Latest News

മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ നല്‍കിയതില്‍ കോടതിക്ക് അതൃപ്തി; സര്‍ക്കാരിന് വിമര്‍ശനം

സർക്കാരിന് നിയമാനുസൃതം പ്രവർത്തിക്കാൻ ബാധ്യത ഉണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു

mohanlal ivory case, mohanlal, iemalayalam

കൊച്ചി:  മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാൻ അനുമതി  നൽകിയതിൽ ഹൈക്കോടതിക്ക് അതൃപ്തി. സർക്കാരിന് നിയമാനുസൃതം പ്രവർത്തിക്കാൻ ബാധ്യത ഉണ്ടെന്ന് കോടതി ഓർമിപ്പിച്ചു. വനം വകുപ്പ് 2012 ൽ എടുത്ത കേസിൽ ഒരു തുടർനടപടിയും ഇല്ലെന്ന് കോടതി വിമർശിച്ചു. എഫ്ഐആറിലെ  തുടർ നടപടികൾ ഇനിയും പൂർത്തിയായിട്ടില്ല. അകാരണമായ കാലതാമസം കാണുന്നതായും കോടതി ചൂണ്ടിക്കാട്ടി.

കേസ് തീർപ്പാക്കും മുൻപ് ഉടമസ്ഥാവകാശം നൽകിയെന്ന് കോടതി ചൂണ്ടിക്കാട്ടി.  മോഹൻലാൽ നിയമ വിരുദ്ധമായി ആനക്കൊമ്പ് കൈവശം വച്ചതാണ്  മജിസ്ട്രേറ്റ് കോടതിയുടെ മുന്നിലുള്ള കേസെന്നും ഇതിൽ തീർപ്പാവും മുൻപാണ് ഉടമസ്ഥാവകാശം ക്രമപ്പെടുത്തിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.  അനുമതിയില്ലാതെ ആനക്കൊമ്പ് സുക്ഷിച്ചെന്നാണ് വനം വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ആനക്കൊമ്പ് കൈവശം വയ്ക്കാൻ മുൻകാല പ്രാബല്യത്തോടെ അനുമതി നൽകിയതായി മജിസ്ട്രേറ്റ് കോടതിയെ അറിയിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിർദേശിച്ചു. കേസ് ഒരു മാസത്തിനു ശേഷം പരിഗണിക്കും.

Read Also: ‘ആനക്കൊമ്പ് പരമ്പരാഗതമായി ലഭിച്ചത്’; മോഹന്‍ലാലിനെ പിന്തുണച്ച് സര്‍ക്കാര്‍

അതേസമയം, ആനക്കൊമ്പ് കേസിൽ മോഹൻലാലിനു വേണ്ടി സുപ്രീം കോടതി അഭിഭാഷകൻ ഹാജരായില്ല. ഹൈക്കോടതിയിലെ അഭിഭാഷകൻ തന്നെയാണ് കേസ് വാദിക്കുന്നത്. ആനക്കൊമ്പ് കൈവശം വയ്ക്കാൻ മോഹൻലാലിന് അനുമതി നൽകിയത് സർക്കാർ തീരുമാനമാണെന്നും സർക്കാരിന് അതിന് അധികാരമുണ്ടെന്നും ചൂണ്ടിക്കാട്ടി മുഖ്യ വനപാലകൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് സുപ്രീം കോടതി അഭിഭാഷകനെ വേണ്ടെന്നു വച്ചത്. മുൻപ് സുപ്രീം കോടതി അഭിഭാഷകന് ഹാജരാവാൻ സമയം തേടി കേസ് രണ്ട് വട്ടം മാറ്റിയിരുന്നു.

മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാൻ അനുമതി നൽകിയ സർക്കാർ നടപടി ചോദ്യം ചെയ്ത് ഏലൂർ സ്വദേശി എ.എ.പൗലോസ് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചിന്റെ പരിഗണനയിലുള്ളത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: High court criticizes state government in mohanlals ivory case

Next Story
ലുലു മാളിന്റെ നിര്‍മാണത്തില്‍ പ്രഥമദൃഷ്ട്യാ ചട്ടലംഘനങ്ങള്‍ കാണുന്നില്ലെന്ന് കോടതി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express