/indian-express-malayalam/media/media_files/2025/02/26/MKUc5wUAkpDyU1EF1vNz.jpg)
അഫാൻ
തിരുവനന്തപുരം: കൂട്ടകൊലപാതകങ്ങൾക്കിടെ ബാറിൽ പോയി മദ്യപിച്ചതായി അഫാന്റെ തുറന്നുപറച്ചിൽ. മൂന്നു കൊലപാതകങ്ങൾക്കുശേഷമാണ് ബാറിൽ കയറി മദ്യപിച്ചത്. 10 മിനിറ്റോളം വെഞ്ഞാറമൂട്ടിലെ ബാറിൽ ചെലവഴിച്ചു. അതിനുശേഷം വീട്ടിലെത്തി രണ്ടുപേരെ കൂടി കൊലപ്പെടുത്തിയെന്ന് അഫാൻ പൊലീസിനോട് പറഞ്ഞു. വീട്ടിലേക്ക് കൊണ്ടുപോകാനായും ബാറിൽനിന്നും മദ്യം വാങ്ങി. വീട്ടിലെത്തി ഫർസാനെയും അനുജനെയും കൊലപ്പെടുത്തിയ ശേഷം ആ മദ്യവും കഴിച്ചതായി റിപ്പോർട്ടുണ്ട്.
കൊലപാതകങ്ങൾക്കുശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാൻ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആശുപത്രിയിൽ കഴിയുന്ന അഫാന്റെ വിശദമായ മൊഴിയെടുക്കാൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അഫാന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും ഇന്നു കൂടി ആശുപത്രിയിൽ തുടരും. അഫാനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൊലപാതകത്തിന്റെ കാരണത്തെക്കുറിച്ച് അറിയാൻ സാധിക്കൂവെന്നാണ് പോലീസ് പറയുന്നത്.
അമ്മ ഉൾപ്പെടെ ആറു പേരെയാണ് അഫാൻ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതിൽ അഞ്ചു പേർ മരിച്ചു. അഫാന്റെ മുത്തശ്ശി സൽമാ ബീവി (88), സഹോദരൻ അഫ്സാൻ (13), പെണ്‍സുഹൃത്ത് ഫര്‍സാന (19), അഫാന്റെ പിതാവിന്‍റെ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്‍റെ ഭാര്യ ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ അഫാന്റെ മാതാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Read More
- Venjaramoodu Murder: ഉറ്റവൻ ജീവനെടുത്തവർക്ക് നാടിന്റെ യാത്രാമൊഴി
- Venjaramoodu Mass Murder: കാമുകിയെ കൊലപ്പെടുത്തിയത് തനിച്ചാകുമെന്ന് കരുതിയെന്ന് പ്രതി അഫാൻ
- ചുറ്റിക വാങ്ങിയത് കടം വാങ്ങിയ പണത്തിൽ, കൊലപാതകശേഷം കുളിച്ച് വസ്ത്രം മാറി പൊലീസ് സ്റ്റേഷനിലെത്തി
- കേരളത്തിൽ വന്യജീവി ആക്രമണത്തിൽ മരിച്ചവരിൽ കൂടുതലും പാമ്പുകടിയേറ്റെന്ന് കണ്ടെത്തൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.