scorecardresearch
Latest News

തൃശൂരില്‍ നിന്നും വേളാങ്കണ്ണിയിലേക്ക് പോയ ബസ് മറിഞ്ഞ് മൂന്ന് മരണം; നാല്‍പ്പതോളം പേര്‍ക്ക് പരുക്ക്

ബസില്‍ 51 യാത്രക്കാരാണ് ഉണ്ടായിരുന്നത്

Bus Accident, News

തൃശൂർ: ഒല്ലൂരിൽ നിന്നും വേളാങ്കണിയിലേക്ക് തീർത്ഥാടനത്തിന് പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മൂന്ന് മരണം. ഇന്ന് പുലര്‍ച്ചെ നാലരയോടെ തമിഴ്നാട് തഞ്ചാവൂരിന് സമീപം ഒറത്തനാട് എന്ന സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്. മന്നാർകുടിയിൽ വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം.

രണ്ട് സ്ത്രീകളും എട്ട് വയസുള്ള ഒരു കുട്ടിയുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ബസില്‍ 51 യാത്രക്കാരാണ് ഉണ്ടായിരുന്നത്. നാല്‍പ്പതോളം പേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പട്ടിക്കാടുള്ള കെ വി ട്രാവൽസ് എന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Velankanni pilgrim bus accident updates