scorecardresearch

കേരളത്തിന് കൈത്താങ്ങാകാന്‍; യൂസഫലി അഞ്ച് കോടിയും കല്യാണ്‍ ഒരു കോടിയും നല്‍കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാര്‍ ഒരു മാസത്തെ ശമ്പളം നല്‍കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാര്‍ ഒരു മാസത്തെ ശമ്പളം നല്‍കും.

author-image
WebDesk
New Update
Kochi, kerala, Yusuf ali, കേരള, കൊച്ചി, എംഎ യുസഫലി

കൊച്ചി: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായവുമായി എംഎ യൂസഫലിയും കല്യാണ്‍ ജ്വല്ലറിയും. ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എംഎ യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നല്‍കും.

Advertisment

കല്യാണ്‍ ജ്വല്ലറി ഒരുകോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. മുഖ്യമന്ത്രി പിണറായി വിജയനെ ഇവര്‍ ഇക്കാര്യം അറിയിച്ചു. കഴിഞ്ഞ പ്രളയത്തെ നമ്മള്‍ അതിജീവിച്ചതുപോലെ തന്നെ ഈ പ്രളയത്തെയും ഒറ്റക്കെട്ടായി നിന്നുകൊണ്ട് അതിജീവിക്കുമെന്നും കേരളത്തെ വീണ്ടും സാധാരണ നിലയിലേയ്ക്ക് തിരിച്ചു കൊണ്ടുവരാനുള്ള പരിശ്രമങ്ങളില്‍ കൈകോര്‍ക്കുമെന്നും ടി.എസ്.കല്യാണരാമന്‍ പറഞ്ഞു. 2018 ലെ പ്രളയകാലത്ത് കല്യാണ്‍ ജൂവലേഴ്്സ് രണ്ടു കോടിയിലധികം രൂപദുരിതാശ്വാസപ്രവര്‍ത്തനത്തിനായി ചെലവഴിച്ചിരുന്നു.

നേരത്തെ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും നിധിയിലേക്ക് സംഭാവന നല്‍കുമെന്ന് അറിയിച്ചിരുന്നു. 25 ലക്ഷം വീതമാണ് ഇരുവരും നല്‍കുമെന്ന് അറിയിച്ചത്.അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാര്‍ ഒരു മാസത്തെ ശമ്പളം നല്‍കും. ശമ്പളവും മറ്റ് അലവന്‍സുകളും ഉള്‍പ്പെടെ ഒരു ലക്ഷം രൂപ വീതം ഓരോ മന്ത്രിമാരും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് അറിയിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ടുള്ള ആക്ഷേപങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കി.

Read Here: വയനാടിന് വേണ്ടി പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ച് രാഹുല്‍ ഗാന്ധി

Advertisment
Kerala Floods

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: