scorecardresearch

മലപ്പുറത്ത് പരിശോധിക്കുന്ന പത്തില്‍ നാല് പേര്‍ക്ക് രോഗം; ചികിത്സയില്‍ കഴിയുന്നവര്‍ അരലക്ഷത്തിലേക്ക്

39.03 ആണ് ജില്ലയിലെ ഇന്നത്തെ ടിപിആര്‍

39.03 ആണ് ജില്ലയിലെ ഇന്നത്തെ ടിപിആര്‍

author-image
WebDesk
New Update
covid-19, കോവിഡ്-19, coronavirus,

മലപ്പുറം: എറണാകുളം കഴിഞ്ഞാല്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തുന്ന ജില്ലയാണ് മലപ്പുറം. രോഗികള്‍ മാത്രമല്ല ആശങ്കയായി നിലനില്‍ക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും അനുദിനം കൂടുകയാണ്. 39.03 ആണ് ജില്ലയിലെ ഇന്നത്തെ ടിപിആര്‍. ഇന്നലത്തേക്കാള്‍ നാല് ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

Advertisment

കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം ആദ്യമായി പ്രതിദിന കേസുകള്‍ 5,000 കടന്നു. ഇന്ന് 5,388 പേര്‍ക്കാണ് ജില്ലയില്‍ രോഗം ബാധിച്ചത്. 5,185 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് പിടിപെട്ടിരിക്കുന്നത്. രണ്ടാം തരംഗത്തിന്റെ തുടക്കം മുതല്‍ സംസ്ഥാന ശരാശരിയേക്കാള്‍ ഉയര്‍ന്ന ടിപിആര്‍ ജില്ലയില്‍ പലദിവസവും രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിലത്തെ സാഹചര്യത്തില്‍ പരിശോധന നടത്തുന്ന പത്ത് പേരില്‍ നാല് പേര്‍ക്കും കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്.

Also Read : ഓക്സിജന്‍ വിതരണത്തിന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍; സേവനം നാളെ മുതല്‍

ജില്ലയില്‍ ഇന്ന് കോവിഡ് ബാധിച്ച് രണ്ട് പേരാണ് മരിച്ചത്. ആകെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം അരലക്ഷത്തിലേക്ക് അടുക്കുന്നു. അങ്ങാടിപ്പുറം, ഇടപ്പാള്‍, കാളികാവ്, മാറഞ്ചേരി, മഞ്ചേരി, മലപ്പുറം, പരപ്പനങ്ങാടി തവനൂര്‍, തിരുവാലി തിരൂര്‍ എന്നീ പ്രദേശങ്ങളിലാണ് രോഗവ്യാപനം രൂക്ഷമായി തുടരുന്നത്. മലപ്പുറം പ്രാദേശികമേഖലയില്‍ കഴിഞ്ഞ രണ്ട് ദിവസം 726 പേരാണ് രോഗബാധിതരായത്.

Advertisment

പ്രസ്തുത സാഹചര്യത്തില്‍ പൊലീസ് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. ചെറിയ പെരുന്നാള്‍ അനുബന്ധിച്ചുള്ള തിരക്കുകള്‍ ഒഴിവാക്കാനുള്ള ശ്രമം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുകയാണ്. പരിശോധന വര്‍ദ്ധിപ്പിച്ച് രോഗ ബാധിതരെ കണ്ടെത്തുക എന്ന മാര്‍ഗം തുടരാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

Covid Vaccine Lockdown Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: