scorecardresearch

ഗുരുവായൂരില്‍ ജൂണ്‍ 4 മുതല്‍ വിവാഹം; നോണ്‍ ക്വാറന്റൈന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

രാവിലെ 5 മുതൽ ഉച്ചയ്ക്ക് 12 വരെ വിവാഹങ്ങൾ നടത്താം. ഒരു ദിവസം പരമാവധി 60 വിവാഹങ്ങൾ നടത്താനുളള സൗകര്യമാണ് ഒരുക്കുക

രാവിലെ 5 മുതൽ ഉച്ചയ്ക്ക് 12 വരെ വിവാഹങ്ങൾ നടത്താം. ഒരു ദിവസം പരമാവധി 60 വിവാഹങ്ങൾ നടത്താനുളള സൗകര്യമാണ് ഒരുക്കുക

author-image
WebDesk
New Update
അഷ്ടമി രോഹിണി ദിനത്തിൽ ഗുരുവായൂർ ക്ഷേത്രം തുറന്നു; ദർശനം വെർച്വൽ ക്യൂ വഴി

തൃശൂർ: ജൂണ്‍ നാല് മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിബന്ധനങ്ങളോടെ വിവാഹങ്ങള്‍ നടത്താന്‍ അനുമതി നല്‍കി. സര്‍ക്കാര്‍ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ജൂണ്‍ നാല് മുതല്‍ വിവാഹങ്ങള്‍ നടത്താന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു.

Advertisment

ജില്ലാ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ വിവാഹങ്ങള്‍ നടത്തുന്നതിനുളള സമയക്രമവും നടപടികളും തീരുമാനിച്ചു. പരമാവധി 60 വിവാഹങ്ങള്‍ ഒരു ദിവസം നടത്താം. പുലര്‍ച്ചെ 5 മുതല്‍ ഉച്ചക്ക് 12 വരെ 10 മിനിറ്റ് വീതം സമയം നല്‍കിയാണ് വിവാഹത്തിന് അനുമതി നല്‍കുന്നത്.

വിവാഹം നടത്തുന്നതിനുള്ള അഡ്വാന്‍സ് ബുക്കിങ് ഉടനെ ആരംഭിക്കും. വിവാഹത്തില്‍ പങ്കെടുക്കുന്നവരുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും അതാത് മെഡിക്കല്‍ ഓഫീസറില്‍ നിന്നും ലഭിച്ച നോണ്‍ ക്വാറന്റൈന്‍ - നോണ്‍ ഹിസ്റ്ററി സര്‍ട്ടിഫിക്കറ്റുകള്‍ വിവാഹം ബുക്ക് ചെയ്യുന്ന സമയം ഹാജരാക്കേണ്ടതാണ്. വധു വരന്മാര്‍ കൂടെ കൊണ്ടുവരുന്ന ഫോട്ടോ ഗ്രാഫര്‍മാരെ അനുവദിക്കുന്നതല്ല. ദേവസ്വം ഫോട്ടോഗ്രാഫര്‍മാരെ ഏര്‍പ്പെടുത്തുന്നതാണ്.

വിവാഹം ബുക്ക് ചെയ്യുന്നതിന് കിഴക്കേ നട ബുക്‌സ് സ്റ്റാളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 7 വരെ ബുക്കിങ് കൗണ്ടര്‍ ആരംഭിക്കും. വിവാഹങ്ങളില്‍ പങ്കെടുക്കുന്ന എല്ലാവരും കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ ബി മോഹന്‍ദാസ്‌ അറിയിച്ചു.

Advertisment

Read Also: ഉത്ഭവമറിയാത്ത 30 കേസുകൾ, സാമൂഹ്യവ്യാപനമല്ല; കേരളത്തിന്റെ പ്രതിരോധം മികച്ചതെന്നും മുഖ്യമന്ത്രി

ഗുരുവായൂർ ക്ഷേത്രത്തിൽ 50 പേരെ പങ്കെടുപ്പിച്ച് വിവാഹം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഒരു ദിവസം എത്ര വിവാഹങ്ങൾ നടത്താമെന്നു സംബന്ധിച്ച് ഗുരുവായൂർ ദേവസ്വം ബോർഡിനു തീരുമാനിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Guruvayoor Temple

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: