Latest News

കേസ് ജോജു- സിപിഎം ഒത്തുകളിയെന്ന് കോണ്‍ഗ്രസ്; ടോണി ചമ്മണി ഉള്‍പ്പെടെയുള്ളവർ കീഴടങ്ങി

കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണിക്കു പുറമെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, സിഐ ഷാജഹാന്‍, ജര്‍ജസ്, അരുണ്‍ വര്‍ഗീസ് എന്നിവരാണ് മരട് പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്

Joju George ജോജു ജോര്‍ജ്, actor joju george, Joju George incident, പ്രതിഷേധവുമായി ജോജു, Joju George incident Kochi, Joju George Protest, Congress, tony chammani, Joju George incident arrest, Congress Protest, Latest Malayalam News, IE Malayalam, ഐഇ മലയാളം
ഫൊട്ടോ: നിതിന്‍ കൃഷ്ണന്‍

കൊച്ചി: ഇന്ധനവില വര്‍ധനവിനെതിരായ റോഡ് ഉപരോധത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം അടിച്ചുതകര്‍ത്ത കേസില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കീഴടങ്ങി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, മണ്ഡലം പ്രസിഡന്റ് ജര്‍ജസ്, ജോസ് മാളിയേക്കൽ എന്നിവരാണ് മരട് പൊലീസ് സ്‌റ്റേഷനില്‍ ഹാജരായത്.

മരട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കൊപ്പം പ്രകടനമായെത്തിയാണ് അഞ്ചുപേരും കീഴടങ്ങിയത്. കാര്‍ ആക്രമിച്ച സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ ജോജു ജോര്‍ജിന്റെ കോലം കത്തിച്ചു.

തനിക്കെതിരെ വ്യാജ പരാതിയിലാണ് പൊലീസ് കേസെടുത്തതെന്നും ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ടോണി ചമ്മണി പറഞ്ഞു. കേസില്‍ ഒന്നാം പ്രതിയാണു ടോണി ചമ്മണി.

ഇന്ധന വില വര്‍ധനവിനെതിരെ അധികൃതരെയും ജനങ്ങളെയും അറിയിച്ച ശേഷമാണു കോണ്‍ഗ്രസ് സമരം നടത്തിയത്. വിഷയം തീക്ഷ്ണമായതിനാല്‍ സമരവും തീക്ഷണമായിരുന്നു. സമരത്തെ അലങ്കോലപ്പെടുത്താന്‍ ജോജു ശ്രമിച്ചു. ഇതില്‍ പ്രകോപിതരായാണ് പ്രവര്‍ത്തകര്‍ പ്രതികരിച്ചതെന്നും ടോണി ചമ്മണി പറഞ്ഞു.

ജോജു ജോര്‍ജ് സിപിഎമ്മിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ്. ഗതാഗതക്കുരുക്ക് കണ്ട ശേഷം ആരുടെ സമരമെന്ന് ചോദിച്ചാണ് ജോജു പുറത്തിറങ്ങിയത്. കോണ്‍ഗ്രസിന്റെ സമരമായതിനാലാണ് ജോജു പ്രതികരിച്ചത്. കോണ്‍ഗ്രസ് സമരം അലങ്കോലമാക്കിയ ജോജു സിപിഎം ജില്ലാ സമ്മേളന റാലകളില്‍ ജനങ്ങളുടെ ഗതാഗതം തടസപ്പെടുമ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ തയാറാകുമോ? അങ്ങനെയുണ്ടായാല്‍ ജോജുവിന്റെ അനുശോചനയോഗം നടത്തേണ്ടിവരും. പരസ്യമായി എതിര്‍ക്കുന്നത് പോയിട്ട് ഫെയ്സ്ബുക്കില്‍ ഒരു പോസ്റ്റ് ഇടാന്‍ പോലും ജോജുവിന് ധൈര്യമുണ്ടാകില്ല.

Also Read: പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്താത്തതിനെതിരെ ഹർജി; ഹൈക്കോടതി വിശദീകരണം തേടി

മറ്റു രാഷ്ട്രീയ പാര്‍ട്ടികളും മത-സമുദായ സംഘടനകളും ഗതാഗതം തടസപ്പെടുത്തി നടത്തുന്ന പരിപാടികള്‍ക്കെതിരെ കൂടി പ്രതികരിച്ചാല്‍ മാത്രമേ ജോജുവിന്റേത് പൊതുനിലപാടാണെന്ന് കരുതാനാകൂ. അല്ലെങ്കില്‍ കോണ്‍ഗ്രസ് സമരത്തെ അലങ്കോലമാക്കാന്‍ നടത്തിയ ശ്രമമാണെന്ന ആരോപണം സത്യമാണെന്ന് പൊതുസമൂഹത്തിന് മനസിലാകും.

സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനും സിപിഎമ്മും ചേര്‍ന്നാണ് കേസിലെ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ അട്ടിമറിച്ചത്. ബി.ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയം എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. അദ്ദേഹം സിപിഎമ്മിനു കുഴലൂതുകയാണെന്നും ടോണി ചമ്മണി പറഞ്ഞു.

ഗതാഗതം തടസപ്പെടുത്തിയുള്ള സമരത്തിനെതിരെ പ്രതിഷേധിച്ച ജോജു ജോര്‍ജിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാറിന്റെ ചില്ല് അടിച്ചുതകര്‍ക്കുകയായിരുന്നു. കാറിന് ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് എഫ്ഐആറില്‍ പറയുന്നത്. സംഭവത്തില്‍ ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ (ഐഎന്‍ടിയുസി) നേതാവ് ജോസഫ് ജോര്‍ജിനെയും കോണ്‍ഗ്രസ് തൃക്കാക്കര കോണ്‍ഗ്രസ് മണ്ഡലം മുന്‍ പ്രസിഡന്റ് ഷെരീഫ് ബുഹാരിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതിനിടെ, ജോജുവുമായുള്ള ഒത്തുതീര്‍പ്പ് നീക്കം പാളിയതോടെ വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ അസഭ്യ വര്‍ഷം നടത്തിയെന്ന പരാതിയില്‍ നടനെതിരെ ജോജുവിനെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാക്കുകയാണു കോണ്‍ഗ്രസ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Vandalising actor joju georges car congress leaders surrenders at police station tony chammani

Next Story
പാഴാക്കാൻ വെള്ളമില്ല; ജലപീരങ്കിക്ക് താൽക്കാലിക വിശ്രമംpalakkad, water cannon, strike
The moderation of comments is automated and not cleared manually by malayalam.indianexpress.com