/indian-express-malayalam/media/media_files/uploads/2019/05/Mani-C-Kappan-NCP.jpg)
Mani C Kappan NCP
LDF fields Mani C Kappan in Pala By Election: കോട്ടയം: പാലാ നിയോജക മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ മാണി സി.കാപ്പന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. കോട്ടയത്ത് ചേര്‍ന്ന എന്‍സിപി നേതൃയോഗത്തിലാണ് തീരുമാനം. എന്നാല്‍, തീരുമാനം ഇടത് മുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എന്‍സിപി നേതൃത്വം അറിയിച്ചു.
അവസാനം നടന്ന മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലും പാലാ സീറ്റില്‍ മാണി സി.കാപ്പനായിരുന്നു കെ.എം.മാണിയുടെ എതിരാളി. എംഎല്‍എയായിരുന്നു കെ.എം.മാണി അന്തരിച്ചതിനെ തുടര്‍ന്നാണ് പാലായില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്ന ശേഷമായിരിക്കും ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക. പാലായില്‍ കെ.എം.മാണിക്ക് പകരം ആരായിരിക്കും യുഡിഎഫ് സ്ഥാനാര്‍ഥിയാകുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
LDF fields Mani C Kappan in Pala By Election: പാലാ നിയോജക മണ്ഡലത്തെ ഇതുവരെ പ്രതിനിധീകരിച്ചിട്ടുള്ളത് കെ.എം.മാണി മാത്രമാണ്. 1965 മുതല്‍ 13 തവണ തുടര്‍ച്ചയായി കെ.എം.മാണി പാലായില്‍ നിന്ന് നിയമസഭയിലെത്തി. 2006, 2011, 2016 എന്നീ വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പില്‍ കെ.എം.മാണിയോട് മത്സരിച്ചാണ് മാണി.സി.കാപ്പന്‍ തോറ്റത്. 2016 ലെ തിരഞ്ഞെടുപ്പില്‍ കെ.എം.മാണിക്കെതിരെ ശക്തമായ പോരാട്ടമാണ് മാണി.സി.കാപ്പന്‍ കാഴ്ചവച്ചത്. 4703 വോട്ടുകള്‍ക്കാണ് മാണി.സി.കാപ്പന്‍ 2016 ല്‍ തോല്‍വി വഴങ്ങിയത്. കെ.എം.മാണി 58,884 വോട്ടുകള്‍ നേടിയപ്പോള്‍ മാണി സി.കാപ്പന്‍ 54,181 വോട്ടുകള്‍ നേടിയിരുന്നു
Read More: കെ.എം.മാണിയുടെ മരണത്തെ തുടർന്ന് പാലായിൽ ഉപതിരഞ്ഞെടുപ്പ്
പാലായുടെ മാണി സാർ
ഏപ്രില്‍ ഒന്‍പതിനാണ് കെ.എം.മാണി അന്തരിച്ചത്. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കരിങ്ങോഴക്കല്‍ തൊമ്മന്‍ മാണി-ഏലിയാമ്മ ദമ്പതികളുടെ മകനായി 1933 ജനുവരി 30 ന് കോട്ടയം ജില്ലയിലെ മരങ്ങാട്ടുപള്ളിയില്‍ മീനച്ചില്‍താലൂക്കിലാണ് കെ എം മാണി ജനിച്ചത്. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്‌സ് കോളേജ്, തേവര എസ് എച്ച് കോളേജ്, മദ്രാസ് ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. മദ്രാസില്‍ നിന്ന് നിയമപഠനം പൂര്‍ത്തിയാക്കി.
അഭിഭാഷകനായ കെ എം മാണി 1959ലാണ് കോണ്‍ഗ്രസ് അംഗത്വമെടുത്ത് ഔദ്യോഗിക രാഷ്ട്രീയ ജീവിതത്തിന് തുടക്കമിട്ടത്. കെ എം ജോര്‍ജ് ചെയര്‍മാനായി 1964 ല്‍ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി രൂപം കൊണ്ടു. കോണ്‍ഗ്രസില്‍ നിന്ന് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗമായ കെ എം മാണി 1965 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ നിന്ന് ജയിച്ച് ആദ്യമായി നിയമസഭയിലെത്തി. പാലായിൽ നിന്ന് തുടർച്ചയായി 13 തവണ കെ എം മാണി എംഎൽഎയായി. ഏറ്റവും കൂടുതല്‍ തവണ എംഎല്‍എയായ റെക്കോര്‍ഡ് കെ എം മാണിക്കാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.