scorecardresearch

എഴുത്തുകാരി രാജം നമ്പൂതിരി അന്തരിച്ചു

അന്തരിച്ച എഴുത്തുകാരി ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ മകളാണ്

അന്തരിച്ച എഴുത്തുകാരി ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ മകളാണ്

author-image
WebDesk
New Update
Rajam Namboothiri, Rajam Namboothiri passes away, Writer Rajam Namboothiri passes away, Lalithambika Antharjanam

തിരുവനന്തപുരം: ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ മകളും എഴുത്തുകാരിയുമായ രാജം നമ്പൂതിരി (86) അന്തരിച്ചു. തിരുവനന്തപുരം ദര്‍ശന്‍ നഗര്‍ 'ഹരിത'ത്തില്‍ ഇന്നുച്ചയ്ക്കായിരുന്നു അന്ത്യം. 86 വയസായിരുന്നു.

Advertisment

സ്മൃതിപഥത്തിലൂടെ, തിരിഞ്ഞുനോക്കുമ്പോള്‍ എന്നിവയാണു കൃതികള്‍. കൂത്താട്ടുകുളം മേരി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ഭര്‍ത്താവ്: പരേതനായ പി എന്‍ ഗോപാലന്‍ നമ്പൂതിരി (റിട്ട. മലയാളം പ്രൊഫസര്‍, എന്‍ എസ് എസ് കോളജ്). മക്കള്‍: ജി സാജന്‍ ( ദൂര്‍ദര്‍ശന്‍ മുന്‍ പ്രോഗ്രാം മേധാവി, തിരുവനന്തപുരം) ജി സജിത (ദേവകിവാര്യര്‍ ട്രസ്റ്റ്) ദീപക് ജി നമ്പൂതിരി (പരസ്യചിത്ര സംവിധായകന്‍). മരുമക്കള്‍: ബിന്ദു സാജന്‍ (ഡോക്യുമെന്ററി സംവിധായക), ഡോ. ജോയ് ഇളമണ്‍ (കില ഡയറക്ടര്‍), ശ്രീജ ദീപക് (യോഗ അധ്യാപിക).

സംസ്‌കാരം ജനുവരി ഒന്നിന് ഉച്ചയ്ക്കു 12.30നു തൈക്കാട് ശാന്തികവാടത്തില്‍.

Advertisment
Death Malayalam Writer Obituary Literature

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: