Latest News
കോവിഡ്: എ, ബി പ്രദേശങ്ങളിൽ ഓഫീസുകളിൽ 50 ശതമാനം ഹാജർ
അനന്യ അലക്‌സിന്റെ സുഹൃത്ത് ജിജു മരിച്ചനിലയില്‍
സുരേന്ദ്രൻ ഏഴാം സാക്ഷി; കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം സമർപ്പിച്ചു
ദേശീയപാത വികസനം: ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിക്കുമെന്ന് ഹൈക്കോടതി
കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാം; അനുമതി നൽകി ഹൈക്കോടതി
കനത്ത മഴ: മഹാരാഷ്ട്രയില്‍ മണ്ണിടിച്ചിലില്‍ 36 മരണം
വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്
പെഗാസസ് അവസാനിക്കുന്നില്ല; അനില്‍ അംബാനിയും അലോക് വര്‍മയും നിരീക്ഷണപ്പട്ടികയില്‍
കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും
രാജ്യത്ത് 35,342 പേര്‍ക്ക് കോവിഡ്; രോഗമുക്തി നിരക്ക് 97.36 ശതമാനം

പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ; ബിജെപി കോർ കമ്മിറ്റി യോഗത്തിലും പങ്കെടുക്കും

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റിഫൈനറി പരിസരത്ത് ഒരുക്കുന്ന ചടങ്ങിലാകും എല്ലാ പദ്ധതികളുടെയും ഉദ്ഘാടനം

India coronavirus vaccine, India vaccine, PM modi vaccine, Pm Modi covid vaccine, Modi vaccine, India covid-19 vaccine, india news, malayalam news, news malayalam, ie malayalam

കൊച്ചി: ഔദ്യോഗിക പരിപാടികളുടെ ഭാഗമായി പ്രാധനമന്ത്രി ഇന്ന് കൊച്ചിയിലെത്തും. ബിപിസിഎല്ലിന്റെ 6,000 കോടി രൂപയുടെ പ്രൊപിലീന്‍ ഡെറിവേറ്റീവ്‌സ് പെട്രോ കെമിക്കല്‍സ് പദ്ധതി രാജ്യത്തിനായി സമര്‍പ്പിക്കുന്ന പ്രധാനമന്ത്രി കൊച്ചി തുറമുഖത്തിന്റെ സൗത്ത് കല്‍ക്കരി ബെര്‍ത്തിന്റെ പുനര്‍നിര്‍മാണത്തിനും തറക്കല്ലിടും. ബിജെപി കോർ കമ്മിറ്റി യോഗത്തിലും പങ്കെടുക്കുന്ന അദ്ദേഹം ഇന്ന് തന്നെ ഡൽഹിക്ക് മടങ്ങും.

Also Read: പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ; നഗരത്തിൽ ഗതാഗത നിയന്ത്രണം

6000 കോടി ചെലവിട്ട് കൊച്ചി റിഫൈനറിയിൽ നടപ്പാക്കുന്ന പ്രൊപ്പലീൻ ഡെറിവേറ്റീവ്‌സ് പെട്രോകെമിക്കൽ പ്രോജക്ടിന്റെ ഉദ്ഘാടനമാണ് പ്രധാന പരിപാടി. 2019 ജ​നു​വ​രി​യി​ല്‍ പ്രധാനമന്ത്രി ത​ന്നെ​യാ​ണ് പദ്ധതിക്ക്​ ത​റ​ക്കി​ല്ലി​ട്ട​ത്. എറണാകുളം വാർഫിൽ 25.72 കോടി ചെലവിൽ കൊച്ചി തുറമുഖ ട്രസ്റ്റ് നിർമിച്ച അന്താരാഷ്ട്ര ക്രൂസ് ടെർമിനൽ, ഷിപ്പിയാർഡ് പരിശീലന കേന്ദ്രമായ വിജ്ഞാൻ സാഗർ കാമ്പസിലെ പുതിയ മന്ദിരം എന്നിവയുടെ ഉദ്ഘാടനവും നടത്തും.

Also Read: പാലിയേക്കര ടോളിൽ നിന്നു രക്ഷപ്പെടാം; പുഴയ്‌ക്കു കുറുകെ തൂണുകളില്ലാത്ത പുലക്കാട്ടുകര പാലം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റിഫൈനറി പരിസരത്ത് ഒരുക്കുന്ന ചടങ്ങിലാകും എല്ലാ പദ്ധതികളുടെയും ഉദ്ഘാടനം. ഞായറാഴ്ച ഉച്ച കഴിഞ്ഞ് 2.45ന് കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി എത്തും. തുടര്‍ന്ന് ഔദ്യോഗിക പരിപാടികള്‍ ക്രമീകരിച്ചിട്ടുള്ള അമ്പലമുകള്‍ വി എച്ച്‌ എസ്‌ ഇ സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് പോകും. വൈകിട്ട് നാലര വരെയാണ് വിവിധ ഉദ്ഘാടന പരിപാടികൾ നടക്കുന്നത്. നാലര മുതൽ അഞ്ചു മണി വരെ ബി ജെ പി കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും.

2019 ജൂണിലാണ് ഇതിനു മുന്‍പ് പ്രധാനമന്ത്രി കേരളം സന്ദര്‍ശിച്ചത്. ആലപ്പുഴ ബൈപാസ് ഉദ്ഘാടനത്തിന് എത്താന്‍ താല്‍പ്പര്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നെങ്കിലും അസൗകര്യം മൂലം വന്നിരുന്നില്ല. തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രി മന്‍സുഖ് എല്‍ മണ്ഡാവിയ, പെട്രോളിയം പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ പ്രധാനമന്ത്രിയോടൊപ്പം ഞായറാഴ്ച കേരളത്തിലെത്തും.

Also Read: പ്രതീക്ഷയുടെ പുതുനാമ്പ്; പെട്ടിമുടി ദുരന്തബാധിതര്‍ക്കായി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനം നാളെ

അതേസമയം ബിപിസിഎല്‍ പരിപാടിയില്‍ സ്ഥലം എംപി ഹൈബി ഈഡന് ഇരിപ്പിടമില്ല. രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തി തനിക്ക് പകരം കേന്ദ്രമന്ത്രി വി മുരളീധരന് ഇരിപ്പിടം നല്‍കിയെന്ന് ആരോപിച്ച് ഹൈബി ഈഡന്‍ ലോക്സഭാ സ്പീക്കര്‍ക്ക് അവകാശലംഘന നോട്ടിസ് നല്‍കി. പ്രധാനമന്ത്രി, ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവര്‍ക്കൊപ്പം വി മുരളീധന് മാത്രമാണ് ഇരിപ്പിടം നല്‍കിയിട്ടുള്ളത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pm narendra modi kerala visit bpcl cochin port traffic regulations

Next Story
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏഴ് ശതമാനത്തിൽ കുറവ്; ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിൽcovid, covid-19, corona, covid test, test, rapid test, swab, sample, covid sample, covid centre, covid treatment, firstline treatment, screening, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com