Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

Bigg Boss: ബിഗ് ബോസ് ഹൗസിലേക്ക് ദീപികയുടെ അപ്രതീക്ഷിത എൻട്രി, ത്രില്ലടിച്ച് ആരാധകർ

Bigg Boss: ലക്ഷ്മി അഗർവാളിനൊപ്പമാണ് ദീപിക ബിഗ് ബോസ് ഹൗസിലെത്തിയത്

bigg boss, Deepika Padukone, Bigg Boss 13, Bigg Boss salman khan, chhapaak, ബിഗ് ബോസ്, ദീപിക പദുകോൺ, ഛപാക്, ഇന്ത്യൻ​ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം, IE malayalam, Indian express malayalam

Bigg Boss: മത്സരാർത്ഥികളുമായി വിശേഷം പങ്കിടാൻ ദീപിക പദുകോണും ബിഗ് ബോസ് ഹൗസിലേക്ക്. ലക്ഷ്മി അഗർവാളിനൊപ്പമാണ് ദീപികയുടെ ബിഗ് ബോസ് ഹൗസ് സന്ദർശനം. പുതിയ ചിത്രം ‘ഛപാക്’ പ്രമോഷനുമായി ബന്ധപ്പെട്ടാണ് സൽമാൻ ഖാൻ അവതാരകനാവുന്ന ബിഗ് ബോസിൽ ദീപിക എത്തുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘ഛപാക്’ ഇന്നലെയാണ് തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രം നേടികൊണ്ടിരിക്കുന്നത്.

ബിഗ് ബോസ് ഹൗസ് മത്സരാർത്ഥികളുമായി രസകരമായ ടാസ്കുകളും ദീപിക പങ്കിട്ടു. രശ്മി ദേശായി, സിദ്ധാർത്ഥ് ശുക്ല, പരസ് ചബ്ര, മഹിര ശർമ, അസിം റിയാസ്, വിശാൽ ആദിത്യ സിംഗ്, മധുരിമ തുലി, ഷെഹ്നാസ് ഗിൽ, ആർദി സിംഗ്, ഷെഫാലി ജരിവാല എന്നിവരാണ് ഹിന്ദി ബിഗ് ബോസ് പുതിയ സീസണിലെ മത്സരാർത്ഥികൾ. ഇരു ടീമുകളായി തിരിച്ചായിരുന്നു ടാസ്കുകൾ അരങ്ങേറിയത്. വിജയിച്ച ടീമിനൊപ്പം ഒരു റൈഡും നടത്താൻ ദീപിക തയ്യാറായി. ദീപികയ്‌ക്കൊപ്പം ഓപ്പൺ ജീപ്പിൽ യാത്ര ചെയ്യാനുള്ള അവസരവും മത്സരാർത്ഥികൾക്ക് ലഭിച്ചു.

bigg boss, Deepika Padukone, Bigg Boss 13, Bigg Boss salman khan, chhapaak, ബിഗ് ബോസ്, ദീപിക പദുകോൺ, ഛപാക്, ഇന്ത്യൻ​ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം, IE malayalam, Indian express malayalam

bigg boss, Deepika Padukone, Bigg Boss 13, Bigg Boss salman khan, chhapaak, ബിഗ് ബോസ്, ദീപിക പദുകോൺ, ഛപാക്, ഇന്ത്യൻ​ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം, IE malayalam, Indian express malayalam

Read more: hhapaak movie review: നിശ്ചയദാര്‍ഢ്യത്തിന്റെ ആള്‍രൂപമായി ദീപിക: ‘ഛപാക്’ റിവ്യൂ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Bigg boss deepika padukone laxmi agarwal salman khan

Next Story
ഞങ്ങൾക്കിഷ്ടം ‘സെയിം സെയിം’ ഡ്രസ്സ്; മകൾക്കൊപ്പം മന്യManya Naidu, മന്യ നായിഡു, Manya, മന്യ, manya naidu family, മന്യ കുടുംബം, Manya photos, ഇന്ത്യൻ എക്സ്പ്രസ്സ് മലയാളം, ഐ​ഇ മലയാളം, IE Malayalam, Indian express Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com