scorecardresearch

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു, 140 അടി; ആദ്യ മുന്നറിയിപ്പ് നൽകി തമിഴ്നാട്

142 അടിയില്‍ ജലനിരപ്പ് എത്തിയാല്‍ ഡാം തുറക്കേണ്ടി വരും

142 അടിയില്‍ ജലനിരപ്പ് എത്തിയാല്‍ ഡാം തുറക്കേണ്ടി വരും

author-image
WebDesk
New Update
Mullaperiyar dam|Mullaperiyar dam issue| Mullaperiyar dam| water release issue Supreme Court on Mullaperiyar dam issue, Mullaperiyar dam Supervisory Committee, Mullaperiyar dam water release Supervisory Committee, Kerala news, Malayalam news, News in Malayalam, Latest news, Indian Express Malayalam, IE Malayalam

ലോകത്തെ ഏറ്റവും അപകടരമായ അണക്കെട്ടിൽ മുല്ലപ്പെരിയാറും വെളിപ്പെടുത്തലുമായി ന്യൂയോർക്ക് ടൈംസ് ലേഖനം

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. നിലവില്‍ ജലനിരപ്പ് 140 അടിയിലെത്തിയതായാണ് വിവരം. പ്രസ്തുത സാഹചര്യത്തില്‍ കേരളത്തിന് ആദ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡാം തുറക്കുന്നതിന് മുന്നോടിയായാണിത്.

Advertisment

142 അടിയില്‍ ജലനിരപ്പ് എത്തിയാല്‍ ഡാം തുറക്കേണ്ടി വരും. കഴിഞ്ഞ മാസം ഒന്‍പതാം തീയതിയും ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഡാം തുറക്കേണ്ട സാഹചര്യ ഉണ്ടായില്ല. കഴിഞ്ഞ സെപ്തംബറിലാണ് അവസാനമായി ഡാം തുറന്നത്.

വരും മണിക്കൂറുകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ പെയ്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീലോ മീറ്റര്‍ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

Advertisment

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്.

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. നാളെ മുതല്‍ ചൊവ്വാഴ്ച വരെ ആൻഡമാൻ കടൽ അതിനോട് ചേർന്നുള്ള തെക്ക് – കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ബുധനാഴ്ച ശ്രീലങ്കൻ തീരം, തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ഗൾഫ് ഓഫ് മാന്നാർ, തമിഴ്‌നാട്- പോണ്ടിച്ചേരി തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

Mullaperiyar Dam Rain

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: