Kerala News Today: എറണാകുളം-കുമ്പളം ജംങ്ഷനിടയ്ക്ക് പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ (ജൂൺ 15) മുതൽ ജൂൺ 23 വരെ 9 ദിവസം ചില ട്രെയിനുകൾ റദ്ദാക്കുകയും ചില ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. ആലപ്പുഴ വഴിയുളള കൊല്ലം-എറണാകുളം മെമു (ട്രെയിൻ നമ്പർ 66302), ആലപ്പുഴ വഴിയുളള എറണാകുളം-കൊല്ലം മെമു (ട്രെയിൻ നമ്പർ 66303), ആലപ്പുഴ വഴിയുളള എറണാകുളം-കായംകുളം പാസഞ്ചർ (ട്രെയിൻ നമ്പർ 56381), ആലപ്പുഴ വഴിയുളള കായംകുളം-എറണാകുളം പാസഞ്ചർ (ട്രെയിൻ നമ്പർ 56382) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. കോട്ടയം വഴിയുളള കായംകുളം-എറണാകുളം പാസഞ്ചർ 15 മുതൽ 23 വരെയുളള ദിവസങ്ങളിൽ കുമ്പളം-തുറവൂർ സെഷനിടയ്ക്ക് 35 മിനിറ്റ് പിടിച്ചിടും.
സംസ്ഥാനത്തെ തീരമേഖലയിലെ കടലാക്രമണം നേരിടാൻ ജിയോ ബാഗുകൾ അടിയന്തരമായി സ്ഥാപിക്കാൻ ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദേശം നൽകി. കടലാക്രമണം രൂക്ഷമായ ഒൻപത് ജില്ലകളിലാണ് ജിയോബാഗുകൾ ഉടൻ സ്ഥാപിക്കുക. ഇതിനായി 21.5 കോടി രൂപ അനുവദിച്ചു. താത്ക്കാലിക പരിഹാരം എന്ന നിലയിലാണ് ജിയോ ബാഗുകൾ സ്ഥാപിക്കുന്നത്.
തിരുവനന്തപുരം വലിയതുറയിലെ കടൽക്ഷോഭത്തിൽ തകർന്ന വീടുകൾ മന്ത്രി ഇന്നലെ സന്ദർശിച്ചിരുന്നു. എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുമായി ആലോചിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി ജനങ്ങൾക്ക് ഉറപ്പു നൽകി. തിരുവനന്തപുരം ജില്ലയിലെ തീരമേഖലയ്ക്കായി മൂന്നു കോടി രൂപ അനുവദിച്ചിട്ടുണ്ട്. തീരത്ത് അടുക്കുന്നതിന് പാറ എത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി അറിയിച്ചിരുന്നു.
Live Blog
Kerala news today in Malayalam with live updates of weather, traffic, train services and airlines: ഇന്ന് അറിയേണ്ട പ്രധാനപ്പെട്ട കേരള വാർത്തകൾ. ഒറ്റ ക്ലിക്കിൽ കാലാവസ്ഥ, ട്രെയിൻ-വിമാന സമയങ്ങൾ, ട്രാഫിക് വാർത്തകൾ
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം റൺവേയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി അടച്ചിടുന്നു. നവംബർ 20 മുതൽ മാർച്ച് 28 വരെ റൺവേ അടച്ചിടും. ഇതിന്റെ ഭാഗമായി ഈ കാലയളവിൽ പകൽ സർവ്വീസുകൾ ഉണ്ടായിരിക്കില്ല. രാവിലെ 10 മുതൽ വൈകിട്ട് 6 വരെയുള്ള സർവീസുകൾ മുടങ്ങും.
വൈകുന്നേരം ആറ് മണിക്ക് ശേഷം രാവിലെ 10 മണി വരെ റൺവേ സാധാരണ രീതിയിൽ പ്രവർത്തിക്കും. ഈ സമയത്തിനനുസരിച്ച് സർവീസ് ക്രമീകരിക്കാൻ വിമാന കമ്പനികളോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ 31 ആഭ്യന്തര സർവീസുകളും 7 രാജ്യാന്തര സർവീസുകളുമാണ് ഈ സമയത്ത് കൊച്ചിയിൽനിന്നു പുറപ്പെടുന്നത്. ഓരോ പത്തു വർഷത്തിലും റൺവേ റീകാർപ്പറ്റിങും നവീകരണ പ്രവർത്തനങ്ങളും നടത്തണമെന്നാണ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിന്റെ നിർദ്ദേശം.
Kerala news today live updates: കേരളത്തില്‍ മഴ കുറഞ്ഞെങ്കിലും അടുത്ത ദിവസങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കേരളാ തീരത്ത് ശക്തമായ കാറ്റും ഉയര്‍ന്ന തിരമാലകളും അടിക്കാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയരാനും കടല്‍ക്ഷോഭത്തിനും സാധ്യത. തീരങ്ങളില്‍ ശക്തമായ കാറ്റ് അടിച്ചേക്കാം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മത്സ്യബന്ധന തൊഴിലാളികള്‍ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
അറബിക്കടലിൽ രൂപം കൊണ്ട വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടാതെ വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്നു. നിലവിൽ ഒമാൻ തീരത്തേക്കാണ് ചുഴലിക്കാറഅറ് നീങ്ങുന്നത്. ദിശ മാറി പോയെങ്കിലും വായു പ്രഭാവത്തിലുണ്ടായ ശക്തമായ കാറ്റും മഴയും ഗുജറാത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്. കാറ്റും മഴയും 48 മണിക്കൂര്‍ കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്.
മൂന്ന് ലക്ഷം പേരെയാണ് ഗുജറാത്തിൽ മാറ്റിപ്പാർപ്പിച്ചത്. ട്രെയിൻ – റോഡ് ഗതാഗതവും തടസപ്പെട്ടു. 86 ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും 37 എണ്ണം തിരിച്ചുവിടുകയും ചെയ്തു. അഞ്ച് വിമാനത്താവളങ്ങളും ഇന്നലെ അർധരാത്രി വരെ അടച്ചിട്ടു. കര,വ്യോമ,നാവിക സേനകളും ദേശീയ ദുരന്ത നിവാരണ സേനയും തീരസംരക്ഷണ സേനയും മേഖലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
കൊച്ചി സെൻട്രൽ സ്റ്റേഷനിലെ സിഐ നവാസിനെ കാണാനില്ലെന്ന് ഭാര്യ നൽകിയ പരാതിയിന്മേലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ജൂൺ 13ന് പുലർച്ചെയാണ് നവാസിനെ കാണാതായതെന്ന് പരാതിയിൽ പറയുന്നു. കാണാതാകുന്നതിന് തലേദിവസം ഒരു മേലുദ്യോഗസ്ഥനുമായി നവാസ് വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് സ്റ്റേഷനില്‍ തിരിച്ചെത്തിയ ശേഷം തന്റെ ഔദ്യോഗിക ഫോണ്‍ നമ്പറിന്റെ സിം കീഴുദ്യോഗസ്ഥന് കൈമാറുയുകയും ചെയ്തുവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നു. ഇതിന് ശേഷം ഇദ്ദേഹം തന്റെ ഭാര്യയ്ക്ക് എസ്എംഎസ് അയച്ചതായും സൂചനയുണ്ട്.
കേരള കോൺഗ്രസിൽ ഇപ്പോഴും പിന്തുടരുന്നത് മാണി സാറിന്റെ കീഴ്വഴക്കമാണെന്ന് പി.ജെ ജോസഫ് എം.എൽ.എ. ചെറിയ സമിതികളിൽ പാർട്ടിയിലെ പ്രശ്നങ്ങൾ ചർച്ചചെയ്ത് തീരുമാനം എടുക്കുകയാണ് ചെയ്യാറ്. അതിന് ശേഷം സംസ്ഥാന സമിതിയുടെ അംഗീകാരം വാങ്ങും. ഇതേ രീതി തന്നെയാണ് ഇപ്പോഴും പാർട്ടിയിൽ തുടരുന്നതെന്ന് പി.ജെ ജോസഫ് പറഞ്ഞു. സംസ്ഥാന സമിതി വിളിച്ച് ചെയർമാനെ തിരഞ്ഞെടുക്കണമെന്ന ജോസ്.കെ.മാണിയുടെ ആവശ്യത്തോടുള്ള പ്രതികരണമെന്ന നിലയിലാണ് പി.ജെ ജോസഫിന്റെ പ്രസ്താവന.
നഗരത്തിലെ മുത്തൂറ്റ് ഫിനാൻസ് ശാഖയിൽ കവർച്ചാ ശ്രമത്തിനിടയിലുണ്ടായ വെടിവെപ്പിൽ മലയാളി ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. സ്ഥാപനത്തിലെ കമ്പ്യൂട്ടർ എൻജീനിയറായ സഞ്ജു സാമുവലാണ് കൊല്ലപ്പെട്ടത്.
അടൂരിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെ കണ്ടെത്തി. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്നാണ് പെൺകുട്ടികളെ റെയിൽവേ പൊലീസ് കണ്ടെത്തിയത്. ഇവർക്കൊപ്പം രണ്ട് യുവാക്കളും ഉണ്ടായിരുന്നു.
മലപ്പുറം എടപ്പാൾ കാവിലപ്പടിയിൽ മണ്ണിടിഞ്ഞു വീണു ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശിയായ ഗ്യാങ് ചന്ദാണ് മരിച്ചത്. കെട്ടിട നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളിയുടെ ദേഹത്തേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.
തിരുവനന്തപുരം സെൻട്രലിൽനിന്നും എംജിആർ ചെന്നൈ സെൻട്രൽ വരെ പോകുന്ന എസി ബൈവീക്കിലി എക്സ്പ്രസ് ട്രെയിൻ സമയത്തിൽ മാറ്റം. ജൂലൈ 1 മുതൽ 7.15 നായിരിക്കും ട്രെയിൻ തിരുവനന്തപുരത്തുനിന്നും പുറപ്പെടുക. നേരത്തെ 9.25 നായിരുന്നു പുറപ്പെട്ടിരുന്നത്. അതേസമയം ട്രെയിൻ സർവീസ് നടത്തുന്ന ദിവസങ്ങളിൽ മാറ്റമില്ല. പഴയതുപോലെ ബുധനാഴ്ചയും ഞായറാഴ്ചയുമാണ് ട്രെയിൻ സർവീസ് നടത്തുക.
എറണാകുളം-കുമ്പളം ജംങ്ഷനിടയ്ക്ക് പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ (ജൂൺ 15) മുതൽ ജൂൺ 23 വരെ 9 ദിവസം ചില ട്രെയിനുകൾ റദ്ദാക്കുകയും ചില ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. ആലപ്പുഴ വഴിയുളള കൊല്ലം-എറണാകുളം മെമു (ട്രെയിൻ നമ്പർ 66302), ആലപ്പുഴ വഴിയുളള എറണാകുളം-കൊല്ലം മെമു (ട്രെയിൻ നമ്പർ 66303), ആലപ്പുഴ വഴിയുളള എറണാകുളം-കായംകുളം പാസഞ്ചർ (ട്രെയിൻ നമ്പർ 56381), ആലപ്പുഴ വഴിയുളള കായംകുളം-എറണാകുളം പാസഞ്ചർ (ട്രെയിൻ നമ്പർ 56382) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. കോട്ടയം വഴിയുളള കായംകുളം-എറണാകുളം പാസഞ്ചർ 15 മുതൽ 23 വരെയുളള ദിവസങ്ങളിൽ കുമ്പളം-തുറവൂർ സെഷനിടയ്ക്ക് 35 മിനിറ്റ് പിടിച്ചിടും.
കൊച്ചി – സാമൂഹ്യ പരിഷ്കരണത്തിന് നേതൃത്വം നൽകിയ പണ്ഡിറ്റ് കറുപ്പൻ മാസ്റ്റർ ഉയർത്തിയ മൂല്യങ്ങൾ പുതുതലമുറയ്ക്കിടയിൽ കൂടുതൽ പ്രസക്തമായ കാലഘട്ടമാണിതെന്ന് ഗവർണര്‍ ജസ്റ്റിസ് പി.സദാശിവം. സാമൂഹ്യ ഇടപഴകലുകൾ കുറയുന്ന ഇന്നത്തെ സഹചര്യത്തിൽ ജ്ഞാനോദയം സഭയുടെ പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണ്. പാവപ്പെട്ടവർക്ക് സാമൂഹ്യ നീതി ഉറപ്പാക്കുന്നതിലും, വീട് നിർമിച്ചു കൊടുക്കുന്നതിലും വിദ്യാർഥികൾക്ക് പഠനസഹായം നൽകുന്നതിലും സഭ ഏറെ ശ്രദ്ധിക്കുന്നുവെന്ന് ഗവർണർ പറഞ്ഞു. ഇടക്കൊച്ചി ജ്ഞാനോദയം സഭ ശതാബ്ദിയാഘോഷത്തിന്റെ സമാപന സമ്മേളനം ഇടക്കൊച്ചി പണ്ഡിറ്റ് കറുപ്പന് സ്മാരക ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണര്‍. പണ്ഡിറ്റ് കറുപ്പൻ സ്ഥാപിച്ച സഭ പാവപ്പെട്ടവർക്ക് സാമൂഹ്യനീതി ഉറപ്പാക്കുന്നതിൽ ബഹുദൂരം മുന്നേറട്ടെ എന്ന് ഗവർണർ ആശംസിച്ചു.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ NR-125 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം NZ 124902 (ആലപ്പുഴ) ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനം NT 756933 (മലപ്പുറം) ടിക്കറ്റിനാണ്. Read More
നിപ ബാധിച്ച യുവാവിന്റെ ആരോഗ്യ നില തൃപ്തികരമാണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്ന് ഇന്ന് ഒരാളെക്കൂടി ഡിസ്ചാർജ് ചെയ്തു. ഇനി മൂന്നു പേരാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്. രോഗിയുമായി സമ്പർക്കത്തിലുണ്ടായിരുന്നതിനെത്തുടർന് നിരീക്ഷണപ്പട്ടികയിലുണ്ടായിരുന്നവരിൽ 3 പേരെക്കൂടി ഇന്ന് ഒഴിവാക്കി. ഇതോടെ ഒഴിവാക്കിയവരുടെ എണ്ണം 50 ആയി. ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 283 ആണ്.
കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ. കോഴിക്കോട് 5 സെന്റിമീറ്ററും തൃശൂർ ജില്ലയിലെ വെള്ളാനിക്കരയിലും വയനാട് ജില്ലയിലെ വൈത്തിരിയിലും 4 സെന്റിമീറ്റർ വീതം മഴ ലഭിച്ചു
സംസ്ഥാനത്തെ തീരമേഖലയിലെ കടലാക്രമണം നേരിടാൻ ജിയോ ബാഗുകൾ അടിയന്തരമായി സ്ഥാപിക്കാൻ ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദേശം നൽകി. കടലാക്രമണം രൂക്ഷമായ ഒൻപത് ജില്ലകളിലാണ് ജിയോബാഗുകൾ ഉടൻ സ്ഥാപിക്കുക. ഇതിനായി 21.5 കോടി രൂപ അനുവദിച്ചു.
പത്തംതിട്ട അടൂരിലെ സ്വകാര്യ നഴ്സിങ് കോളേജിൽ പഠിക്കുന്ന മൂന്നു വിദ്യാർഥിനികളെ കാണാതായി. ഇവർ താമസിച്ചിരുന്ന ഹോസ്റ്റൽ അധികൃതരാണ് വിദ്യാർഥികളെ കാണാനില്ലെന്ന പരാതി നൽകിയത്
കാണാതായ കൊച്ചി സിഐ നവാസിന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്കി. ഭര്‍ത്താവ് നാടുവിടാന്‍ കാരണം മേലുദ്യോഗസ്ഥന്റെ മാനസിക പീഡനമാണെന്ന് പരാതിയില്‍ പറയുന്നു. മേലുദ്യോഗസ്ഥന്റെ പീഡനത്തെ കുറിച്ച് ഭര്‍ത്താവ് തന്നോട് പറഞ്ഞിട്ടുണ്ട്. കള്ളക്കേസുകളെടുക്കാന്‍ മേലുദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചിരുന്നു. ഇതേ തുടര്‍ന്ന് വലിയ സംഘര്‍ഷത്തിലായിരുന്നു ഭര്‍ത്താവ്. നവാസിനെ മാനസികമായി മേലുദ്യോഗസ്ഥര്‍ പീഡിപ്പിച്ചിരുന്നതായും ഭാര്യ പരാതിയില്‍ പറയുന്നുണ്ട്.
സ്റ്റൈപന്‍ഡ് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പിജി ഡോക്ടര്‍മാരുടെയും ഹൗസ് സര്ജന്മാരുടെയും സൂചനാ പണിമുടക്കിൽ വലഞ്ഞ് രോഗികൾ. പണിമുടക്ക് മെഡിക്കല്‍ കോളേജുകളുടെ ഒപി, കിടത്തി ചികില്‍സാ വിഭാഗം പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു.
പ്ലാസ്റ്റിക് നിരോധനത്തില്‍ നയപരമായ തീരുമാനം എടുക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. സര്‍ക്കാര്‍ ഉത്തരവുകള്‍ ഇറക്കിയതുകൊണ്ടായില്ലെന്നും ഫലപ്രദമായ നടപടി വൈകുന്തോറും പ്രത്യാഘാതം കൂടുമെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. പിവിസി ഉത്പന്നങ്ങളുടെ നിരോധനത്തിന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് നടപടികള്‍ അറിയിക്കാനും കോടതി സംസ്ഥാന സര്‍ക്കാരിനോടും മലിനീകരണ നിയന്ത്രണ ബോര്‍ഡിനോടും നിര്‍ദേശിച്ചു. പിവിസി ഉത്പന്നങ്ങളുടെ നിരോധനത്തിന് മറ്റ് സംസ്ഥാനങ്ങള്‍ നടപടി സ്വീകരിച്ചതായി കാണുന്നുണ്ടെന്നും ഇവിടെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതായി കാണുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. പിവിസി ഉത്പന്നങ്ങളുടെ പുനരുപയോഗം, നിര്‍മാര്‍ജനം, ഉത്പാദനം, നിയന്ത്രണം, വിതരണം എന്നീ കാര്യങ്ങളില്‍ സ്വീകരിക്കാവുന്ന നടപടികള്‍ സര്‍ക്കാര്‍ കോടതിയെ അറിയിക്കണം.
പി.വി.അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിലേക്ക് വെള്ളമെടുക്കുന്ന തടയണ രണ്ടാഴ്ചക്കകം പൊളിച്ചുനീക്കും. തടയണ 15 ദിവസത്തിനകം പൊളിച്ചു നീക്കുമെന്ന് മലപ്പുറം കലക്ടര്‍ ഹൈക്കോടതിയെ അറിയിച്ചു. തടയണ സ്വന്തം നിലയ്ക്ക് പൊളിക്കാമെന്ന് സ്ഥലം ഉടമ കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ല എന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്നാണ് കോടതി കലക്ടറോട് നടപടിക്ക് നിര്‍ദേശിച്ചത്. Read More
കേരളാ കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സമവായ നീക്കവുമായി പി.ജെ.ജോസഫ് എംഎല്‍എ. താനായിട്ട് പ്രത്യേക പാര്‍ട്ടി യോഗം വിളിക്കില്ലെന്ന് പി.ജെ.ജോസഫ് പറഞ്ഞു. സമവായ ഫോര്‍മുല രൂപീകരിച്ച് പ്രശ്നം പരിഹരിക്കാനാണ് നീക്കമെന്നും പി.ജെ.ജോസഫ്. താന്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകാനാണ് സമവായ ഫോര്‍മുലയെന്ന് പി.ജെ.ജോസഫ് പറഞ്ഞു. Read More
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലുമായി ബന്ധപ്പെട്ടുള്ള കാര്‍ട്ടൂണ്‍ വിവാദത്തില്‍ പ്രതിപക്ഷവും സര്‍ക്കാരും ഒറ്റക്കെട്ട്. അവാര്‍ഡ് നിര്‍ണയത്തില്‍ പുനഃപരിശോധന വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടു. അടിയന്തര പ്രമേയ സമയത്താണ് ആവശ്യം. പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തെ അംഗീകരിക്കുന്ന നിലപാടാണ് സര്‍ക്കാരും നിയമസഭയില്‍ സ്വീകരിച്ചത്. Read More
സ്വർണവില കൂടി. ഈ മാസത്തിൽ ഇതുവരെയുളള ഉയർന്ന വിലയാണ് ഇന്ന്. ഒരു പവന് 24,560 രൂപയാണ്. പവന് 240 രൂപയാണ് ഇന്നു കൂടിയത്. ഒരു ഗ്രാമിന് 3070 രൂപയാണ്.
പൊലീസ് കമ്മിഷണറേറ്റ് രൂപീകരണം ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. കമ്മിഷണറേറ്റുകൾക്ക് അധികാരം കൈമാറരുതെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിക്ക് മതിയായ പഠനത്തിന്റെ പിൻബലമില്ലന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ
ബഞ്ച് ചൂണ്ടിക്കാട്ടി. ഹർജി ചെലവു സഹിതം തള്ളുമെന്ന മുന്നറിയിപ്പിനെ തുടർന്ന് പിൻവലിക്കുകയായിരുന്നു.
വ്യവസ്ഥാപിതമായ മീറ്റിങുകൾ വിളിച്ച ശേഷം മാത്രമേ അധികാര സ്ഥാനങ്ങളെ പറ്റി തീരുമാനിക്കൂ എന്ന് ജോസ് കെ.മാണി പറഞ്ഞു. തന്നെ വിളിച്ച യോഗങ്ങൾക്കെല്ലാം പങ്കെടുത്തിട്ടുണ്ട്. വിളിക്കാത്ത യോഗങ്ങൾക്ക് പങ്കെടുത്തിട്ടില്ല. ഇതുവരെ തീരുമാനങ്ങളൊന്നും ആയിട്ടില്ല. ചർച്ച ചെയ്ത ശേഷം മാത്രമേ ആരൊക്കെ ഏതൊക്കെ സ്ഥാനത്തിരിക്കണം എന്ന കാര്യത്തിൽ തീരുമാനമാകൂ. പി.ജെ.ജോസഫ് മുന്നോട്ടുവച്ച ഫോർമുലയെ കുറിച്ചൊന്നും തനിക്കറിയില്ല. പാർട്ടിയിൽ ചർച്ച ചെയ്ത ശേഷം മാത്രമേ ഇക്കാര്യത്തിലെല്ലാം അന്തിമ തീരുമാനം എടുക്കാൻ സാധിക്കൂ എന്നും ജോസ് കെ.മാണി. Read More
കേരളാ കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സമവായ നീക്കവുമായി പി.ജെ.ജോസഫ് എംഎല്‍എ. താനായിട്ട് പ്രത്യേക പാര്‍ട്ടി യോഗം വിളിക്കില്ലെന്ന് പി.ജെ.ജോസഫ് പറഞ്ഞു. സമവായ ഫോര്‍മുല രൂപീകരിച്ച് പ്രശ്നം പരിഹരിക്കാനാണ് നീക്കമെന്നും പി.ജെ.ജോസഫ്. താന്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകാനാണ് സമവായ ഫോര്‍മുലയെന്ന് പി.ജെ.ജോസഫ് പറഞ്ഞു. സി.എഫ്.തോമസ് പാര്‍ട്ടി ചെയര്‍മാനാകുന്നതില്‍ എതിര്‍പ്പില്ല. ജോസ് കെ.മാണി ഡപ്യൂട്ടി ചെയര്‍മാനാകണം. ഇതാണ് സമവായ ഫോര്‍മുലയെന്നും വൈകാതെ അന്തിമ തീരുമാനമാകുമെന്നും പി.ജെ.ജോസഫ് പറഞ്ഞു.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലുമായി ബന്ധപ്പെട്ടുള്ള കാര്‍ട്ടൂണ്‍ വിവാദത്തില്‍ പ്രതിപക്ഷവും സര്‍ക്കാരും ഒറ്റക്കെട്ട്. അവാര്‍ഡ് നിര്‍ണയത്തില്‍ പുനഃപരിശോധന വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടു. അടിയന്തര പ്രമേയ സമയത്താണ് ആവശ്യം. പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തെ അംഗീകരിക്കുന്ന നിലപാടാണ് സര്‍ക്കാരും നിയമസഭയില്‍ സ്വീകരിച്ചത്. Read More
കൊച്ചി സെൻട്രൽ സ്റ്റേഷനിലെ സിഐ നവാസിനെ കാണാതായ സംഭവത്തിൽ അന്വേഷണം കേരളത്തിന്റെ തെക്കൻ ജില്ലകൾ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. പാലാരിവട്ടം എസ് ഐ യുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘത്തിന് ആണ് നിലവിലെ അന്വേഷണ ചുമതല. ലോഡ്ജുകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടത്തുന്നത്. ഇന്നലെ കായംകുളത്തു വച്ച് നവാസിനെ കണ്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ഇന്നലെ കായംകുളത്തു വിശദ അന്വേഷണം നടത്തിയിരുന്നു.
സ്റ്റൈപൻഡ് കൂട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിലെ പിജി വിദ്യാർത്ഥികളും ഹൗസ് സർജൻമാരും ഇന്ന് സൂചന സമരം നടത്തും. ഒപിയും കിടത്തി ചികിത്സയും ബഹിഷ്കരിക്കും. അത്യാഹിത വിഭാഗത്തെയും ഐസിയുവിനെയും സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സൂചനാ സമരം ഫലം കണ്ടില്ലെങ്കില്‍ ഇരുപത് മുതല്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക് നീങ്ങാനാണ് തീരുമാനം.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ താന്‍ ഒരിക്കലും തോല്ക്കാന് പാടില്ലായിരുന്നുവെന്ന് നിരവധി പേര് തന്നോട് പറഞ്ഞെന്ന് പാലക്കാട് മുന്‍ എംപിയും സിപിഎം നേതാവുമായ എം.ബി.രാജേഷ്. രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷം അരോചകമായ തരത്തിലേക്ക് മാറിപോയെന്നും എം.ബി. രാജേഷ് പറഞ്ഞു. ‘എന്റെ വ്യക്തിപരമായ അനുഭവം പറയുകയാണെങ്കില്‍ സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള മനുഷ്യരുടെ ഖേദം രേഖപ്പെടുത്തിയുള്ള കത്തുകള്‍, ഫോണ്‍ കോളുകള്‍, സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ എന്നിവയുടെ പ്രളയമാണ്. കോണ്‍ഗ്രസ്, മുസ്ലീം ലീഗ് അനുഭാവികള്‍ വിളിക്കുന്നു. തിരഞ്ഞെടുപ്പില്‍ തോല്ക്കാന് പാടില്ലായിരുന്നുവെന്ന് അവര്‍ പറയുന്നു’ Read More