scorecardresearch

'കൂടുതല്‍ വികസനം നടന്നത് ഉമ്മന്‍ചാണ്ടിയുടെ കാലത്ത്'; മസാല ബോണ്ടില്‍ നിയമസഭയിലെ എരിവും പുളിയും

വികസനത്തിന്റെ പേര് പറഞ്ഞ് പുകമറ സൃഷ്ടിക്കുകയാണെന്നും കേരളത്തില്‍ ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണെന്നും ചെന്നിത്തല

വികസനത്തിന്റെ പേര് പറഞ്ഞ് പുകമറ സൃഷ്ടിക്കുകയാണെന്നും കേരളത്തില്‍ ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണെന്നും ചെന്നിത്തല

author-image
WebDesk
New Update
Thomas Issac and Ramesh Chennithala, Masala Bond, LDF, UDF

Thomas Issac and Ramesh Chennithala

തിരുവനന്തപുരം: മസാല ബോണ്ടിനെ ചൊല്ലി നിയമസഭയില്‍ ഭരണപക്ഷ - പ്രതിപക്ഷ വാഗ്വാദം. വികസനത്തിന്റെ പേരില്‍ സര്‍ക്കാര്‍ കേരളത്തെ ആശയക്കുഴപ്പത്തിലാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മസാല ബോണ്ട് വിറ്റശേഷമാണ് ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തതെന്ന് ചെന്നിത്തല ആരോപിച്ചു. വികസനത്തിന്റെ പേര് പറഞ്ഞ് പുകമറ സൃഷ്ടിക്കുകയാണെന്നും കേരളത്തില്‍ ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണെന്നും ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു.

Advertisment

Read More: മസാല ബോണ്ട്: നിയമസഭയില്‍ പ്രത്യേക ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍

കഴിഞ്ഞ മാർച്ച് 29ന് തന്നെ കാനഡയിൽ വച്ച് ബോണ്ട് സിഡിപിക്യൂ കമ്പനിക്ക് വിറ്റു. വിറ്റ ബോണ്ടിന്റെ മണിയാണ് മുഖ്യമന്ത്രി ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ പോയി അടിച്ചത്. ഇത്തരത്തിൽ ലാവ്ലിൻ കമ്പനിയെ സഹായിക്കേണ്ട എന്ത് ബാധ്യതയാണ് മുഖ്യമന്ത്രിക്ക് ഉള്ളതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

നരേന്ദ്ര മോദി കൊണ്ടുവന്ന ലിബറൽ നയമാണ് മസാല ബോണ്ട്. മോദിയുടെ നയം ഇടതുപക്ഷം ഏറ്റെടുക്കുന്നത് അവരുടെ അപചയമാണ് കാണിക്കുന്നത്. മസാലാബോണ്ട് വിഷയത്തിൽ ധനമന്ത്രി കള്ളം പ്രചരിപ്പിക്കുകയാണെന്നും കുറഞ്ഞ പലിശയാണെന്ന് മുഖ്യമന്ത്രിയെ ധനമന്ത്രി തെറ്റിധരിപ്പിച്ചുവെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Advertisment

Read More: ‘കേരളത്തിന്റെ ഭരണാധികാരിയും ചോര്‍ ഹേ’; മസാല ബോണ്ട് വിഷയത്തില്‍ രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ തള്ളി ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ മറുപടി പറഞ്ഞു. ഏറ്റവും കുറഞ്ഞ പലിശയാണെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്ന് തോമസ് ഐസക് പറഞ്ഞു. ലാവ്ലിന്റെ പേര് പറഞ്ഞ് കേരളത്തിലെ വികസനം തടയാൻ ആരെയും അനുവദിക്കില്ല. എന്ത് പ്രതിസന്ധികളുണ്ടായാലും സർക്കാർ നടപടികളുമായി മുന്നോട്ടുപോകുമെന്നും തോമസ് ഐസക് പറഞ്ഞു.

രേഖകൾ പ്രതിപക്ഷ എംഎൽഎമാർക്ക് പരിശോധിക്കാൻ നൽകണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം മന്ത്രി അംഗീകരിച്ചു. ആർക്കും രേഖകൾ പരിശോധിക്കാമെന്നും ചർച്ചയാകാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതെല്ലാം പൊതുപരിശോധനയ്ക്ക് വിധേയമാക്കാൻ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി.

Thomas Isaac Ramesh Chennithala Ldf Udf

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: