/indian-express-malayalam/media/media_files/uploads/2020/11/KT-Jaleel.jpg)
തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ പരിഹസിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി ജലീൽ. നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ എന്ന മഹാകവി ഉള്ളൂരിന്റെ വാക്കുകളാണ് ജലീല്‍ എകെജി സെന്ററിന് മുന്നില്‍വെച്ച് മാധ്യമങ്ങളോട് പറഞ്ഞത്. പൊട്ടിച്ചിരിച്ചായിരുന്നു ജലീലിന്റെ പ്രതികരണം.
സ്വര്‍ണക്കടത്ത് കേസിനൊപ്പം ഉയര്‍ന്ന് വന്ന ഖുര്‍ആന്‍ വിതരണ വിവാദത്തില്‍ മുസ്ലീം ലീഗ് ജലീലിനെതിരെ ശക്തമായ സമരമാണ് സംഘടിപ്പിച്ചത്. വിഷയത്തില്‍ ജലീലിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയായിരുന്നു ലീഗിന്റെ നീക്കങ്ങളും. ഇതിന് പിന്നാലെയാണ് കമറുദ്ദീനും ഇബ്രാഹിം കുഞ്ഞും ഉൾപ്പെടെയുള്ള ലീഗ് നേതാക്കൾ അറസ്റ്റിലാകുന്നത്.
Read More: പാലാരിവട്ടം പാലം അഴിമതി: വി.കെ ഇബ്രാഹിം കുഞ്ഞ് അറസ്റ്റിൽ
പാലാരിവട്ടം പാലം അഴിമതി കേസിൽ വിജിലൻസാണ് വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. ആശുപത്രി മുറിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യുന്നതിനായി വിജിലൻസ് ഉദ്യോഗസ്ഥർ രാവിലെ ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിൽ എത്തിയിരുന്നു.
കൊച്ചിയിലെ ലേക്ക് ഷോർ ആശുപത്രിയിൽ എത്തിയാണ് ചികിത്സയിൽ കഴിയുന്ന ഇബ്രാഹിംകുഞ്ഞിൻ്റെ അറസ്റ്റ് വിജിലൻസ് രേഖപ്പെടുത്തിയത്. മുൻകൂർജാമ്യാപേക്ഷയുമായി ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചേക്കാം എന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ആശുപത്രി വച്ചു തന്നെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്.
പാലാരിവട്ടം പാലം അഴിമതി കേസിൽ അഞ്ചാം പ്രതിയായ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്ത കാര്യം അന്വേഷണസംഘം കോടതിയെ അറിയിച്ചേക്കും. നേരത്തെയും പലവട്ടം വിജിലൻസും ഇഡിയും ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നുവെങ്കിലും അറസ്റ്റിലേക്ക് കടന്നിരുന്നില്ല.
ഇന്ന് രാവിലെ വിജിലൻസ് സംഘം ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടിൽ എത്തിയിരുന്നെങ്കിലും ഇബ്രാഹിംകുഞ്ഞ് വീട്ടിലില്ലെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹത്തിന്‍റെ ഭാര്യ വിജിലന്‍സ് സംഘത്തെ അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യുന്നതിനായുള്ള നോട്ടീസ് നൽകിയിരുന്നു. ആലുവ പൊലീസും വിജിലൻസ് സംഘത്തിനൊപ്പമുണ്ടായിരുന്നു. കേസിൽ അഞ്ചാംപ്രതിയാണ് ഇബ്രാഹിംകുഞ്ഞ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us