/indian-express-malayalam/media/media_files/uploads/2019/06/nipah-new-960103-01-02.jpg)
കൊച്ചി: നിപ രോഗബാധയുമായി കൊച്ചിയില്‍ ചികിത്സയില്‍ യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. യുവാവിന് ചെറിയ പനി ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്നുണ്ട്. രോഗി ഭക്ഷണം നന്നായി കഴിക്കുന്നുണ്ട്. യുവാവ് അമ്മയുമായി സംസാരിച്ചെന്നും ഇന്ന് വൈകീട്ട് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. തുടര്‍ ചികിത്സയുടെ ഭാഗമായി ഡോക്ടര്‍മാരുടെ സംഘം മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നു.
രോഗിയുമായി സമ്പര്‍ക്കത്തിലുള്ളതായി ഇതുവരെ കണ്ടെത്തിയിരിക്കുന്നത് 318 പേരെയാണ്. ഇവരെയെല്ലാം ബന്ധപ്പെട്ട് വിശദാംശങ്ങള്‍ എടുക്കുകയും വിവരങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്യുകയും ചെയ്തതായി ആരോഗ്യവകുപ്പ് അറിയിക്കുന്നു. ഇതില്‍ ഹൈ റിസ്‌ക് വിഭാഗത്തിലുള്ള 52 പേര്‍ തീവ്ര നിരീക്ഷണത്തിലാണ്. 266 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുള്ളവരാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.
Read More: ഐസൊലേഷന്‍ വാര്‍ഡിലുള്ള ഏഴു പേര്‍ക്കും നിപയില്ല, നിരീക്ഷണം തുടരും
രോഗിയുടെ സ്രവങ്ങളുമായി സാമീപ്യമുണ്ടായിട്ടുള്ളവരോ 12 മണിക്കൂറെങ്കിലും ഒരുമിച്ചുകഴിഞ്ഞിട്ടുള്ളവരോ ആണ് ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുന്നത്. മറ്റുള്ളവരെല്ലാം ലോ റിസ്‌ക് വിഭാഗത്തില്‍ പെടുന്നവരാണ്.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. ഇന്ന് ആരെയും ഇതുവരെ ഐസൊലേഷൻ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടില്ല. കോള്‍ സെന്ററുകളിലേക്ക് വിളിക്കുന്നവരുടെ എണ്ണത്തിലും കുറവ് വന്നു. 22 പേരാണ് ഇന്ന് വിളിച്ചത്. നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇതേവരെ ആകെ വിളിച്ചിട്ടുള്ളത് 512 പേരാണ്. 10000 ത്രീ ലെയര്‍ മാസ്‌കുകള്‍ പുതുതായി എത്തിച്ചതായും മെഡിക്കൽ ബുള്ളറ്റിൽ പറയുന്നുണ്ട്.
Read More: നിപ പോരാളികൾക്ക് സല്യൂട്ട് അർപ്പിച്ച് ‘വൈറസ്’
സൈബര്‍ മോണിറ്ററിങ് ടീം നിപയെക്കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി കൂടുതല്‍ കര്‍ശനമാക്കി. ഇന്ന് ഒരു വ്യാജ വാര്‍ത്ത കണ്ടെത്തി. ഇതേവരെ വ്യാജ പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്ക് എതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us