scorecardresearch

മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശവുമായി കൊടിക്കുന്നിൽ സുരേഷ്

രണ്ടാം പിണറായി സര്‍ക്കാര്‍ മന്ത്രിമാരെ തീരുമാനിച്ചതില്‍ വരെ കടുത്ത വിവേചനമുണ്ടെന്നും കൊടിക്കുന്നില്‍ ആരോപിച്ചു

രണ്ടാം പിണറായി സര്‍ക്കാര്‍ മന്ത്രിമാരെ തീരുമാനിച്ചതില്‍ വരെ കടുത്ത വിവേചനമുണ്ടെന്നും കൊടിക്കുന്നില്‍ ആരോപിച്ചു

author-image
WebDesk
New Update
മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശവുമായി കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമര്‍ശവുമായി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി. മുഖ്യമന്ത്രി നവോത്ഥാന നായകനാണെങ്കില്‍ മകളെ പട്ടികജാതിക്കാരനു വിവാഹം കഴിച്ച് കൊടുക്കണമായിരുന്നുവെന്ന് കൊടിക്കുന്നില്‍ പറഞ്ഞു.

Advertisment

"ശബരിമല വിഷയത്തിനു ശേഷം നവോത്ഥാന നായകനാണെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹമൊരു നവോത്ഥാന നായകനാണെങ്കില്‍ മകളെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഒരാള്‍ക്ക് വിവാഹം ചെയ്തു കൊടുക്കണമായിരുന്നു. അതാണ് നവോത്ഥാനം. ഈ നവോത്ഥാനം തട്ടിപ്പാണ്," കൊടിക്കുന്നില്‍ പറഞ്ഞു.

എസ്‌സി, എസ്ടി ഫണ്ട് തട്ടിപ്പ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ ധർണയിലാണ് കൊടിക്കുന്നിലിന്റെ വിവാദ പരാമർശം.

പട്ടികജാതിക്കാരോട് കടുത്ത അവഗണനയാണ് മുഖ്യമന്ത്രി കാണിക്കുന്നത്തു. തുടര്‍ച്ചയായി അദ്ദേഹം പട്ടികജാതി വിഭാഗങ്ങളെ അവഗണിക്കുകയാണ്. മന്ത്രിസഭാ രൂപീകരണത്തില്‍ പോലും അത് കണ്ടു. അതിനുശേഷമുളള ഉദ്യോഗസ്ഥ നിയമനത്തിലും പിഎസ് സി നിയമനത്തില്‍പോലും തുടര്‍ച്ചയായി പട്ടികജാതിക്കാരെ അവഗണിച്ചുകൊണ്ടിരിക്കുകയാണെന്നും സുരേഷ് പറഞ്ഞു.

Advertisment

"പിണറായി വിജയന്‍ നവോത്ഥാനം പറയുന്നത് അധികാരക്കസേര ഉറപ്പിക്കാനാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ മന്ത്രിമാരെ തീരുമാനിച്ചതില്‍ വരെ കടുത്ത വിവേചനമില്ലേ. കെ. രാധാകൃഷ്ണന് ദേവസ്വം വകുപ്പ് നല്‍കി നവോത്ഥാനം നടത്തിയെന്നാണ് പറയുന്നത്. ദേവസ്വം വകുപ്പില്‍ എന്ത് നവോത്ഥാനമാണുള്ളത്," കൊടിക്കുന്നില്‍ ചോദിച്ചു.

Also Read: കേരള മോഡല്‍ എന്നും ബദല്‍, ഒരിഞ്ച് പോലും പിന്നോട്ടില്ല; വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

വിവാദ പരാമർശം സംബന്ധിച്ച് പിന്നീട് മാധ്യമപ്രവര്‍ത്തകർ ചോദിച്ചപ്പോൾ, പൊതു സമൂഹത്തിനു മുന്നിൽ വന്ന വിഷയം താൻ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്നായിരുന്നു കൊടിക്കുന്നിൽ സുരേഷിന്റെ മറുപടി.

''നവേത്ഥാന നായകനായി പ്രത്യക്ഷപ്പെടുകയും അതിനുവേണ്ടി പ്രചാരണം നടത്തുകയും ചെയ്ത ഒരു ഭരണാധികാരിയെന്ന നിലയില്‍ നവോത്ഥാനം നടപ്പാക്കാന്‍, പറയുന്ന കാര്യത്തില്‍ ആത്മാര്‍ഥത ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം സ്വന്തം കുടുംബത്തില്‍ നടപ്പാക്കണമെന്നുളള ഒരു ചര്‍ച്ച കേരളത്തിന്റെ പൊതുസമൂഹത്തിന്റെ മുന്നില്‍ വന്നു. താന്‍ അത് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. അതിനെ വേറൊരു തരത്തില്‍ വ്യാഖ്യാനിക്കേണ്ട,'' സുരേഷ് പറഞ്ഞു.

Udf Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: