/indian-express-malayalam/media/media_files/uploads/2021/10/pinarayi-vijayan-mk-stalin.jpg)
ചെന്നൈ: മുല്ലപ്പെരിയാറില്‍ ബേബി ഡാമിന് താഴെയുള്ള മരങ്ങള്‍ വെട്ടി മാറ്റാൻ തമിഴ്‌നാടിന് കേരളം അനുമതി നല്‍കി. മരം വെട്ടിമാറ്റാനുള്ള തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിച്ചതിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കത്തയച്ചു.
15 മരങ്ങൾ വെട്ടാൻ അനുമതി നൽകണമെന്ന തമിഴ്നാടിന്റെ ആവശ്യമാണ് കേരളം അംഗീകരിച്ചത്. മരങ്ങൾ വെട്ടിയതോടെ ബേബി ഡാമും എര്‍ത്ത് ഡാമും ബലപ്പെടുത്താനുള്ള തടസ്സം നീങ്ങിയതായി സ്റ്റാലിൻ പറഞ്ഞു.
തമിഴ്‍നാട്ടിലെ തെക്കൻ ജില്ലകളിലെ ജനങ്ങൾക്കും തമിഴ്നാട് സർക്കാരിനും വേണ്ടി കേരള സർക്കാരിനോട് നന്ദി പറയുന്നുവെന്നും കത്തിൽ സ്റ്റാലിൻ പറഞ്ഞു. കേരള സർക്കാരിന്റെ നടപടി ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം ശക്തമാകുന്നതിന് സഹായകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.