scorecardresearch

ജലീലിന് പിന്തുണ‍, ഡെപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിക്കരുതെന്നില്ല: എ.കെ.ബാലന്‍

മുഖ്യമന്ത്രി സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ക്ക് മൂന്ന് മാസത്തെ കാലവധിയുണ്ടെന്നും എ.കെ.ബാലന്‍ പറഞ്ഞു

മുഖ്യമന്ത്രി സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ക്ക് മൂന്ന് മാസത്തെ കാലവധിയുണ്ടെന്നും എ.കെ.ബാലന്‍ പറഞ്ഞു

author-image
WebDesk
New Update
ജലീലിന് പിന്തുണ‍, ഡെപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിക്കരുതെന്നില്ല: എ.കെ.ബാലന്‍

തിരുവനന്തപുരം: ബന്ധുനിയമനവിഷയത്തില്‍ കെ.ടി.ജലീലിന് പിന്തുണയുമായി സര്‍ക്കാര്‍. ലോകായുക്ത വിധിയില്‍ ജലീല്‍ രാജിവയ്ക്കേണ്ടതില്ലെന്ന് നിയമമന്ത്രി എ.കെ.ബാലന്‍ പ്രതികരിച്ചു. കീഴ്ക്കോടതിയില്‍ നിന്ന് ഉത്തരവ് വന്നാല്‍ ഉടന്‍ രാജിവയ്ക്കുന്ന പതിവ് കേരളത്തിലില്ല. മുഖ്യമന്ത്രി സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ക്ക് മൂന്ന് മാസത്തെ കാലവധിയുണ്ടെന്നും എ.കെ.ബാലന്‍ പറഞ്ഞു.

Advertisment

"കീഴ്‌ക്കോടതിയില്‍ നിന്ന് വിധി വന്നാല്‍ അപ്പോള്‍ തന്നെ രാജിവയ്ക്കുന്ന പതിവ് കേരളത്തിലില്ല. ഒക്ടോബര്‍ മാസം എട്ടാം തീയതിയാണ് കെ.ടി.അദീപിനെ നിയമിച്ചത്. നിയമിച്ചത് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ്, നിയമപരമായി അര്‍ഹനാണോയെന്ന് മാത്രമേ പരിശോധിക്കേണ്ടതുള്ളൂ. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ബന്ധുവിനെ നിയമിക്കാന്‍ പാടില്ലെന്ന് നിയമമില്ല," മന്ത്രി വ്യക്തമാക്കി.

Read More: അതിരൂക്ഷം, ആശങ്കാജനകം; രാജ്യത്ത് 1,45,384 പുതിയ കോവിഡ് രോഗികള്‍

നിയമിച്ചയാള്‍ അര്‍ഹനാണോ അല്ലയോ എന്നതാണ് പ്രശ്നം, യോഗ്യതയില്ലെങ്കില്‍ പറ്റില്ല. അദീപിന് യോഗ്യതയുണ്ടോ ഇല്ലയോ എന്ന കാര്യം ജലീല്‍ ഹൈക്കോടതിയെയും ഗവര്‍ണറെയും ബോധിപ്പിച്ചതാണെന്നും യാതൊരുവിധ നടപടികളും അന്ന് ഉണ്ടായില്ലെന്നും നിയമമന്ത്രി കൂട്ടിച്ചേര്‍ത്തു. നിയമപരമായി മുന്നോട്ടു പോകുമെന്ന് കെ.ടി.ജലീലും പ്രതികരിച്ചിരുന്നു. ലോകായുക്ത വിധിക്കെതിരെ കെ.ടി. ജലീല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Advertisment
Kt Jaleel Minister Ak Balan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: