scorecardresearch

വീട് വിട്ടിറങ്ങിയത് പ്രണയം എതിർത്തതിനാൽ; ആലത്തൂരിലെ വിദ്യാർത്ഥികളുടെ മൊഴി

നവംബർ മൂന്നിനാണ് ഇരട്ടസഹോദരിമാരും സഹപാഠികളായ രണ്ട് ആൺകുട്ടികളും വീടുവിട്ടിറങ്ങിയത്

നവംബർ മൂന്നിനാണ് ഇരട്ടസഹോദരിമാരും സഹപാഠികളായ രണ്ട് ആൺകുട്ടികളും വീടുവിട്ടിറങ്ങിയത്

author-image
WebDesk
New Update
വീട് വിട്ടിറങ്ങിയത് പ്രണയം എതിർത്തതിനാൽ; ആലത്തൂരിലെ വിദ്യാർത്ഥികളുടെ മൊഴി

Photo: Screen grab

പാലക്കാട്: ആലത്തൂരിലെ ഇരട്ട സഹോദരിമാരും സഹപാഠികളും വീട് വിട്ടിറങ്ങിയത് വീട്ടുക്കാർ പ്രണയം എതിർത്തതിനാലാണെന്ന് മൊഴി. തങ്ങൾ ഇഷ്ടത്തിലായിരുന്നെന്നും വീട്ടുകാർ പ്രണയത്തെ എതിർത്തതോടെ വീട് വിട്ടിറങ്ങുകയായിരുന്നു എന്നും വിദ്യാർത്ഥികൾ കോയമ്പത്തൂർ റെയിൽവേ പൊലീസിനോട് പറഞ്ഞു.

Advertisment

അഞ്ചു ദിവസം മുൻപ് ആലത്തൂരിൽ നിന്നും കാണാതായ ഇവരെ ഇന്നാണ് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തിയത്. ഗോവയിലേക്ക് പോകുന്നതിനു ട്രെയിൻ സമയം അന്വേഷിച്ചു എത്തിയ ഇവരെ ആർ.പി.എഫ്‌ തിരിച്ചറിയുകയായിരുന്നു എന്നാണ് വിവരം.

നവംബർ മൂന്നിനാണ് ഇരട്ടസഹോദരിമാരും സഹപാഠികളായ രണ്ട് ആൺകുട്ടികളും വീടുവിട്ടിറങ്ങിയത്. ആദ്യം പൊള്ളാച്ചിയിലേക്ക് പോയ ഇവർ അവിടെന്നും ഊട്ടിയിൽ എത്തി ലോഡ്ജിൽ മുറിയെടുത്തു. അവിടെ നിന്നുമാണ് ഇവർ കോയമ്പത്തൂരിൽ എത്തിയതെന്നാണ് റെയിൽവേ പൊലീസിനോട് പറഞ്ഞത് എന്നാണ് വിവരം. ഇവരുടെ പക്കൽ 9100 രൂപയും 40,000 രൂപ വിലവരുന്ന ഡയമണ്ട് ലോക്കറ്റും ഉണ്ടായിരുന്നതായും പറയുന്നു.

നേരത്തെ പാലക്കാട് ബസ്സ്റ്റാൻഡിലെയും പാർക്കിലെയും സിസിടിവിയിൽ നിന്ന് ഇവരുടെ ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. ഗോപാലപുരം ചെക്ക് പോസ്റ്റ് വഴി കുട്ടികൾ തമിഴ്‌നാട്ടിലേക്ക് കടന്നു എന്ന വിവരം ലഭിച്ചതോടെ പൊലീസ് അങ്ങോട്ടേക്ക് അന്വേഷണം വ്യാപിപ്പിച്ചു.

Advertisment

ഇതിനിടെ പൊള്ളാച്ചിയിൽ നിന്നും കുട്ടികളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. തുടർന്ന് പൊലീസ് പൊള്ളാച്ചി, കോയമ്പത്തൂർ മേഖലകൾ കേന്ദ്രീകരിച്ച് തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു.

Also Read: കേസ് ജോജു- സിപിഎം ഒത്തുകളിയെന്ന് കോണ്‍ഗ്രസ്; ടോണി ചമ്മണി ഉള്‍പ്പെടെയുള്ളവർ കീഴടങ്ങി

Missing

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: