scorecardresearch

ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; മെഡിക്കല്‍ കോളേജിനും സ്വകാര്യ ആശുപത്രിക്കുമെതിരെ കേസ്

ആംബുലന്‍സില്‍ കിടന്നാണ് ജേക്കബ് മരിച്ചത്. മരണം സ്ഥിരീകരിക്കാനും അധികൃതര്‍ തയ്യാറായില്ലെന്നും കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു.

ആംബുലന്‍സില്‍ കിടന്നാണ് ജേക്കബ് മരിച്ചത്. മരണം സ്ഥിരീകരിക്കാനും അധികൃതര്‍ തയ്യാറായില്ലെന്നും കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു.

author-image
WebDesk
New Update
Indian Navy, Suthern Naval Command, Navy In Kerala, Naval officers died, Kochi Navy, ദക്ഷിണ നാവിക സേന, ഇന്ത്യൻ നാവിക സേന, നാവിക സേനാ ഉദ്യോഗസ്ഥർ,

Indian Navy, Suthern Naval Command, Navy In Kerala, Naval officers died, Kochi Navy, ദക്ഷിണ നാവിക സേന, ഇന്ത്യൻ നാവിക സേന, നാവിക സേനാ ഉദ്യോഗസ്ഥർ,

കോട്ടയം: കോട്ടയത്ത് എച്ച്1എന്‍1 രോഗി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. മെഡിക്കല്‍ കോളേജിനും രണ്ട് സ്വകാര്യ ആശുപത്രികള്‍ക്കുമെതിരെയാണ് കേസ്. മരിച്ച ഇടുക്കി സ്വദേശി ജേക്കബിന്റെ മകളുടെ പരാതിയിന്‍മേലാണ് കേസ് എടുത്തിരിക്കുന്നത്.

Advertisment

കോട്ടയത്തെ കാരിത്താസ്, മാതാ എന്നീ സ്വകാര്യ ആശുപത്രികള്‍ക്കെതിരെയാണ് കേസ്. ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും ഭാഗത്തു നിന്നുള്ള വീഴ്ച സംബന്ധിച്ചും അന്വേഷണം ആരംഭിച്ചു. മനഃപൂര്‍വ്വമല്ലാത്ത നരഹത്യ, ചികിത്സാ പിഴവ് എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

ചികിത്സ നിഷധേിച്ചതിനെ തുടര്‍ന്ന് ഇടുക്കി സ്വദേശി ജേക്കബ് തോമസ്(62) എന്നയാളാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ച് ബുധനാഴ്ച ഉച്ചയ്ക്ക് 2:15ഓടെ മരിച്ചത്. എച്ച്1എന്‍1 പനി ബാധിച്ച് ആശുപത്രിയിലെത്തിയ ജേക്കബ് തോമസ്.

Read More: ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി

കട്ടപ്പനയിലെ ആശുപത്രിയില്‍ നിന്ന് റഫര്‍ ചെയ്ത ശേഷമാണ് കോട്ടയം മേഡിക്കല്‍ കോളജിലേക്ക് എത്തിച്ചത്. മെഡിക്കല്‍ കോളജില്‍ വെന്റിലേറ്റര്‍ സൗകര്യം ഇല്ല എന്ന കാരണം പറഞ്ഞാണ് ചികിത്സ നിഷേധിച്ചതെന്ന് മരിച്ചയാളുടെ വീട്ടുകാര്‍ ആരോപിക്കുന്നു. രോഗിയെ നോക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. മെഡിക്കല്‍ കോളജ് പിആര്‍ഒയുടെ ഭാഗത്തുനിന്ന് മോശം പ്രതികരണമാണ് ലഭിച്ചതെന്നും വീട്ടുകാര്‍ പറയുന്നു.

Advertisment

രോഗിയുടെ സ്ഥിതി വഷളായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ നിന്ന് മറ്റ് സ്വകാര്യ ആശുപത്രിയിലേക്ക് പോയി. മാതാ ആശുപത്രിയിലേക്ക് അടക്കം രോഗിയെ കൊണ്ടുപോയെങ്കിലും രണ്ട് സ്വകാര്യ ആശുപത്രികളിലും ചികിത്സ നിഷേധിച്ചു. ഒരു ആശുപത്രിയില്‍ നിന്നും നല്ല പ്രതികരണമല്ല ലഭിച്ചത്. സ്വകാര്യ ആശുപത്രികളില്‍ കൂടി ചികിത്സ നിഷേധിച്ചതോടെ രോഗിയെയും കൊണ്ട് വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തി. അപ്പോഴേക്കും രോഗിയുടെ ആരോഗ്യനില കൂടുതല്‍ മോശമായി എന്നും മരണം സംഭവിക്കുകയായിരുന്നു എന്നും മരിച്ചയാളുടെ ബന്ധുക്കള്‍ പറയുന്നു.

Read More: ക്യാന്‍സറില്ലാത്ത യുവതിക്ക് കീമോ; നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി

ആംബുലന്‍സില്‍ കിടന്നാണ് ജേക്കബ് മരിച്ചത്. മരണം സ്ഥിരീകരിക്കാനും അധികൃതര്‍ തയ്യാറായില്ലെന്നും കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടര്‍മാരും രോഗിയെ കാണാനോ പ്രാഥമിക ചികിത്സ നല്‍കാനോ പോലും തയ്യാറായില്ല. എമര്‍ജന്‍സിയിലും സമാന അനുഭവം ആയിരുന്നു.

എന്നാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്റര്‍ സൗകര്യം ഇല്ലെന്നും മുന്‍കൂട്ടി വിളിച്ചു പറയാതെയാണ് രോഗിയെ എത്തിച്ചതെന്നുമാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നത്. അതേസമയം, പ്രാഥമിക ചികിത്സ പോലും ലഭിക്കാത്തത് ഗുരുതര പിഴവാണെന്ന് മരിച്ച വ്യക്തിയുടെ മകള്‍ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉത്തരവിട്ടിരുന്നു.

Patient H1 N1 Kottayam Medical College

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: