/indian-express-malayalam/media/media_files/IBvSJScxoBNcacSsUHLz.jpg)
Lok Sabha election 2024: ഫയൽ ഫൊട്ടോ
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്തിപ്പട്ടികയായി. സിപിഎം മത്സരിക്കുന്ന 15 സീറ്റുകളിലേക്കുള്ള അന്തിമ പട്ടികയാണ് പുറത്തുവരുന്നത്. ബുധനാഴ്ച ചേര്‍ന്ന സെക്രട്ടേറിയറ്റ് സംസ്ഥാന കമ്മിറ്റി യോഗങ്ങളിലാണ് തീരുമാനം. പ്രഭലരായ സ്ഥാനാർത്തികളെ അണിനിരത്തിയാണ് ഇത്തവണ സിപിഎം മത്സരത്തിനിറങ്ങുന്നത്. ഒരു പൊളിറ്റ് ബ്യൂറോ അംഗം, നാല് കേന്ദ്ര കമ്മിറ്റി അംഗംങ്ങൾ, ഒരു മന്ത്രി, മൂന്നു ജില്ലാ സെക്രട്ടറിമാർ, നാല് എംഎല്‍എമാർ തുടങ്ങിയവർ മത്സരരംഗത്തുണ്ടാകും.
പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ എംപിയുമായ എ വിജയരാഘവനാകും പാലക്കാട് മത്സരിക്കുക. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് ഐസക് പത്തനംതിട്ടയിലും, കെകെ ശൈലജ വടകരയിലും, മന്ത്രി കെ രാധാകൃഷ്ണന്‍ ആലത്തൂരിലും, എളമരം കരീം കോഴിക്കോടും ജനവിധി തേടും.
മുന്നു ജില്ലാ സെക്രട്ടറിമാരെ കളത്തിലിറക്കുന്ന തിരഞ്ഞെടുപ്പിൽ, തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും വർക്കല എംഎൽഎയുമായ വി ജോയി ആറ്റിങ്ങൽ മണ്ഡലത്തില്‍ മത്സരിക്കും. കണ്ണൂരില്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനും, കാസര്‍കോട് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണനും മത്സരത്തിനിറങ്ങും.
സിപിഎമ്മിന്റെ ഏക സിറ്റിങ് സീറ്റായ ആലപ്പുഴയിൽ എംപി എഎം ആരിഫ് തുടരും. കൊല്ലത്ത് സിറ്റിങ് എംഎല്‍എ എം മുകേഷ് മത്സരിക്കും. എറണാകുളം മണ്ഡലത്തില്‍, പറവൂര്‍ നഗരസഭാ കൗണ്‍സിലറും കെഎസ്ടിഎ നേതാവുമായ കെജെ ഷൈൻ മത്സരിക്കും. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫാണ് മലപ്പുറത്ത് മത്സരത്തിനിറങ്ങുക. പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനം ഉയർത്തിയതിനു പാർട്ടി ചുമതലയിൽനിന്നു പുറത്താക്കപ്പെട്ട കെഎസ് ഹംസ, പൊന്നാനിയില്‍ മത്സരിക്കും. ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജും, ചാലക്കുടിയില്‍ മുന്‍ മന്ത്രി, സി രവീന്ദ്രനാഥും മത്സരിക്കും.
പൊളിറ്റ് ബ്യൂറോ അനുമതിയോടെ ഈ മാസം 26നായിരിക്കും ഔദ്യോഗിക പ്രഖ്യാപനം
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്തി പട്ടിക
സ്ഥാനാർത്ഥി | മണ്ഡലം |
ആറ്റിങ്ങൽ | വി ജോയ് |
കൊല്ലം | എം മുകേഷ് |
പത്തനംതിട്ട | തോമസ് ഐസക് |
ആലപ്പുഴ | എഎം ആരിഫ് |
എറണാകുളം | കെജെ ഷൈൻ |
ഇടുക്കി | ജോയ്‌സ് ജോര്‍ജ് |
ചാലക്കുടി | സി രവീന്ദ്രനാഥ് |
ആലത്തൂര്‍ | കെ രാധാകൃഷ്ണൻ |
മലപ്പുറം | വി വസീഫ് |
പൊന്നാനി | കെഎസ് ഹംസ |
കോഴിക്കോട് | എളമരം കരീം |
വടകര | കെകെ ശൈലജ |
പാലക്കാട് | എ വിജയരാഘവൻ |
കണ്ണൂർ | എംവി ജയരാജൻ |
കാസർകോട് | എംവി ബാലകൃഷ്ണൻ |
Read More:Kerala News Live Updates
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.