scorecardresearch

'തോല്‍ക്കരുതായിരുന്നു'; കോണ്‍ഗ്രസുകാരും ലീഗുകാരും തന്നോട് പറഞ്ഞു: എം.ബി.രാജേഷ്

സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ എന്നിവയുടെ പ്രളയമാണ്. കോണ്‍ഗ്രസ്, മുസ്ലീം ലീഗ് അനുഭാവികള്‍ വിളിക്കുന്നുണ്ട്

സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ എന്നിവയുടെ പ്രളയമാണ്. കോണ്‍ഗ്രസ്, മുസ്ലീം ലീഗ് അനുഭാവികള്‍ വിളിക്കുന്നുണ്ട്

author-image
Nelvin Wilson
New Update
MB Rajesh Palakkad CPM

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താന്‍ ഒരിക്കലും തോല്‍ക്കാന്‍ പാടില്ലായിരുന്നുവെന്ന് നിരവധി പേര്‍ തന്നോട് പറഞ്ഞെന്ന് പാലക്കാട് മുന്‍ എംപിയും സിപിഎം നേതാവുമായ എം.ബി.രാജേഷ്. രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷം അരോചകമായ തരത്തിലേക്ക് മാറിപോയെന്നും എം.ബി. രാജേഷ് പറഞ്ഞു.

Advertisment

കേന്ദ്രത്തില്‍ നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും മികച്ച പോരാട്ടം കാഴ്ചവയ്ക്കുമെന്ന പ്രതിപക്ഷ പ്രചരണവും മാധ്യമ പ്രചരണവും ജനങ്ങളെ ആകര്‍ഷിച്ചു. എന്നാല്‍, കോണ്‍ഗ്രസ് ദേശീയ തലത്തില്‍ മോശം പ്രകടനമാണ് കാഴ്ചവച്ചത്. തങ്ങളുടെ വോട്ടുകള്‍ പാഴായതായി പല വോട്ടര്‍മാരും കരുതുന്നു. തന്നെ തോല്‍പ്പിച്ചതില്‍ ഖേദം രേഖപ്പെടുത്തി ലഭിക്കുന്നത് നൂറുകണക്കിന് സന്ദേശങ്ങളാണെന്നും എം.ബി.രാജേഷ് പറഞ്ഞു.

Read Also: ‘ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്രീനിവാസനെപ്പോലെ ഒരിക്കൽ മാലയിട്ടാൽ പിന്നെ ഊരുകയില്ലേ?

എന്റെ വ്യക്തിപരമായ അനുഭവം പറയുകയാണെങ്കില്‍ സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള മനുഷ്യരുടെ ഖേദം രേഖപ്പെടുത്തിയുള്ള കത്തുകള്‍, ഫോണ്‍ കോളുകള്‍, സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ എന്നിവയുടെ പ്രളയമാണ്. കോണ്‍ഗ്രസ്, മുസ്ലീം ലീഗ് അനുഭാവികള്‍ വിളിക്കുന്നു. തിരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ പാടില്ലായിരുന്നുവെന്ന് അവര്‍ പറയുന്നു.

Advertisment

Read Also: Kerala News Live Updates: ജാഗ്രത! കേരളാ തീരത്ത് ശക്തമായ കാറ്റിന് സാധ്യത

എന്നെ പോലെ സമ്പത്ത്, രാജീവ്, ബാലഗോപാല്‍ എന്നിവര്‍ നിര്‍ബന്ധമായും പാര്‍ലമെന്റിൽ ഉണ്ടാവണമായിരുന്നുവെന്ന് പറയുന്നു. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേരിട്ട് പോരാട്ടം നടക്കും, രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവും എന്നീ പ്രചരണങ്ങള്‍ അവരെ സ്വാധീനിച്ചുവെന്നാണ് പറയുന്നത്. അവര്‍ക്കതില്‍ ഇപ്പോള്‍ വിഷമമുണ്ടെന്ന് രാജേഷ് പറഞ്ഞു.

Read Also: ‘മച്ചാനെ പിസിയുടെ പരിപാടി വേണ്ടാട്ടാ’; ആസിഫ് അലിയോട് ആരാധകര്‍

സിറ്റിങ് എംപിയായിരുന്ന എംബി രാജേഷിനെ യുഡിഎഫ് സ്ഥാനാർഥി വി.കെ.ശ്രീകണ്ഠനാണ് പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ അട്ടിമറിച്ചത്. 11,000 ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു രാജേഷിനെ ശ്രീകണ്ഠൻ പരാജയപ്പെടുത്തിയത്. ഇടതുമുന്നണി ഏറ്റവും വിജയ പ്രതീക്ഷ പുലർത്തിയിരുന്ന മണ്ഡലമായിരുന്നു പാലക്കാട്.

Mb Rajesh Congress Cpm

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: