കൊച്ചി: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസില്‍ നിന്നും ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പിന്മാറി. ഹര്‍ജി പിന്‍വലിക്കുന്നതായി സുരേന്ദ്രന്‍ ഹൈക്കോടതിയെ അറിയിക്കും. ഇതോടെ മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പിനുളള സാധ്യതയായി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പിബി അബ്ദുല്‍ റസാഖിനോട് 89 വോട്ടുകളുടെ വ്യത്യാസത്തിലായിരുന്നു സുരേന്ദ്രന്‍ പരാജയപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിന് റസാഖ് മരിച്ചു. അപ്പോഴും സുരേന്ദ്രന്‍ കേസില്‍ നിന്നും പിന്മാറാന്‍ തയ്യാറായിരുന്നില്ല.

മഞ്ചേശ്വരത്ത് 259 പേരുടെ കള്ളവോട്ട് രേഖപ്പെടുത്തിയെന്നാണ് സുരേന്ദ്രന്‍ വാദം. ഇതില്‍ മരിച്ചവരും വിദേശത്തുള്ളവരും ഉണ്ടെന്നും സുരേന്ദ്രന്‍ വാദിച്ചിരുന്നു.

കേസിലെ സാക്ഷികളെ സിപിഎമ്മും മുസ്ലീം ലീഗും ചേര്‍ന്ന് ഇല്ലാതാക്കിയെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. ഉപതിരഞ്ഞെടുപ്പാണ് ജനം ആഗ്രഹിക്കുന്നതെന്നും അതിനാലാണ് താന്‍ കേസില്‍ നിന്നും പിന്മാറുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.