/indian-express-malayalam/media/media_files/uploads/2020/07/sivasankar.jpg)
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ കസ്റ്റഡി നീട്ടി. ശിവശങ്കറിനെ ആറ് ദിവസത്തേക്ക് കൂടി എൻഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടു. ഏഴ് ദിവസത്തെ കസ്റ്റഡി എൻഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടെങ്കിലും കോടതി ആറ് ദിവസം അനുവദിക്കുകയായിരുന്നു. ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും
വിവരങ്ങൾ മനഃപൂർവം മറച്ചുവയ്‌ക്കുകയാണെന്നും എൻഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു. സർക്കാരിന്റെ രഹസ്യവിവരങ്ങൾ ശിവശങ്കർ സ്വപ്‌നയ്‌ക്ക് കെെമാറിയെന്നും ഇ.ഡി കോടതിയിൽ അറിയിച്ചു.
Read Also: സാമ്പത്തിക സംവരണം: സ്റ്റേ ആവശ്യത്തിൽ ഇടപെടാതെ ഹൈക്കോടതി, സർക്കാരുകൾക്ക് നോട്ടീസ്
നേരത്തെ ഏഴ് ദിവസത്തെ കസ്റ്റഡിയാണ് ശിവശങ്കറിന് അനുവദിച്ചത്. 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് എൻഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
Read Also: മുഖ്യമന്ത്രിയുടെ ഓഫീസിനെ വിടാതെ ഇ ഡി; അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് നോട്ടീസ്
അതേസമയം, ശിവശങ്കറിന്റെ ജാമ്യാപേക്ഷയും ഇന്ന് കൊച്ചി പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും. ശിവശങ്കറിന് ജാമ്യം അനുവദിക്കരുതെന്ന് എൻഫോഴ്‌സ്‌മെന്റ് ശക്തമായി വാദിക്കും. 2019 ഏപ്രിലില്‍ എത്തിയ നയതന്ത്ര ബാഗേജ് പരിശോധനയില്ലാതെ കടത്തിവിടാന്‍ ശിവശങ്കര്‍ ഇടപെട്ടുവെന്നും ഇതില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും എൻഫോഴ്‌സ്‌മെന്റ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
Read Also: കോവിഡ് പോസിറ്റീവാണെങ്കിലും പിഎസ്‌സി പരീക്ഷ മുടങ്ങില്ല; മാര്‍ഗനിര്‍ദ്ദേശങ്ങൾ അറിയാം
സ്വർണം കടത്താൻ ശ്രമിച്ച നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ താൻ കസ്റ്റംസിനെ ബന്ധപ്പെട്ടെന്ന് ശിവശങ്കർ സമ്മതിച്ചതായി എൻഫോഴ്‌സ്‌മെന്റ് നൽകിയ അറസ്റ്റ് മെമ്മോയിൽ പറഞ്ഞിരുന്നു. തന്റെ ഔദ്യോഗിക പദവി ഉപയോഗിച്ച് സ്വർണക്കടത്തിൽ ശിവശങ്കർ നേരത്തെയും ഇടപെട്ടിട്ടുണ്ടോ എന്ന സംശയവും എൻഫോഴ്‌സ്‌മെന്റ് ഉന്നയിക്കുന്നുണ്ട്. ഗുരുതര ആരോപണങ്ങളാണ് അറസ്റ്റ് മെമ്മോയിൽ ശിവശങ്കറിനെതിരെയുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.