/indian-express-malayalam/media/media_files/uploads/2017/03/rape-m-759.jpg)
പ്രതീകാത്മക ചിത്രം
കൊച്ചി: പ്രായപൂർത്തിയാകാത്ത സഹോദരിമാരെ രണ്ടു വർഷത്തിലേറെയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ ടാക്‌സി ഡ്രൈവർ അറസ്റ്റിൽ. എറണാകുളം കുറുപ്പംപടിയിലാണ് സംഭവം. കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്തായിരുന്നു പീഡനം. സംഭവത്തിൽ കുട്ടികളുടെ അമ്മയുടെ പങ്കും പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ രണ്ട് വർഷമായി പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാരെ അമ്മയുടെ സുഹൃത്തായ ടാക്‌സി ഡ്രൈവർ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
പെൺകുഞ്ഞുങ്ങളുടെ അച്ഛൻ മരിച്ചു. അച്ഛൻ രോഗിയായിരുന്ന കാലത്ത് പ്രതിയുടെ ടാക്‌സിയാണ് ആശുപത്രിയിൽ കൊണ്ടുപോകാനും മറ്റും വിളിച്ചിരുന്നത്. ആ സമയത്ത് പെൺകുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന പരിചയം കുഞ്ഞുങ്ങളുടെ അച്ഛൻ മരിച്ചതിന് ശേഷം സൗഹൃദമായി വളരുകയാണ്. സ്ഥിരമായ വീട്ടലെത്തുന്ന ടാക്‌സി ഡ്രൈവർ 2023 മുതൽ കുഞ്ഞുങ്ങളെ ഇയാൾ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു.
പെൺകുട്ടികളുടെ സോഷ്യൽ മീഡിയ അക്കൌണ്ടുകളിൽ നിന്ന് സുഹൃത്തുക്കളായ മറ്റ് ചില പെൺകുട്ടികളുടെ ഫോട്ടോ ഇയാൾ കണ്ടു. കൂടെയുള്ള സുഹൃത്തുക്കളെ പരിചയപ്പെടുത്താൻ മൂത്ത കുട്ടിയെ ഇയാൾ നിരന്തരം നിർബന്ധിച്ചു.
ഇതേ തുടർന്ന് മൂത്ത കുട്ടി തൻറെ സുഹൃത്തിന്, പ്രതിക്ക് കാണണമെന്ന് ആഗ്രമുണ്ടെന്ന് കാട്ടിയുള്ള കത്ത് നൽകി.ഈ കുട്ടിയുടെ അമ്മ ഇതേ സ്‌കൂളിലെ അധ്യാപികയാണ്. കത്ത് അധ്യാപിക കാണുകയും അവരത് പോലീസിനെ ഏൽപ്പിക്കുകയുമായിരുന്നു. തുടർന്ന്് പൊലീസിന് സംശയം തോന്നുകയും കൂടുതൽ അന്വേഷണം നടത്തുകയും ചെയ്തത്.
മൂത്ത പെൺകുട്ടിയുടെ മൊഴി പൊലീസ് ശേഖരിക്കവേയാണ് പീഡന വിവരം പുറത്തായത്. അതിൻറെ അടിസ്ഥാനത്തിലാണ് 38 വയസുള്ള അയ്യമ്പുഴ സ്വദേശിയായ ടാക്‌സി ഡ്രൈവർ ധനേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടികളുടെ അമ്മയ്ക്ക് സംഭവത്തിൽ എന്തെങ്കിലും പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു.
Read More
- Engappuzha Shibila Murder:ഷിബില വധക്കേസ്; പ്രതി യാസിറിനെ റിമാൻഡ് ചെയ്തു
- Engappuzha Shibila Murder: ഷിബില കൊലക്കേസ്; വീട്ടുകാർ എതിർത്തിട്ടും വിവാഹം; സ്വർണാഭരണങ്ങളും യാസിർ വിറ്റ് ധൂർത്തടിച്ചു
- Venjaramoodu Mass Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയായി
- Venjaramoodu Mass Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെതിരെ മൊഴി നൽകി അമ്മ, ഭർത്താവ് അറിയാതെ 35 ലക്ഷത്തിന്റെ കടം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.