scorecardresearch

നിലപാടില്‍ വിട്ടുവീഴ്‌ചയില്ലാത്ത ആളാണ് ഞാന്‍; മുഖ്യമന്ത്രിക്ക് സംഘപരിവാര്‍ മനസ്: മുല്ലപ്പള്ളി

ഹിന്ദുത്വ അജണ്ടയ്ക്കും വര്‍ഗീയതയ്ക്കും എതിരെ സിപിഎമ്മുമായി യോജിച്ച് ഒരു പരിപാടിക്കും കോണ്‍ഗ്രസ് ഇല്ലെന്ന് മുല്ലപ്പള്ളി ആവര്‍ത്തിച്ചു

ഹിന്ദുത്വ അജണ്ടയ്ക്കും വര്‍ഗീയതയ്ക്കും എതിരെ സിപിഎമ്മുമായി യോജിച്ച് ഒരു പരിപാടിക്കും കോണ്‍ഗ്രസ് ഇല്ലെന്ന് മുല്ലപ്പള്ളി ആവര്‍ത്തിച്ചു

author-image
WebDesk
New Update
മുല്ലപ്പളളി രാമചന്ദ്രൻ മത്സരിച്ചേക്കും; കൽപറ്റയിൽനിന്ന് ജനവിധി തേടാൻ സാധ്യത

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പിണറായി വിജയന് സംഘപരിവാര്‍ മനസാണ്. മുന്‍ നിലപാടില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതായും നിലപാടില്‍ യാതൊരു വിട്ടുവീഴ്‌ചയുമില്ലാത്ത ആളാണ് താനെന്നും മുല്ലപ്പള്ളി പറഞ്ഞു.

Advertisment

"വര്‍ഗീയതയ്ക്കും സംഘപരിവാറിനുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ഏക പാര്‍ട്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിനെ പോലെ വര്‍ഗീയതയ്‌ക്കെതിരെ നിലപാട് സ്വീകരിക്കുന്ന മറ്റൊരു പാര്‍ട്ടിയില്ല. ഹിന്ദുത്വ അജണ്ടയ്ക്കും വര്‍ഗീയതയ്ക്കും എതിരെ സിപിഎമ്മുമായി യോജിച്ച് ഒരു പരിപാടിക്കും കോണ്‍ഗ്രസ് ഇല്ല" മുല്ലപ്പള്ളി ആവര്‍ത്തിച്ചു.

Read Also: ബിഗ് ബോസ് ഹൗസിലേക്ക് ദീപികയുടെ അപ്രതീക്ഷിത എൻട്രി, ത്രില്ലടിച്ച് ആരാധകർ

"ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന് പോരാടുന്നതില്‍ യാതൊരു പ്രയോജനവുമില്ല. ന്യൂനപക്ഷ വിഭാഗങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പ്രവര്‍ത്തികളാണ് പിണറായി വിജയന്‍ ചെയ്യുന്നത്," മുല്ലപ്പള്ളി പറഞ്ഞു.

Advertisment

"പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം മുന്നിലുണ്ട് എന്ന തരത്തില്‍ ദേശീയ മാധ്യമങ്ങളിലടക്കം കോടികള്‍ ചെലവഴിച്ച് പരസ്യം നല്‍കിയത് ധൂര്‍ത്താണ്. അത് ന്യൂനപക്ഷ പ്രീണനത്തിനു വേണ്ടിയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഭീരുവാണ്. താന്‍ അതുപോലെ ഭീരുവല്ല.

പൗരത്വ ഭേദഗതി നിയമം ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്. സമത്വത്തിനുള്ള അവകാശത്തെ ഹനിക്കുന്നതാണ് നിയമം. ഇതിനെതിരെ കോൺഗ്രസ് എന്നും രംഗത്തുണ്ടാകും. കോൺഗ്രസ് മുഖ്യമന്ത്രിമാരെല്ലാം പൗരത്വ നിയമത്തിനെതിരെ തെരുവിൽ ഇറങ്ങിയപ്പോൾ പിണറായി വിജയൻ കേരളത്തിലിരുന്ന് അവർക്ക് കത്തെഴുതുകയായിരുന്നു.

പൗരത്വ നിയമ പ്രതിഷേധങ്ങളിൽ സിപിഎമ്മിനോട് പുലർത്തേണ്ട നിലപാടിനെക്കുറിച്ച് കോൺഗ്രസിനുള്ളിൽ യാതൊരു അഭിപ്രായ വ്യത്യാസങ്ങളുമില്ലെന്നും" മുല്ലപ്പള്ളി പറഞ്ഞു.

Pinarayi Vijayan Mullappally Ramachandran Citizenship Amendment Act

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: