/indian-express-malayalam/media/media_files/uploads/2022/01/k-sudhakarana.jpg)
കെ സുധാകരന്‍
തിരുവനന്തപുരം: അഴിമതിക്കെതിരേ പോരാടാനുള്ള കേരളത്തിന്റെ വജ്ജ്രായുധമായ ലോകായുക്ത, നീതിനിര്‍വഹണത്തില്‍ സമ്പൂര്‍ണമായി പരാജയപ്പെട്ടെന്ന് പൊതുസമൂഹം വിലയിരുത്തിയ പശ്ചാത്തലത്തില്‍ ലോകായുക്ത അടിയന്തരമായി രാജിവെക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എം.പി.
അഴിമതിക്ക് നേതൃത്വം നല്‍കിയ മുഖ്യമന്ത്രിക്ക് സംരക്ഷണമൊരുക്കാന്‍ അസംബന്ധങ്ങള്‍ കുത്തിനിറച്ച ഇതുപോലൊരു വിചിത്രമായ വിധിയാണ് ലോകായുക്ത പുറപ്പെടുവിച്ചത്. ഇത് കേരളത്തിന്റെ നീതിന്യായ ചരിത്രത്തിലെ കറുത്ത അധ്യായമാണ്. അഴിമതിക്കെതിരെ നിലപാടെടുക്കേണ്ട ലോകായുക്ത നീതിനിര്‍വഹണത്തില്‍ സമ്പൂര്‍ണ പരാജയമാണെന്ന് പൊതുസമൂഹം വിലയിരുത്തി. സുപ്രീംകോടതിയും ഹൈകോടതിയുലമൊക്കെ സുദീര്‍ഘകാലം പ്രവര്‍ത്തിച്ച് പരിചയസമ്പത്ത് നേടിയ പ്രഗത്ഭരായ ലോകായുക്ത അംഗങ്ങള്‍ ഇത്തരമൊരു അബദ്ധജടിലമായ വിധി പ്രസ്താവിച്ചതിന്റെ ചേതോവികാരമാണ് ഇപ്പോള്‍ നാലുപേര്‍ കൂടുന്നിടത്തൊക്കെ ചര്‍ച്ച ചെയ്യുന്നുണ്ട്. നീതിന്യായവ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം ദിനംപ്രതി ഇടിഞ്ഞുവീഴുന്ന സാഹചര്യത്തിലാണ് രാജി ആവശ്യപ്പെടുന്നതെന്നും സുധാകരന്‍ പറഞ്ഞു.
ഫുള്‍ ബെഞ്ച് തീരുമാനമാക്കിയ വിഷയം രണ്ടംഗ ബെഞ്ച് മറ്റൊരു ഫുള്‍ബെഞ്ചിനു വിട്ടത് ആരെ സംരക്ഷിക്കാനാണെന്ന് പകല്‍പോലെ വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ടംഗ ബെഞ്ചില്‍ ആരാണ് അനുകൂലമെന്നോ പ്രതികൂലമെന്നോ വ്യക്തമാക്കാതെ എന്തിനാണ് മറച്ചുവയ്ക്കുന്നതെന്നു ജനങ്ങള്‍ സംശയിക്കുകയാണ്. 2019 മുതല്‍ 2022 വരെ ഈ കേസില്‍ അന്തിമവാദം കേട്ടശേഷം ഒരു വര്‍ഷത്തിലധികം അതിന്മേല്‍ അടയിരുന്നപ്പോള്‍ തന്നെ കാറ്റ് എങ്ങോട്ടാണു വീശുന്നതെന്നു വ്യക്തമായിരുന്നെന്ന് സുധാകരന്‍ ആരോപിച്ചു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും എ. രാജയെയും താരത്മ്യം ചെയ്ത എം.വി. ഗോവിന്ദന്റെ നടപടി ബാലിശമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ എം.പി. പ്രതികാര നടപടിയുടെ ഭാഗമായ മാനനഷ്ടകേസിന്റെ പുറത്താണ് രാഹുല്‍ ഗാന്ധിക്കെതിരായ കോടതി നടപടി. എന്നാല്‍ എ. രാജയെ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പട്ടികജാതി സംവരണതത്വങ്ങള്‍ അട്ടിമറിച്ച ക്രിമിനില്‍ കുറ്റത്തിന്റെ പേരിലാണ് കോടതി അയോഗ്യത കല്‍പ്പിച്ചത്. വോട്ടര്‍മാരെ വഞ്ചിച്ച രാജ ചെയ്ത തെറ്റുതിരുത്തി മാപ്പുപറയാന്‍ പോലും സി.പി.എം തയാറായില്ല. പകരം എല്ലാ സംരക്ഷണവും നല്‍കുകയാണെന്നും സുധാകരന്‍ ആരോപിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.