ഉത്ഭവമറിയാത്ത 30 കേസുകൾ, സാമൂഹ്യവ്യാപനമല്ല; കേരളത്തിന്റെ പ്രതിരോധം മികച്ചതെന്നും മുഖ്യമന്ത്രി

കേരളത്തിൽ സാമൂഹ്യവ്യാപമുണ്ടെന്ന ആരോപണങ്ങൾ തള്ളിയാണ് മുഖ്യമന്ത്രി ഇന്ന് രംഗത്തെത്തിയത്

covid-19, coronavirus kerala

തിരുവനന്തപുരം: കേരളത്തിൽ കോവിഡ്-19 സാമൂഹ്യവ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ പ്രതിരോധപ്രവർത്തനങ്ങൾ പല പാശ്ചാത്യരാജ്യങ്ങളേക്കാൾ മികച്ചതാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. കേരളത്തിൽ സാമൂഹ്യവ്യാപമുണ്ടെന്ന ആരോപണങ്ങൾ തള്ളിയാണ് മുഖ്യമന്ത്രി ഇന്ന് രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട കണക്കുകളും മുഖ്യമന്ത്രി വിശദീകരിച്ചു.

“കേരളത്തിൽ പ്രഥമ പരിഗണന നൽകിയത് രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കാണ്. ട്രേസ്, ക്വാറന്റെെൻ ഘട്ടങ്ങൾക്കാണ് കേരളത്തിൽ കൂടുതൽ പ്രധാന്യം നൽകിയത്. രോഗവ്യാപനം തടയുന്നതിനു വേണ്ടിയായിരുന്നു അത്. കേരളത്തിന് രോഗവ്യാപനം തടയാനായത് ഈ ഇടപെടൽ കൊണ്ടാണ്. വികേന്ദ്രീകൃതമായ പൊതുജനാരോഗ്യ സംവിധാനമാണു നമ്മുടെ വലിയ ശക്തി. കോവിഡിന്റെ കേരളത്തിലെ ബേസിക് റീപ്രൊഡക്‌ടീവ് സംഖ്യ പരിശോധിച്ചാൽ നമ്മുടെ മികവറിയാം. ഒരു രോഗിയിൽ നിന്ന് മറ്റൊരു രോഗിയിലേക്ക് പകരുന്ന കണക്കാണിത്. ഒരാളിൽ നിന്ന് മൂന്ന് പേരിലേക്ക് എന്നതാണ് ലോകത്തിലെ തന്നെ ശരാശരി കണക്ക്. എന്നാൽ, കേരളത്തിൽ ഇത് 0.45 മാത്രമാണ്. ഉത്ഭവം കണ്ടെത്താത്ത 30 കേസുകളാണ് കേരളത്തിൽ ഉള്ളത്. എങ്കിലും സാമൂഹ്യവ്യാപനം ഉണ്ടായിട്ടില്ല.” മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ ഇന്ന് 57 പേർക്ക് കൂടി കോവിഡ്

കേരളത്തിൽ ഇന്ന് 57 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 55 പേരും പുറത്തുനിന്ന് എത്തിയവർ. ചികിത്സയിലുള്ള 18 പേരുടെ ഫലം നെഗറ്റീവ് ആയി. കാസർഗോഡ്-14, മലപ്പുറം-14, തൃശൂർ-ഒൻപത്, കൊല്ലം-അഞ്ച്, പത്തനംതിട്ട-നാല്, തിരുവനന്തപുരം-മൂന്ന്, എറണാകുളം-മൂന്ന്, ആലപ്പുഴ-രണ്ട്, പാലക്കാട്-രണ്ട്, ഇടുക്കി-ഒന്ന് എന്നിങ്ങനെയാണ് ഇന്നത്തെ പോസിറ്റീവ് കേസുകൾ. വിദേശത്തു നിന്ന് എത്തിയ 27 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 28 പേർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. എയർ ഇന്ത്യയുടെ ഒരു സ്റ്റാഫിനും ഒരു ആരോഗ്യപ്രവർത്തകനും ഇന്ന് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 174 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also: വിഎസ് നൽകിയ മറുപടി കണ്ടു; വിക്‌ടേഴ്‌സ് ചാനൽ വിഷയത്തിൽ പിണറായി

ഇതുവരെ 68,979 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 65,773 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി. വിദേശരാജ്യങ്ങളിൽ ഇന്നു മാത്രം 9 മലയാളികൾ മരിച്ചിട്ടുണ്ട്. ഇതോടെ വിദേശത്തു മരിക്കുന്ന മലയാളികളുടെ എണ്ണം 210 ആയി. ചികിത്സയിലുള്ള 18 പേരുടെ ഫലം നെഗറ്റീവ് ആയി. മലപ്പുറം-ഏഴ്, തിരുവനന്തപുരം-മൂന്ന്, കോട്ടയം-മൂന്ന്. പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർ വീതം.

സംസ്ഥാനത്ത് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി. എന്നാൽ, രോഗവ്യാപനതോത് കൂടുതലുള്ള കണ്ടെയ്‌ൻമെന്റ് സോണുകളിൽ കർഫ്യൂവിന് സമാനമായ നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജൂൺ 30 വരെ കണ്ടെയ്‌ൻമെന്റ് സോണുകളിൽ കടുത്ത നിയന്ത്രണം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 no community spread in kerala

Next Story
വിഎസ് നൽകിയ മറുപടി കണ്ടു; വിക്‌ടേഴ്‌സ് ചാനൽ വിഷയത്തിൽ പിണറായിVS Achudhanathan Pinarayi Vijayan CPIM LDF
The moderation of comments is automated and not cleared manually by malayalam.indianexpress.com