scorecardresearch

മഞ്ചേശ്വരം കോഴക്കേസ്: കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് സുരേന്ദ്രനെതിരെ പുതിയ വകുപ്പ് കൂടി ചുമത്തിയിരിക്കുന്നത്

ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് സുരേന്ദ്രനെതിരെ പുതിയ വകുപ്പ് കൂടി ചുമത്തിയിരിക്കുന്നത്

author-image
WebDesk
New Update
k surendran, bjp, ie malayalam

കാസർഗോഡ്: മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. പട്ടികജാതി/ പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ വകുപ്പാണ് കെ സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് സുരേന്ദ്രനെതിരെ പുതിയ വകുപ്പ് കൂടി ചുമത്തിയിരിക്കുന്നത്.

Advertisment

സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്‌പി) സ്ഥാനാർത്ഥി കെ.സുന്ദരയ്ക്ക് കോഴ നൽകിയെന്നതാണ് സുരേന്ദ്രനെതിരായ കേസ്. ഇതിലാണ് പട്ടികജാതി/ പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ വകുപ്പുകൾ കൂടി ചേർത്തത്. കഴിഞ്ഞ വർഷം ജൂണിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർഥിയായിരുന്ന വി.വി.രമേശ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകിയതിനു ഐപിസി 171 ബി, ഇ വകുപ്പുകൾ ആണ് ആദ്യം ചുമത്തിയിരുന്നത്. സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷനായ സുരേന്ദ്രൻ കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നും കെ.സുന്ദര മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നോമിനേഷന്‍ പിന്‍വലിക്കുന്നതിനായി രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട്ഫോണും സുരേന്ദ്രന്‍ നൽകിയെന്നായിരുന്നു സുന്ദരയുടെ ആരോപണം.

കഴിഞ്ഞ സെപ്റ്റംബറിൽ ക്രൈംബ്രാഞ്ച് കെ. സുരേന്ദ്രനെ ചോദ്യം ചെയ്തിരുന്നു. താൻ കോഴ നൽകിയെന്ന് പറയുന്ന സുന്ദരയെ അറിയില്ലെന്നും സ്ഥാനാർഥി പത്രിക പിൻവലിക്കാൻ ഒപ്പു വെച്ചെന്ന് എന്ന് പറയുന്ന തളിപ്പടപ്പിലെ ഹോട്ടലിൽ പോയിട്ടില്ലയെന്നും സുരേന്ദ്രൻ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. കേസിലെ പ്രധാന തെളിവായ സുരേന്ദ്രൻ ഉപയോഗിച്ച ഫോൺ ക്രൈംബ്രാഞ്ചിന് ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല. ഫോൺ നഷ്ടപ്പെട്ടുവെന്നാണ് സുരേന്ദ്രൻ ക്രൈംബ്രാഞ്ചിനെ അറിയിച്ചിരിക്കുന്നത്.

Advertisment

Also Read: വിജയ് ബാബുവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി; അറസ്റ്റ് വിലക്ക് തുടരും

K Surendran Assembly Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: