Latest News

ഓക്സിജന്‍ വിതരണത്തിന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍; സേവനം നാളെ മുതല്‍

ജീവന്‍രക്ഷാ മരുന്നുകളും ഓക്സിജന്‍ സിലിണ്ടറുകളും എത്തിക്കുന്നതിന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ സേവനം ലഭ്യമാക്കുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ ഐഎഎസ് അറിയിച്ചു

KSRTC , KSRTC Drivers, Oxygen Crisis, Oxygen Distribution, covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചത്തലത്തില്‍ മുന്നണി പോരാളികളായി കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും. ജീവന്‍രക്ഷാ മരുന്നുകളും ഓക്സിജന്‍ സിലിണ്ടറുകളും എത്തിക്കുന്നതിന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ സേവനം ലഭ്യമാക്കുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ ഐഎഎസ് അറിയിച്ചു. ഓക്സിജന്‍ വിവിധ പ്രദേശങ്ങളില്‍ എത്തിക്കുന്നതിനായുള്ള ടാങ്കര്‍ സര്‍വീസിലാണ് ഡ്രൈവര്‍മാരെ ഉപയോഗപ്പെടുത്തുക.

സന്നദ്ധത അറിയിച്ചവര്‍ക്കായുള്ള പരിശീലനം നാളെ ആരംഭിക്കും. പാലക്കാട് മോട്ടോര്‍ വാഹന വകുപ്പാണ് 35 പേരടങ്ങിയ ആദ്യ ബാച്ചിന് നിര്‍ദേശങ്ങള്‍ നല്‍കുന്നത്. പരിശീലനം ലഭിച്ചവരുടെ സേവനം നാളെ രാത്രി മുതല്‍ ലഭ്യമാകും. ഇനോക്സ് കമ്പനിയുടെ ഓക്സിജന്‍ ടാങ്കറിലായിരിക്കും ആദ്യ ഘട്ട വിതരണം നടക്കുക.

Also Read : ആദ്യ കുത്തിവയ്പിനു ശേഷം കോവിഡ് ബാധിച്ചവർക്ക് രണ്ടാം ഡോസ് വാക്സിൻ എപ്പോൾ?

സംസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ വാര്‍ റൂമുകള്‍ വിവിധ ജില്ലകളില്‍ സജ്ജമാണ്. ഇത് പ്രാവര്‍ത്തികമാക്കാന്‍ ഡ്രൈവര്‍മാരുടെ സേവനം അനിവാര്യമാണ്. ഡ്രൈവര്‍മാരുടെ കുറവ് മൂലം കെഎസ്ആര്‍ടിസിയുടെ സഹായം തേടിയിരുന്നു. തുടര്‍ന്നാണ് സന്നദ്ധ സേവനത്തിന് താത്പര്യമുള്ള ഡ്രൈവര്‍മാര്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കുലര്‍ ഇറങ്ങിയത്.

ആദ്യ ബാച്ചിലെ 35 പേര്‍ക്ക് പുറമെ മേയ് 14 ന് കൊച്ചിയില്‍ നിന്നുള്ള 25 ഡ്രൈവര്‍മാര്‍ക്കും പരിശീലനം നല്‍കും. ഇവരെ റിസേര്‍വായി പരിഗണിക്കാനാണ് തീരുമാനം. അത്യാവശ്യ സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ഇവരുടെ സേവനവും ലഭ്യമാക്കും. ഇതിനു പുറമെ വിവിധ മേഖലകളിലായി കോവിഡ് പ്രതിരോധ നടപടികളില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ ഭാഗമാകുന്നുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Ksrtc drivers to be part of oxygen distribution

Next Story
വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മീഷൻElectricity
The moderation of comments is automated and not cleared manually by malayalam.indianexpress.com