ് അന്തരിച്ചു.കൊല്ലം പരവൂർ സ്വദേശിയാണ് അദ്ദേഹം.  'മുൻഷി'യിൽ ആദ്യത്തെ 10 വർഷം തുടർച്ചയായി 'മുൻഷി'യെന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് കെ പി ശിവശങ്കര കുറുപ്പാണ്. പിന്നീട് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതോടെ ഈ കഥാപാത്രത്തിൽ നിന്ന് മാറുകയായിരുന്നു.

Advertisment

Read More:  'മുൻഷി'യ്ക്ക് പിന്നിലെ അറിയാക്കഥകൾ; അനിൽ ബാനർജി സംസാരിക്കുന്നു

നീണ്ട 20 വർഷങ്ങൾകൊണ്ട് ലോകമെമ്പാടുമുള്ള മലയാളികൾക്ക് സുപരിചിതമായ കാർട്ടൂൺ സ്ട്രിപ്പാണ് ‘മുൻഷി'. ഓരോ ദിവസവും നടക്കുന്ന പ്രധാന സംഭവങ്ങളെ അടിസ്ഥാനമാക്കി ആക്ഷേപ ഹാസ്യത്തിലൂടെ കാര്യങ്ങള്‍ അവതരിപ്പിക്കുകയാണ് ‘മുന്‍ഷി’ ചെയ്യുന്നത്. ഇത്രയും നീണ്ട വർഷങ്ങളുടെ ചരിത്രം പറയാവുന്ന മറ്റൊരു ടെലിവിഷൻ പ്രോഗ്രാം മലയാളികൾക്ക് വേറെയുണ്ടാവില്ല.

ഏറ്റവുമധികം എപ്പിസോഡുകൾ പ്രക്ഷേപണം ചെയ്യപ്പെട്ട ടെലിവിഷൻ പരിപാടി എന്ന നിലയിൽ ലിംക ബുക്സ് ഓഫ് വേൾഡ് റെക്കോർഡ്സിലും ‘മുൻഷി’ ഇടം നേടിയിരുന്നു. ‘മുൻഷി’ എന്ന പരമ്പര രണ്ട് പതിറ്റാണ്ടായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് അനിൽ ബാനർജിയാണ്.

Advertisment
Television Asianet News Obituary

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: