തിരുവനന്തപുരം: നടനും എംഎല്‍എയുമായ മുകേഷിനെതിരെ ട്വിറ്ററില്‍ ഉന്നയിച്ച ആരോപണം സത്യമാണെന്ന് ആവര്‍ത്തിച്ച് ബോളിവുഡ് കാസ്റ്റിങ് ഡയറക്ടര്‍ ടെസ്സ് ജോസഫ്. എന്നാല്‍ ഇത് രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും സംഭവത്തില്‍ നിയമപരമായ ഒരു നടപടിയും സ്വീകരിക്കില്ലെന്നും ടെസ്സ് ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ഇതു പുറത്തു പറഞ്ഞതിലൂടെ ഇത്തരക്കാരെ തുറന്നുകാട്ടാന്‍ മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്ന് ടെസ്സ് ജോസഫ് പറഞ്ഞു. മീ ടൂ ക്യാംപെയിന്റെ ഭാഗമായാണ് തനിക്ക് 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുകേഷില്‍ നിന്ന് നേരിട്ട ദുരനുഭവം ടെസ്സ് ജോസഫ് തുറന്ന് പറഞ്ഞത്. 20-ാം വസയിലായിരുന്നു ടെസ്സ് കോടീശ്വരന്‍ പോലൊരു പരിപാടിയുടെ സംവിധായികയാകുന്നത്. എന്നാല്‍ അതിനു ശേഷം ഈ അവസരം നഷ്ടപ്പെട്ടതായും ടെസ്സ് ജോസഫ് വെളിപ്പെടുത്തി. ഇതായിരുന്നു തന്നെ ഏറ്റവുമധികം ബാധിച്ചതെന്നും ടെസ്സ് പറയുന്നു.

Read Also: മുകേഷിനെതിരെ ആരോപണമുന്നയിച്ച ടെസ്സ് ജോസഫിനെ കുറിച്ച് കൂടുതൽ അറിയാം

അതേസമയം, മുകേഷ് കോടീശ്വരൻ എന്ന പരിപാടി നന്നായി അവതരിപ്പിച്ചുവെന്നും ടെസ്സ് ജോസഫ് പറഞ്ഞു.

ഈ പരിപാടി നടക്കുന്ന സമയത്ത് ക്രൂവിലെ ഏക വനിതാ അംഗം താന്‍ മാത്രമായിരുന്നുവെന്നും ആ സമയത്ത് മുകേഷ് നിര്‍ത്താതെ തന്റെ ഹോട്ടല്‍ മുറിയിലെ ഫോണിലേക്ക് വിളിച്ച് ശല്യപ്പെടുത്താറുണ്ടായിരുന്നുവെന്നും ടെസ്സ് ജോസഫ് വെളിപ്പെടുത്തി. കൂടാതെ പരിപാടിയുടെ രണ്ടാമത്തെ ഷെഡ്യൂളില്‍ തന്റെ മുറി മുകേഷിന്റെ മുറിയുടെ അടുത്തേക്ക് മാറ്റാന്‍ ഹോട്ടലിന്റെ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും ടെസ്സ് ആരോപിക്കുന്നു.

Read Also: #MeToo: മുകേഷ് ഫോണിൽ ശല്യപ്പെടുത്തിയെന്ന് സംവിധായിക; സംഭവം ഓർമ്മയില്ലെന്ന് എംഎൽഎ

ഇതേ തുടര്‍ന്ന് അന്ന് തന്റെ മേധാവിയായ, ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ ഡെറിക്ക് ഒബ്രിയാനോട് പറയുകയും അദ്ദേഹം അപ്പോള്‍ തന്നെ അടുത്ത വിമാനത്തിൽ തന്നെ തിരിച്ച് വരുത്തുകയും ചെയ്തുവെന്നും അതിന് അദ്ദേഹത്തിനോട് നന്ദിയുണ്ടെന്നും ടെസ് ട്വിറ്ററില്‍ പറഞ്ഞിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ