/indian-express-malayalam/media/media_files/uploads/2019/06/K-Surendran-BJP.jpg)
കൊച്ചി: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് ആശങ്ക അകലുന്നു. 2016 ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ കെ.സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കുന്നു. നിയമസഭാ മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ കെ.സുരേന്ദ്രന്‍ നല്‍കിയ അപേക്ഷ ഹൈക്കോടതി അനുവദിച്ചു. ജസ്റ്റിസ് സുനില്‍ തോമസിന്റേതാണ് ഉത്തരവ്. തിരഞ്ഞെടുപ്പ് ക്രമക്കേട് തെളിയിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും തന്റെ ആരോപണം സാക്ഷി വിസ്താരത്തിലൂടെ തെളിയിക്കാന്‍ ഈ ഘട്ടത്തില്‍ ബുദ്ധിമുട്ടാണെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
Read Also: കെ സുരേന്ദ്രന്‍ കേസില്‍ നിന്നും പിന്മാറി; മഞ്ചേശ്വരം വീണ്ടും തിരഞ്ഞെടുപ്പിലേക്ക്
അതേസമയം, വോട്ടിങ് യന്ത്രങ്ങള്‍ കാക്കനാട് നിന്ന് മഞ്ചേശ്വരത്തേക്ക് തിരികെ കൊണ്ടുപോകുന്നതിന്റെ ചെലവായ 42,000 രൂപ സുരേന്ദ്രന്‍ നല്‍കണമെന്നും കോടതി പറഞ്ഞിട്ടുണ്ട്. മഞ്ചേശ്വരത്ത് മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി അബ്ദുള്‍ റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്താണ് സുരേന്ദ്രന്‍ ഹര്‍ജി നല്‍കിയത്. അബ്ദുള്‍ റസാഖ് മരിച്ചതിനെ തുടര്‍ന്നാണ് സുരേന്ദ്രന്‍ ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടിയത്. 84 വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്.
Read Also: കേരളത്തില്‍ ആറിടത്ത് ഉപതിരഞ്ഞെടുപ്പ്
സംസ്ഥാനത്ത് ആറിടത്താണ് ഉപതിരഞ്ഞെടുപ്പ് നടക്കുക
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് മത്സരിച്ചത് ഒൻപത് എംഎൽഎമാരാണ്. അതിൽ നാല് പേര്‍ വിജയിച്ചു. ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് (കോന്നി എംഎല്‍എ), എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍ (എറണാകുളം എംഎല്‍എ), വടകര ലോക്‌സഭാ മണ്ഡലത്തില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളധീരന്‍ (വട്ടിയൂര്‍ക്കാവ് എംഎല്‍എ), ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എം.ആരിഫ് (അരൂര്‍ എംഎല്‍എ) എന്നിവരാണ് ലോക്‌സഭാ എംപിമാരായിരിക്കുന്നത്. ഇവര്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നതിനാൽ എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും.
ഈ നാല് സീറ്റുകള്‍ക്ക് പുറമേ രണ്ട് എംഎല്‍എമാര്‍ അന്തരിച്ച മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കും. കെ.എം.മാണി (യുഡിഎഫ്, കേരളാ കോണ്‍ഗ്രസ് എം) എംഎല്‍എയായിരുന്നു പാലാ നിയോജക മണ്ഡലത്തിലും പി.ബി.അബ്ദുള്‍ റസാഖ് (മുസ്‌ലിം ലീഗ് യുഡിഎഫ് ) എംഎല്‍എയായിരുന്ന മഞ്ചേശ്വരത്തും ഉപതിരഞ്ഞെടുപ്പ് നടക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.