scorecardresearch

വിവാഹാഭ്യര്‍ഥന നിരസിച്ചു; കൊല്ലത്ത് യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം

വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതക ശ്രമത്തിന് കാരണം. ഇയാളില്‍ നിന്നും ലൈറ്ററും പിടിച്ചെടുത്തിട്ടുണ്ട്.

വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതക ശ്രമത്തിന് കാരണം. ഇയാളില്‍ നിന്നും ലൈറ്ററും പിടിച്ചെടുത്തിട്ടുണ്ട്.

author-image
WebDesk
New Update
fire, തീ, ie malayalam, ഐഇ മലയാളം

കൊല്ലം: വിവാഹാഭ്യാർഥന നിരസിച്ചതിനെ തുടര്‍ന്ന് കൊല്ലം ഇരവിപുരത്ത് യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് വര്‍ക്കല സ്വദേശി ഷിനുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

Advertisment

പ്രതി വീടിന്റെ ഓടിളക്കി യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിക്കുകയായിരുന്നു. യുവതി ഓടി രക്ഷപ്പെട്ടതിനാല്‍ അപകടം ഒഴിവായി. വീട്ടില്‍ നിന്നും ഇറങ്ങി ഓടിയ യുവതി അയല്‍വാസികളോട് കാര്യം പറയുകയായിരുന്നു. വിവാഹാഭ്യർഥന നിരസിച്ചതാണ് കൊലപാതക ശ്രമത്തിന് കാരണം. ഇയാളില്‍ നിന്നും ലൈറ്ററും പിടിച്ചെടുത്തിട്ടുണ്ട്.

യുവതിയുമായി സിനു അടുപ്പത്തിലായിരുന്നു. വീട്ടുകാർ മുഖേന വിവാഹാലോചന നടത്തിയെങ്കിലും ജാതകപ്പൊരുത്തമില്ലാത്തതിനാൽ യുവതിയുടെ വീട്ടുകാർ ഇതിൽനിന്ന് പിൻമാറി. എന്നാൽ യുവതിയെ വിവാഹം കഴിക്കണമെന്ന നിലപാടിൽ ഷിനു ഉറച്ചുനിൽക്കുകയായിരുന്നു.

തിങ്കളാഴ്ച സന്ധ്യയോടെ യുവതിയുടെ വീടിന് പിൻവശത്ത് എത്തിയ ഷിനു ഓടിളക്കി അകത്തുകടക്കുകയായിരുന്നു. യുവതിയുടെ മുറിയിലെത്തി പെട്രോൾ ഒഴിച്ചു തീകൊളുത്താൻ ശ്രമിച്ചു. വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് വിളിച്ചു പറഞ്ഞശേഷമാണ് ഷിനു പെട്രോൾ ഒഴിച്ചതെന്നും യുവതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. സംഭവ സമയത്ത് യുവതിയുടെ സഹോദരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉറക്കെ ഓളിയിട്ടതുകൊണ്ടാണ് യുവതി രക്ഷപ്പെട്ടത്. അയൽപക്കത്തെ വീടുകളിൽ നിന്ന് ആളുകൾ ഓടികൂടി പ്രതിയെ പൊലീസിന് ഏൽപ്പിക്കുകയായിരുന്നു.

Advertisment

Read More: അജാസിന് ന്യൂമോണിയ; അന്വേഷണ വിധേയമായി പ്രതിയെ സസ്പെൻഡ് ചെയ്തു

കഴിഞ്ഞ ദിവസം മാവേലിക്കരയില്‍ പൊലീസ് ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകന്‍ വടിവാള്‍ കൊണ്ട് വെട്ടിവീഴ്ത്തി പെട്രോളൊഴിച്ച് കൊലപ്പെടുത്തിയതിന്റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പാണ് പുതിയ സംഭവം. ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ അജാസാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥയായ സൗമ്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്.

സൗമ്യയുടെ വീടിനു സമീപത്തു വച്ച് വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സൗമ്യയെ പ്രതി ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അജാസ് വടിവാള്‍ ഉപയോഗിച്ച് വെട്ടിവീഴ്ത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചാണ് കൊലപ്പെടുത്തിയത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. വീട് നിര്‍മാണത്തിനെന്ന പേരില്‍ അവധിയെടുത്താണ് അജാസ് വള്ളിക്കുന്നത്ത് സൗമ്യയുടെ വീടിനു സമീപം വച്ച് അവരെ ശനിയാഴ്ച കൊലപ്പെടുത്തിയത്.

Petrol Murder Attempt

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: