/indian-express-malayalam/media/media_files/uploads/2019/09/Maradu-Flat.jpg)
കൊച്ചി: ഫ്‌ളാറ്റ് ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച് മരടിലെ ഫ്‌ളാറ്റുടമകള്‍. തങ്ങള്‍ക്ക് കൂടി ബോധ്യപ്പെട്ട പുനരധിവാസം ഉറപ്പാക്കണമെന്ന് ഉടമകള്‍ ആവശ്യപ്പെട്ടു. നഷ്ടപരിഹാരമായുള്ള 25 ലക്ഷം ഫ്‌ളാറ്റ് ഒഴിയുന്നതിനു മുന്‍പ് ലഭിക്കണം. വൈദ്യുതിയും വെള്ളവും പുനസ്ഥാപിക്കണമെന്നും ഫ്‌ളാറ്റുടമകള്‍ ആവശ്യപ്പെട്ടു.
ഫ്‌ളാറ്റുകളില്‍ നിന്ന് സാധനങ്ങള്‍ മാറ്റേണ്ടതിനാല്‍ ലിഫ്റ്റ് ഉപയോഗിക്കണം. ഇതിനായി വൈദ്യുതി ബന്ധം ഉടന്‍ പുനസ്ഥാപിക്കണമെന്നാണ് ഫ്‌ളാറ്റുടമകളുടെ ആവശ്യം. വൈദ്യുതിയും വെള്ളവും പുനസ്ഥാപിച്ചില്ലെങ്കില്‍ നിരാഹാര സമരം ആരംഭിക്കുമെന്നും ഫ്‌ളാറ്റുടമകള്‍ പറഞ്ഞു.
മരടിൽ നിയമ വിരുദ്ധമായി നിർമിച്ച ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്ന നടപടികൾ 138 ദിവസം കൊണ്ട് പൂർത്തിയാക്കുമെന്നു സർക്കാർ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. 90 ദിവസം കെട്ടിടം പൊളിച്ചു നീക്കാനും ബാക്കി ദിവസം കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യാനുമാണെന്ന് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഫ്ലാറ്റുകൾ പൊളിക്കാൻ സംസ്ഥാന സർക്കാർ തയാറാക്കിയ കർമപദ്ധതി ഉൾപ്പെടുത്തിയുള്ള സത്യവാങ്മൂലം ചീഫ് സെക്രട്ടറിയാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചത്.
Read Also: മരട്: ഒക്ടോബർ 11 മുതൽ ഫ്ലാറ്റുകൾ പൊളിച്ചു തുടങ്ങും; വൈദ്യുതി ബന്ധം വിച്ഛേദിച്ചു
ഫ്ലാറ്റുകളിൽനിന്നും കുടിയിറങ്ങുന്നവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോടതി സർക്കാരിനോട് നിർദേശിച്ചു. നാലാഴ്ചയ്ക്കുളളിൽ ഓരോ കുടുംബത്തിനും 25 ലക്ഷം വീതം നൽകണം. അന്തിമനഷ്ടപരിഹാരം മൂന്നംഗ സമിതി നിശ്ചയിക്കും. നഷ്ട പരിഹാര തുക ബിൽഡർമാരിൽ നിന്ന് സർക്കാർ ഈടാക്കണം. ബിൾഡർമാരുടെ സ്വത്ത് കണ്ടുകെട്ടണം. ഫ്ലാറ്റ് പൊളിക്കൽ ഒക്ടോബർ ഒൻപതിനു തുടങ്ങണമെന്നും കോടതി നിർദേശം നൽകി.
ഞായറാഴ്ച മുതൽ ഒഴിപ്പിക്കൽ നടപടികൾ തുടങ്ങാനാണ് സർക്കാർ നീക്കം. ഇതിന്റെ ആദ്യഘട്ടമായി പൊളിച്ചു നീക്കാൻ ഉത്തരവിട്ട നാലു ഫ്ലാറ്റുകളിലേക്കുമുളള വൈദ്യുതി, ജല വിതരണം വിച്ഛേദിച്ചു. ഒരേ സമയത്തായിരുന്നു വിച്ഛേദിക്കൽ. കനത്ത പൊലീസ് സുരക്ഷ ഒരുക്കിയാണ് കെഎസ്ഇബിയുടെ നടപടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us