scorecardresearch

ഇനി യുഡിഎഫിൽ; ജോസ് കെ മാണിക്കും വാസവനുമെതിരെ ആദ്യ വെടിപ്പൊട്ടിച്ച് മാണി സി.കാപ്പൻ

തുറന്ന വാഹനത്തിൽ നഗരം ചുറ്റിയ ശേഷമാകും മാണി സി.കാപ്പൻ പാല കുരിശുപള്ളിക്കു സമീപം വച്ച് ഐശ്വര്യ കേരള യാത്രയുടെ ഭാഗമായ ളാലം ജംഗ്ഷനിലെ വേദിയിലെത്തുന്നത്

തുറന്ന വാഹനത്തിൽ നഗരം ചുറ്റിയ ശേഷമാകും മാണി സി.കാപ്പൻ പാല കുരിശുപള്ളിക്കു സമീപം വച്ച് ഐശ്വര്യ കേരള യാത്രയുടെ ഭാഗമായ ളാലം ജംഗ്ഷനിലെ വേദിയിലെത്തുന്നത്

author-image
WebDesk
New Update
mani c kappan, ncp, pala, ie malayalam

കൊച്ചി: പാല സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഇടത് മുന്നണി വിട്ട എൻസിപി നേതാവ് മാണി സി.കാപ്പൻ ഇന്ന് യുഡിഎഫിലെത്തി. ദേശീയ നേതൃത്വവും കൈയ്യൊഴിഞ്ഞതോടെയാണ് എൻസിപിയിൽ പിളർപ്പിന് വഴിയൊരുക്കിയ മാണി സി.കാപ്പന്റെ നീക്കം. പാലായിലെ ശക്തിപ്രകടനത്തിന് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളം യാത്രയുടെ പങ്കെടുത്തായിരുന്നു മുന്നണി പ്രവേശനം.

Advertisment

പാലായിലെ വികസനത്തിന് ജോസ് കെ മാണിയും സിപിഎം ജില്ലാ സെക്രട്ടറിയും തുരങ്കം വയ്ക്കുകയായിരുന്നു എന്ന് ആരോപിച്ച മാണി സി കാപ്പൻ പ്രതിസന്ധികൾക്ക് ഇടയിലും പാലായുടെ വികസനത്തിന് പരമാവധി കാര്യങ്ങൾ ചെയ്യാനായെന്നും പറഞ്ഞു. .

ഒൻപതരയ്ക്ക് ആർവി പാർക്കിൽ നിന്നാണ് കാപ്പൻ വിഭാഗത്തിന്റെ റാലി തുടങ്ങിയത്. തുറന്ന വാഹനത്തിൽ നഗരം ചുറ്റിയ ശേഷമാകും മാണി സി.കാപ്പൻ പാല കുരിശുപള്ളിക്കു സമീപം വച്ച് ഐശ്വര്യ കേരള യാത്രയുടെ ഭാഗമായ ളാലം ജംഗ്ഷനിലെ വേദിയിലെത്തി.

Also Read: പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ; ബിജെപി കോർ കമ്മിറ്റി യോഗത്തിലും പങ്കെടുക്കും

Advertisment

പാലായിൽ വീണ്ടും വിജയിക്കുമെന്ന് മാണി സി.കാപ്പൻ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. “എൽഡിഎഫ് വൻ നീതികേട് കാണിച്ചു. യുഡിഎഫിൽ ഘടകകക്ഷിയായി ചേരും. പുതിയ പാർട്ടിയെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല. രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യ കേരള യാത്ര’യിൽ ഉറപ്പായും പങ്കെടുക്കും. പാലായിലെ ജനങ്ങൾക്ക് എന്നെ അറിയാം. പാലായിൽ വീണ്ടും വമ്പൻ ഭൂരിപക്ഷത്തോടെ ജയിക്കും,” മാണി സി.കാപ്പൻ പറഞ്ഞു.

Also Read: 'ഉയർച്ചയുടെ പാതയിൽ'; ഇന്ധനവിലയിൽ ഇന്നും വർധനവ്

എന്‍സിപി ഇടതുമുന്നണിയില്‍ തുടരാനാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തില്‍ നിരാശയില്ലെന്നും വ്യക്തിപരമായുള്ള ബന്ധത്തില്‍ ശരത് പവാറിന് തന്നെ കൂടെ നിര്‍ത്താന്‍ ആണ് ആഗ്രഹമെന്നും മാണി സി.കാപ്പൻ പറഞ്ഞു.

ഔദ്യോഗിക പക്ഷം ഒപ്പമില്ലെങ്കിലും ഘടക കക്ഷിയായി മാണി സി.കാപ്പൻ വിഭാഗത്തെ മുന്നണിയിലെടുക്കാനാണ് യുഡിഎഫിന്റെ വാഗ്ദാനം. ദേശീയ നേതൃത്വം തീരുമാനം വൈകിപ്പിച്ച ഈ സാഹചര്യത്തിൽ പരമാവധി നേതാക്കളെ ഒപ്പം നിർത്താനാണ് മാണി സി.കാപ്പന്റെ ശ്രമം. മൂന്ന് സീറ്റുകളാണ് യുഡിഎഫ് മാണി സി.കാപ്പന് ഉറപ്പു നൽകിയിട്ടുള്ളത്.

Udf

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: