scorecardresearch

Kothamangalam Murder Investigation: യുവാവിനെ വിഷം കൊടുത്തു കൊന്നെന്ന് ആരോപണം; പെൺ സുഹൃത്ത് കസ്റ്റഡിയിൽ

സംഭത്തിൽ വ്യക്തത ലഭിക്കണമെങ്കിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാകണം. യുവതിയുടെ വീട്ടിൽ നിന്ന് കീടനാശിനിയുടെ കുപ്പി പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതും പോലീസിന്റെ സംശയം വർധിപ്പിക്കുന്നു

സംഭത്തിൽ വ്യക്തത ലഭിക്കണമെങ്കിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാകണം. യുവതിയുടെ വീട്ടിൽ നിന്ന് കീടനാശിനിയുടെ കുപ്പി പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതും പോലീസിന്റെ സംശയം വർധിപ്പിക്കുന്നു

author-image
WebDesk
New Update
kothamagalam murder

അൻസിൽ

Kothamangalam Murder Investigation: കൊച്ചി: കോതമംഗലത്തെ യുവാവിനെ വിഷം കൊടുത്ത് പെൺസുഹൃത്ത് കൊന്നെന്ന് ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. മാതിരപ്പള്ളി സ്വദേശി അൻസിൽ (38)ന്റെ മരണത്തിലാണ് ആരോപണവുമായി കുടുംബം രംഗത്തെത്തിയത്. സംഭവത്തിൽ ഇയാളുടെ പെൺ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. 

Advertisment

Also Read:കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യം തേടി ബിലാസ്പൂരിലെ എൻഐഎ കോടതിയിലേക്ക്

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ടാണ് അൻസിൽ മരിച്ചത്. കഴിഞ്ഞ 30 ന് പുലർച്ചെ നാലുമണിയോടെയാണ് അൻസിലിനെ കോതമംഗലത്തെ വീട്ടിൽ നിന്നും ബന്ധുക്കൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. ആംബുലൻസിൽ വെച്ച് തന്റെ പെൺസുഹൃത്ത് എന്തോ കലക്കി തന്നിരുന്നതായി അൻസിൽ ബന്ധുക്കളോട് പറഞ്ഞിരുന്നു.

അൻസിലിന്റെ മൃതദേഹം ഇന്ന് കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടത്തും. സംഭവത്തിൽ കോതമംഗലം പൊലീസാണ് എഫ്ആആർ രജിസ്റ്റർ ചെയ്തത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിക്കുന്നെേതട സംഭവത്തിൽ കൂടുതൽ വ്യക്തത വരുമെന്നും പൊലീസ് സൂചിപ്പിച്ചു.

Advertisment

Also Read:കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ല; ഉറപ്പുലഭിച്ചെന്ന് രാജീവ് ചന്ദ്രശേഖർ

അതേസമയം, പെൺ സുഹൃത്ത് വീട്ടിലേക്ക് വിളിച്ച് വരുത്തി വിഷം നൽകുകയായിന്നുവെന്ന് അൻസിലിൻറെ സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം പോലീസിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മുപ്പതുകാരിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. 

നിൻറെ മകനെ വിഷം കൊടുത്ത് കൊല്ലും എന്ന് യുവതി അൻസിലിൻറെ ഉമ്മയോട് പറഞ്ഞതായാണ് അൻസിലിൻറെ സുഹൃത്ത് പറഞ്ഞത്. വിഷം കൊടുത്തതിന് ശേഷം യുവതി, അൻസിലിനെ വിഷം കൊടുത്ത് ഇവിടെ കിടത്തിയിട്ടുണ്ട്, എടുത്തുകൊണ്ടുപോ എന്ന് പറഞ്ഞെന്നും അൻസിലിൻറെ സുഹൃത്ത് പറയുന്നു. 

Also Read: മിഥുൻറെ മരണം;സ്കൂൾ സർക്കാർ ഏറ്റെടുത്തു, മാനേജറെ പുറത്താക്കി

സംഭത്തിൽ വ്യക്തത ലഭിക്കണമെങ്കിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാകണം. അതേസമയം, യുവതിയുടെ വീട്ടിൽ നിന്ന് കീടനാശിനിയുടെ കുപ്പി പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതും പോലീസിന്റെ സംശയം വർധിപ്പിക്കുന്നു.

Read More

ടിപി വധക്കേസിലെ പ്രതി കൊടി സുനിക്ക് പരോൾ

Crime

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: