scorecardresearch

#MeToo: മുകേഷ് ഫോണിൽ ശല്യപ്പെടുത്തിയെന്ന് സംവിധായിക; സംഭവം ഓർമ്മയില്ലെന്ന് എംഎൽഎ

തന്റെ മുറി മുകേഷിന്റെ മുറിയുടെ അടുത്തേക്ക് മാറ്റാൻ ഹോട്ടലിന്റെ അധികൃതർക്ക് നിർദ്ദേശം നൽകിയെന്നും ടെസ്സ് ആരോപിക്കുന്നു

തന്റെ മുറി മുകേഷിന്റെ മുറിയുടെ അടുത്തേക്ക് മാറ്റാൻ ഹോട്ടലിന്റെ അധികൃതർക്ക് നിർദ്ദേശം നൽകിയെന്നും ടെസ്സ് ആരോപിക്കുന്നു

author-image
WebDesk
New Update
കൊല്ലത്ത് വീണ്ടും മത്സരിക്കാൻ തയ്യാർ: മുകേഷ്

നടനും എംഎല്‍എയുമായ മുകേഷിനെതിരെ ആരോപണവുമായി കാസ്റ്റിങ് ഡയറക്ടറും നിര്‍മ്മാതാവുമായ യുവതി രംഗത്ത്. 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് 'നിങ്ങൾക്കുമാകാം കോടീശ്വരന്‍' എന്ന പരിപാടി നടക്കുന്ന സമയത്താണ് സംഭവമുണ്ടായതെന്ന് ടെസ് ജോസഫ് പറയുന്നു. ടെസ്സൽ മാനിയ എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നും രാവിലെയായിരുന്നു ടെസ്സ് ജോസഫിന്റെ ട്വീറ്റ്.

Advertisment

ഈ പരിപാടി നടക്കുന്ന സമയത്ത് ക്രൂവിലെ ഏക വനിതാ അംഗം താൻ മാത്രമായിരുന്നുവെന്നും ആ സമയത്ത് മുകേഷ് നിർത്താതെ തന്റെ ഹോട്ടൽ മുറിയിലെ ഫോണിലേക്ക് വിളിച്ച് ശല്യപ്പെടുത്താറുണ്ടായിരുന്നുവെന്നും ടെസ്സ് ജോസഫ് വെളിപ്പെടുത്തി. കൂടാതെ പരിപാടിയുടെ രണ്ടാമത്തെ ഷെഡ്യൂളിൽ തന്റെ മുറി മുകേഷിന്റെ മുറിയുടെ അടുത്തേക്ക് മാറ്റാൻ ഹോട്ടലിന്റെ അധികൃതർക്ക് നിർദ്ദേശം നൽകിയെന്നും ടെസ്സ് ആരോപിക്കുന്നു.

Advertisment

'എനിക്ക് 20 വയസായിരുന്നു എന്ന്. കോടീശ്വരന്‍ പരിപാടിയുടെ സമയത്ത് അതിന്റെ അവതാരകനായിരുന്ന മുകേഷ് പലതവണ എന്റെ മുറിയിലേക്ക് ഫോണ്‍ ചെയ്തു. എന്റെ മുറി മുകേഷിന്റെ മുറിയുടെ അടുത്തേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചു. ഒടുവില്‍ അന്നത്തെ എന്റെ ബോസ് ആയ ഡെറിക് ഒബ്രെയാനോട് ഞാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഉടന്‍ തന്നെ അദ്ദേഹം അടുത്ത വിമാനത്തിന് എന്നെ തിരികെ അയച്ചു,' എന്നായിരുന്നു ടെസ്സിന്റെ ട്വീറ്റ്. ചെന്നൈയിലെ ലേമെറിഡിയന്‍ ഹോട്ടലില്‍ വച്ചായിരുന്നു സംഭവം. തൃണമൂൽ കോൺഗ്രസ് നേതാവാണ് ഡെറിക് ഒബ്രെയാൻ ഇപ്പോൾ.

publive-image

ഇതുമായി ബന്ധപ്പെട്ട് മുകേഷിന്റെ പ്രതികരണം ആരായാൻ ശ്രമിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിനെ ഫോണിൽ ലഭിച്ചില്ല. ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ അദ്ദേഹം റവന്യൂ മന്ത്രിയുമായി ചർച്ചയിലാണെന്നായിരുന്നു മറുപടി. പിന്നീട് വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.

Read Also: #MeToo: അവസരങ്ങൾ നഷ്ടപ്പെട്ടതാണ് എന്നെ ഏറെ വിഷമിപ്പിച്ചത്: ടെസ്സ് ജോസഫ്

അതേസമയം, ആരോപണത്തെ ചിരിച്ചുതള്ളുന്നുവെന്ന് മുകേഷ് എംഎല്‍എ പ്രതികരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്രയേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന പരിപാടിയാണെന്നും ഇങ്ങനെയൊരു സംഭവം തനിക്ക് ഓര്‍മ്മ പോലും ഇല്ലെന്നും ടെസ്സ് ജോസഫിനെ അറിയില്ലെന്നും മുകേഷ് പ്രതികരിച്ചു.

Read Also: മുകേഷിനെതിരെ ആരോപണമുന്നയിച്ച ടെസ്സ് ജോസഫിനെ കുറിച്ച് കൂടുതൽ അറിയാം

കാസ്റ്റിങ് ഡയറക്ടറായ ടെസ്സ് ജോസഫ് പല രാജ്യാന്തര പ്രൊഡക്ഷൻസിനും വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. മീരാ നായരുടെ 'നേം സേക്കിൽ' ടെസ്സ് പ്രവർത്തിച്ചിട്ടുണ്ട്. കൊച്ചിയിൽ ജനിച്ച ടെസ്സ് വളർന്നത് കൊൽക്കത്തയിലാണ്. ഇപ്പോൾ മുംബൈയിൽ ടെസ്സ് ജോസഫ് കാസ്റ്റിംഗ് എന്ന സ്ഥാപനം നടത്തുന്നു. കൊൽക്കത്തയിലെ സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ബിരുദധാരിയാണ് ടെസ്. ഇതിനു ശേഷമാണ് ഡെറിക് ഒബ്രേയിൻ അസോസിയേറ്റ്സിൽ ജോലിക്ക് ചേരുന്നത്. ഇവിടെ ബോൺവിറ്റാ ക്വിസ് അടക്കം നിരവധി പരിപാടികളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: