/indian-express-malayalam/media/media_files/uploads/2018/01/binoy-kodiyeri.jpg)
മുംബൈ: പീഡനക്കേസില്‍ ആരോപണവിധേയനായ ബിനോയ് കോടിയേരിക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബിനോയ് കോടിയേരി രാജ്യം വിട്ടുപോകാതിരിക്കാനാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. മുംബൈ പൊലീസാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ബിനോയ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനിരിക്കെയാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.
Read Also: പീഡനക്കേസ്; ബിനോയ് കോടിയേരിയെ ഉടന്‍ അറസ്റ്റ് ചെയ്യില്ല
ബിനോയ് വിദേശത്തേക്ക് കടക്കാനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ടാണ് നടപടി. വിമാനത്താവളങ്ങളില്‍ ലുക്ക്ഔട്ട് നോട്ടീസ് പതിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വന്നശേഷമേ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കൂ എന്നായിരുന്നു ആദ്യം പൊലീസ് നിലപാടെടുത്തത്. ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയെങ്കിലും ബിനോയ് കോടിയേരിയെ ഇപ്പോള്‍ അറസ്റ്റ് ചെയ്യില്ല. നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വന്ന ശേഷമേ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കൂ.
ബിനോയ് കോടിയേരിയെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്ന് മുംബൈ പൊലീസ് ഇന്നലെയാണ് അറിയിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരും വരെ അറസ്റ്റ് ചെയ്യില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുമെന്നും ആവശ്യമെങ്കില്‍ അഭിഭാഷകനായ ശ്രീജിത്തിനെ ചോദ്യം ചെയ്യുമെന്നും ഓഷിവാര പൊലീസ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം, കേരള പൊലീസിന് ബിനോയ് കോടിയേരിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ബിനോയിക്കെതിരായ കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയ അഭിഭാഷകനാണ് ശ്രീജിത്ത്. ബിനോയ് കോടിയേരിയും അമ്മ വിനോദിനി ബാലകൃഷ്ണനും യുവതിയുമായി ചര്‍ച്ച നടത്തിയത് മുംബൈയിലെ തന്റെ ഓഫീസില്‍ വച്ചാണെന്ന് മധ്യസ്ഥ ചര്‍ച്ച നടത്തിയ അഭിഭാഷകന്‍ കെ.പി.ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഏപ്രില്‍ 18 ന് വിനോദിനിയും 29 ന് ബിനോയിയും ചര്‍ച്ചയ്ക്കായി തന്റെ അടുത്ത് എത്തിയെന്നും വിഷയം നേരത്തെ അറിയില്ലായിരുന്നു എന്ന കോടിയേരി ബാലകൃഷ്ണന്റെ വാദം തെറ്റാണെന്നും ശ്രീജിത്ത് പറയുന്നു.
Read Also: ‘എന്തുകൊണ്ട് തോറ്റു?’; അവലോകന റിപ്പോര്‍ട്ട് മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച് സിപിഎം
ചര്‍ച്ചയ്ക്ക് ശേഷം കോടിയേരിയുമായി വിഷയത്തെ കുറിച്ച് താന്‍ ഫോണില്‍ സംസാരിച്ചു എന്നാണ് അഭിഭാഷകന്‍ ശ്രീജിത്ത് പറയുന്നത്. വിഷയത്തിന്റെ ഗൗരവം കോടിയേരിയെ ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാല്‍, ബിനോയ് പറയുന്നത് മാത്രമാണ് അദ്ദേഹം വിശ്വസിച്ചതെന്നും ശ്രീജിത്ത് പറഞ്ഞു. ബ്ലാക്ക്‌മെയിൽ ചെയ്യാനുള്ള നീക്കമായാണ് കോടിയേരി വിഷയത്തെ കണ്ടത്. നഷ്ടപരിഹാരമായി ചോദിച്ച തുക നൽകരുതെന്ന് വിനോദിനി ബാലകൃഷ്ണൻ പറയുകയും ചെയ്തെന്ന് അഭിഭാഷകൻ ശ്രീജിത്ത് കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.