/indian-express-malayalam/media/media_files/uploads/2019/08/mohanlal-1.jpg)
കൊച്ചി: നടന്‍ മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വെയ്ക്കാന്‍ അനുമതി നല്‍കി മുഖ്യവനപാലകന്‍ എടുത്ത തീരുമാനത്തിന് സര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ലന്ന് സർക്കാർ ഹൈക്കോടതിയില്‍. ആനക്കൊമ്പ് കൈവശം വെയ്ക്കാന്‍ അനുമതി നല്‍കിയതിനെതിരെ ഏലൂര്‍ സ്വദേശി എ.എ.പൗലോസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്.
പൗലോസിന്റെ ഹര്‍ജിയില്‍ കൈവശാനുമതി നല്‍കിയതില്‍ നടപടി ക്രമം പാലിച്ചിട്ടില്ലന്ന് കണ്ടെത്തിയ ഹൈക്കോടതി റിപ്പോര്‍ട്ട് പെരുമ്പാവൂര്‍ കോടതിയുടെ പരിഗണനക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് നടപടികള്‍ പുരോഗമിക്കുകയാണന്നും സര്‍ക്കാര്‍ അനുമതിക്കായി മൂന്നാഴ്ച സാവകാശം വേണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിച്ചു. കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്.
Read More: മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ നല്‍കിയതില്‍ കോടതിക്ക് അതൃപ്തി; സര്‍ക്കാരിന് വിമര്‍ശനം
മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ അനുമതി നല്‍കിയതില്‍ ഹൈക്കോടതി നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. സര്‍ക്കാരിന് നിയമാനുസൃതം പ്രവര്‍ത്തിക്കാന്‍ ബാധ്യത ഉണ്ടെന്ന് കോടതി ഓര്‍മിപ്പിച്ചിരുന്നു. വനം വകുപ്പ് 2012 ല്‍ എടുത്ത കേസില്‍ ഒരു തുടര്‍നടപടിയും ഇല്ലെന്ന് കോടതി വിമര്‍ശിച്ചു. എഫ്‌ഐആറിലെ തുടര്‍ നടപടികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. അകാരണമായ കാലതാമസം കാണുന്നതായും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
നേരത്തെ ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിനെ പിന്തുണച്ച് സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ മോഹന്‍ലാലിനെ പിന്തുണച്ചത്. ആനക്കൊമ്പ് പരമ്പരാഗതമായി കൈമാറി ലഭിച്ചതെന്ന മോഹന്‍ലാലിന്റെ വാദം ശരിയെന്നാണ് ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട്. പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചതെന്നും വനം വകുപ്പ് ഹൈക്കോടതിയില്‍ വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us