scorecardresearch

ഗതാഗത നിയമലംഘനങ്ങൾക്കുളള പിഴത്തുക കുറച്ചു

സീറ്റ്‌ ബെൽറ്റും ഹെൽമറ്റും ധരിക്കാത്തതിനുളള പിഴത്തുക ആയിരത്തിൽ നിന്ന് 500 രൂപയാക്കി കുറച്ചു

സീറ്റ്‌ ബെൽറ്റും ഹെൽമറ്റും ധരിക്കാത്തതിനുളള പിഴത്തുക ആയിരത്തിൽ നിന്ന് 500 രൂപയാക്കി കുറച്ചു

author-image
WebDesk
New Update
Motor vehicle amendment, traffic, ie malayalam

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾക്കുളള പിഴത്തുക കുറയ്ക്കാൻ മന്ത്രിസഭാ തീരുമാനം. സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാന്‍ കഴിയുന്ന ഗതാഗത നിയമ ലംഘനങ്ങളിലെ പിഴത്തുക കുറയ്‌ക്കാനാണ്‌ ഇപ്പോൾ തീരുമാനമായത്. അതേസമയം, മദ്യപിച്ച് വാഹനമോടിക്കൽ, വാഹനം ഓടിക്കുന്നതിനിടെയുള്ള ഫോൺ ഉപയോഗം തുടങ്ങിയ കുറ്റങ്ങൾക്കുളള പിഴത്തുക കുറച്ചിട്ടില്ല.

Advertisment

സീറ്റ്‌ ബെൽറ്റും ഹെൽമറ്റും ധരിക്കാത്തതിനുളള പിഴത്തുക ആയിരത്തിൽ നിന്ന് 500 രൂപയാക്കി കുറച്ചു. അമിത വേഗത്തിനുള്ള ആദ്യ നിയമ ലംഘനത്തിന് 1500 രൂപയും ആവർത്തിച്ചാൽ 3000 രൂപയും പിഴ ഇടാക്കും. വാഹനത്തില്‍ അമിതഭാരം കയറ്റിയാലുള്ള പിഴ 20000 രൂപയിൽ നിന്ന് പതിനായിരമാക്കി കുറച്ചു.

Read More: സെപ്റ്റംബർ ഒന്നു മുതൽ മദ്യപിച്ച് വാഹനം ഓടിച്ചാൽ 10000 രൂപ പിഴ

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ പിഴ 2000 രൂപ അടയ്ക്കേണ്ടി വരും. മദ്യപിച്ച് വാഹനം ഓടിച്ചാലുളള പിഴ പതിനായിരമായി തുടരും. 18 വയസിനു താഴെയുളളവർ വാഹനം ഓടിച്ചാലും പിഴയിൽ കുറവില്ല.

Advertisment

കഴിഞ്ഞ സെപ്റ്റംബർ ഒന്നിനാണ് കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതി പ്രാബല്യത്തിൽ വന്നത്. ഇതോടെ നിയമലംഘനങ്ങൾക്കുളള പിഴശിക്ഷ വർധിച്ചു. 2019 ജൂലൈ 15 നാണ് റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന നിയമഭേദഗതി ബിൽ ലോക്‌സഭ പാസാക്കിയത്.

Explained: എന്താണ് മോട്ടോർ വാഹന ഭേദഗതി ബിൽ? എന്തെല്ലാമാണ് മാറ്റങ്ങൾ

ലൈസൻസില്ലാതെ വാഹനം ഓടിച്ചാൽ 5000 രൂപയാണ് പിഴത്തുകയായി തീരുമാനിച്ചത്. നേരത്തെ 500 രൂപയായിരുന്നു പിഴ. ഇൻഷുറൻസില്ലാതെ വാഹനം നിരത്തിലിറക്കിയാൽ നേരത്തെ 1000 രൂപയായിരുന്നു പിഴ. ഇത് 2000 ആക്കി. മദ്യപിച്ച് വാഹനം ഓടിച്ചാൽ ഇനി മുതൽ 10,000 രൂപ പിഴ അടയ്ക്കേണ്ടി വരും. നേരത്തെ 2000 ആയിരുന്നു.

ആംബുലന്‍സുകള്‍ ഉള്‍പ്പെടെ അടിയന്തിര സര്‍വ്വീസുകളുടെ വഴി തടസപ്പെടുത്തിയാല്‍ 10000 രൂപയാണ് പിഴ. മത്സരയോട്ടത്തിന് 5000 രൂപയും വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 10,000 രൂപയുമാണ് പിഴ. ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചാൽ 25,000 മുതൽ 1 ലക്ഷം വരെയാണ് പിഴ.

Motor Vehicle Department

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: