scorecardresearch

മമ്പറം ദിവാകരനെ കോൺഗ്രസിൽ നിന്നും പുറത്താക്കി

അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് നടപടിയെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു

അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് നടപടിയെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു

author-image
WebDesk
New Update
മമ്പറം ദിവാകരനെ കോൺഗ്രസിൽ നിന്നും പുറത്താക്കി

Photo: Facebook/ Mambaram Divakaran

കണ്ണൂർ: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ മമ്പറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് നടപടിയെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു.

Advertisment

ഹോസ്പിറ്റല്‍ സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഡിസിസി അംഗീകരിച്ച കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരായി ബദല്‍ പാനലില്‍ മത്സരിക്കുകയാണ് നിലവിലെ പ്രസിഡന്റായ മമ്പറം ദിവാകരന്‍. ഇത് ഗുരുതരമായ അച്ചടക്ക ലംഘനമാണ് എന്ന പാർട്ടി വിലയിരുത്തലിനെ തുടർന്നാണ് പുറത്താക്കിയത്.

നേരത്തെ ബ്രണ്ണൻ കോളേജ് വിവാദത്തിൽ ഉൾപ്പടെ ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ കെ. സുധാകരനും മമ്പറം ദിവാകരനും പരസ്യപ്രസ്താവനകളിലൂടെ ഏറ്റുമുട്ടിയിരുന്നു. കെ സുധാകരൻ പക്വത കാണിക്കണമെന്നായിരുന്നു അന്ന് ദിവാകരൻ പറഞ്ഞത്. കെപിസിസി പ്രസിഡന്റായ ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മമ്പറം ദിവാകരൻ കോൺഗ്രസിന് പുറത്താണോ അകത്താണോ എന്ന് അറിയിലെന്ന പരാമർശം കെ. സുധാകരനും നടത്തിയിരുന്നു.

Also Read: മോഫിയയുടെ മരണം ഹൃദയഭേദകം; സ്ത്രീകൾ പോരാടാനുള്ള കരുത്ത് കാട്ടണം: ഗവർണർ

Advertisment
Congress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: